കല്യാണിയുടെ കുഞ്ഞിനെ കാണാൻ ഇല്ല.!! നെഞ്ചുപൊട്ടി പൊട്ടിക്കരഞ്ഞ് കല്യാണി.!! കുഞ്ഞിനെ കുഞ്ഞ് അപകടത്തിലോ ? | Mounaragam Serial Today Episode Oct 5

Mounaragam Serial Today Episode Oct 5

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗം വളരെ രസകരമായാണ് മുന്നോട്ട് പോകുന്നത്.ഇന്നലെ എപ്പിസോഡ് അവസാനിക്കുേമ്പോൾ കിരണും കല്യാണിയും, ബൈജുവും പാറുക്കുട്ടിയും ചേർന്ന് ടൂർ പോയതായിരുന്നു. ശേഷം എല്ലാരും രണ്ട് ദിവസം കൊണ്ട് തന്നെ തിരിച്ചു വരുന്നു. അവർ വന്നത് കണ്ട് സരയുവിന് ദേഷ്യം പിടിക്കുകയാണ്. എന്നാൽ രാഹുൽ പറയുന്നത് സോണിയെയാണ് ആദ്യം ഇല്ലാതാക്കേണ്ടതെന്നാണ്. അങ്ങനെ വീട്ടിൽ എത്തിയ ശേഷം കല്യാണിയും കിരണും കൂടി കുഞ്ഞിന് പോളിയോ കൊടുക്കാൻ ഹോസ്പിറ്റലിലേക്ക് പോവുകയാണ്.

അവിടെ എത്തിയപ്പോൾ കിരണിന് ഒരു ഫോൺ വന്ന് പുറത്ത് പോയി സംസാരിക്കുകയായിരുന്നു. അപ്പോഴാണ് കുഞ്ഞ് കരയാൻ തുടങ്ങിയത്. കുഞ്ഞിൻ്റെ കരച്ചിൽ മാറാതെ വന്നപ്പോൾ കല്യാണി ആകെ വിഷമത്തിലായി.അപ്പോൾ അടുത്തിരുന്ന സ്ത്രീ കുഞ്ഞിന് താരാട്ട് പാടി ഉറക്കാൻ പറയുന്നു. കല്യാണി സംസാരിക്കില്ലെന്ന് മനസിലായതോടെ ആ സ്ത്രീ കുഞ്ഞിനെ എടുത്ത് താരാട്ട് പാടി നടക്കുകയായിരുന്നു. കല്യാണി അവിടെ വിഷമിച്ചിരിക്കുകയായിരുന്നു. അവർ കുഞ്ഞിനെ ഉറക്കാനെന്ന മാത്രയിൽ പുറത്തേക്ക് പോയതും ശേഷം കുഞ്ഞിനെയും കൊണ്ട് ഓടിക്കളയുകയായിരുന്നു. ഇതൊന്നും അറിയാതെ കല്യാണി പുറത്ത് വന്ന് നോക്കുമ്പോൾ ആ സ്ത്രീയെ കാണുന്നില്ല. സെക്യൂരിറ്റിയോട് കല്യാണി ആംഗ്യ ഭാഷയിൽ പലതും പറഞ്ഞെങ്കിലും അയാൾക്ക് ഒന്നും മനസിലായില്ല.

അപ്പോഴാണ് ആ സ്ത്രീ കുഞ്ഞിനെയും കൊണ്ട് ഓടുന്നത് കാണുന്നത്. ഉടൻ തന്നെ കല്യാണി പിറകെ ഓടാൻ തുടങ്ങി. കിരൺ ഫോൺ വിളി കഴിഞ്ഞ് അകത്ത് വരുമ്പോൾ കല്യാണിയെയും കുഞ്ഞിനെയും കാണുന്നില്ല. പോളിയോ കൊടുക്കാൻ അകത്തു കയറിക്കാണുമെന്ന് കരുതി കിരൺ പുറത്ത് നിൽക്കുമ്പോഴാണ് സിസ്റ്റർ വന്ന് കല്യാൺ എന്ന് വിളിക്കുന്നത്. കല്യാണി അകത്തു കയറിയില്ലേ എന്നു ചോദിച്ചപ്പോൾ, ഇല്ലെന്ന് സിസ്റ്റർ പറഞ്ഞതിന് പിന്നാലെ, അവിടെയുള്ള ഒരു സ്ത്രീ പറഞ്ഞു. കുട്ടി കരഞ്ഞപ്പോൾ ഒരു സ്ത്രീ എടുത്ത് പോയെന്നും, അവരുടെ പിന്നാലെ നിങ്ങളുടെ ഭാര്യയും പോയെന്നും. അത് കേട്ട ഉടനെ കിരൺ ഓടുകയായിരുന്നു. എന്തോ അപകടം തോന്നിയ കിരൺ സെക്യൂരിറ്റിയോട് ചോദിച്ചപ്പോൾ സംസാരിക്കാത്ത ഒരു സ്ത്രീ മറ്റൊരു സ്ത്രീയുടെ പിറകെ പോവുന്നത് കണ്ടെന്ന് പറഞ്ഞു.

ഉടൻ തന്നെ കിരൺ പിറകെ ഓടി. അപ്പോഴേക്കും ആ സ്ത്രീ അവരുടെ താമസസ്ഥലത്തെത്തി കുഞ്ഞിനെ അവിടെയുള്ള ഒരാൾക്ക് നൽകി അയാളോട് ഓടാൻ പറയുകയായിരുന്നു. കിരൺ ഓടി അയാളെ പിടിച്ച ശേഷം കുഞ്ഞിനെ എടുക്കുകയും, പിന്നീടയാളെ അടിച്ചിടുകയുമായിരുന്നു. നാട്ടുകാർ കൂടി അയാളെ കൈകാര്യം ചെയ്യുകയായിരുന്നു. ഉടൻ തന്നെ കിരണും കല്യാണിയും ദീപയെ വിവരം അറിയിച്ച ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആകെ ടെൻഷനടിച്ച് നിൽക്കുകയായിരുന്നു ദീപ. ഉടൻ തന്നെ കുഞ്ഞിനെ വാങ്ങി ദീപ. കല്യാണിക്ക് ശബ്ദം ഇല്ലാത്തതാണ് എല്ലാത്തിനും കാരണമെന്ന് കിരൺ പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.