പൊട്ടിക്കരഞ്ഞു ശിവൻ സത്യങ്ങൾ തുറന്നുപറയുന്നു.!! തമ്പിയുടെ അവസാനം കാണാൻ തീരുമാനിച്ച ഹരി.!! സാന്ത്വനത്തെ രക്ഷിക്കാൻ ഇനി ആ ഒരു മാർഗ്ഗം മാത്രം.!! | Santhwanam Serial Today Episode October 5

Santhwanam Serial Today Episode October 5

സീരിയൽ ആസ്വാദകർ ഇഷ്ടത്തോടെ കണ്ടിരുന്ന സാന്ത്വനത്തിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. സാന്ത്വനത്തിലെ ലക്ഷ്മി അമ്മയുടെ മരണവും, കട കത്തിപ്പോയതിന് പിന്നാലെ ബാങ്കിൽ നിന്നും ജപ്തി നടപടികളുമൊക്കെ വരികയാണ്. അതിനിടയിലാണ് ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സാവിത്രി അമ്മായി വന്ന് സഹകരണ ബാങ്കിൽ നിന്നും നോട്ടീസ് വന്നതും, കുടിശ്ശിക അടച്ചില്ലെങ്കിൽ വീടിൻ്റെ ജപ്തി അടക്കമുള്ള നടപടികൾ എടുക്കുമെന്ന് പറഞ്ഞതായും അഞ്ജുവിനോട് പറയുന്നു.

ചേച്ചി മരിച്ചതോടെ ശങ്കരേട്ടൻ വലിയ വിഷമത്തിലായതിനാൽ ഒരു കാര്യവും പറഞ്ഞില്ലെന്ന് പറയുകയാണ് സാവിത്രി അമ്മായി. അപ്പോഴാണ് ശിവനും ഹരിയും വരുന്നത്. അപ്പു കുഞ്ഞുമായി പുറത്ത് നിന്ന് കളിപ്പിക്കുകയായിരുന്നു. ശിവനോടും ഹരിയോടും, രാജലക്ഷ്മി അപ്പച്ചി വന്ന കാര്യവും പറഞ്ഞു. ശേഷം ബാങ്കിൽ നിന്നും ആളുകൾ വന്നതും, കുടിശ്ശിക അടച്ചില്ലെങ്കിൽ ജപ്തി നടപടികളിലേക്ക് പോവുമെന്ന് പറഞ്ഞതും അപ്പു പറയുന്നു. പിന്നീട് ശിവൻ സാവിത്രി അമ്മായിയുമായി സംസാരിക്കുകയായിരുന്നു.

ശിവനോട് നോട്ടീസ് വന്ന കാര്യവും, പ്രസിഡണ്ടിനെ കണ്ട് കുറച്ച് സാവകാശം വാങ്ങാനും ആവശ്യപ്പെടുകയായിരുന്നു സാവിത്രി അമ്മായി. ഹരിയും അപ്പുവും ബാങ്കിൽ നിന്ന് ആളുകൾ വന്ന കാര്യമൊക്കെ പറയുന്നതിനിടയിൽ അപ്പു മോൾക്ക് പേര് വിളിക്ക് കിട്ടിയ സ്വർണ്ണമൊക്കെ വിൽക്കാമെന്ന് പറഞ്ഞപ്പോൾ, അത് വേണ്ടെന്നും ഉടൻ തന്നെ ശത്രുവിനെ കൊണ്ട് അത് അമരാവതിയിൽ തിരിച്ച് എത്തിക്കണമെന്ന് പറയുകയാണ് ഹരി. പിന്നീട് അപ്പു എതിരൊന്നും പറയുന്നില്ല.

ശേഷം സാവിത്രി അമ്മായി തിരിച്ചു പോകാനൊരുങ്ങുമ്പോൾ ഇതൊന്നും ഓർത്ത് ടെൻഷ നടിക്കേണ്ടെന്നും, ഉടൻ കൃഷ്ണ സ്റ്റോർ തുറക്കാനുള്ള കാര്യങ്ങൾ ചെയ്യണമെന്നും പറയുകയാണ് സാവിത്രി. ശേഷം കുഞ്ഞാവയെ താലോലിച്ച് എല്ലാവരോടും യാത്ര പറഞ്ഞ് സാവിത്രി പോകുന്നു. എല്ലാ പ്രശ്നങ്ങളും ഓർത്ത് നാലു പേരും വിഷമിച്ചു നിൽക്കുകയാണ്. ശേഷം ശിവൻ അമ്മയുടെ മുറിയിൽ പോയി വീൽചെയർ പിടിച്ച് പൊട്ടിക്കരയുകയാണ്.അപ്പോഴാണ് അഞ്ജലി വരുന്നത്. ശിവൻ താൻ കാരണമാണല്ലോ അമ്മ മരിച്ചതെന്ന വിഷമത്തിൽ പൊട്ടിക്കരയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.