ജയന്തിയുടെ കുറ്റപ്പെടുത്തൽ സഹിക്കാൻ ആവാതെ അപ്പു വീട്ടിൽ നിന്ന് പടിയിറങ്ങുന്നു.!! ജയന്തി എന്ന പിശാചിനെ തല്ലിതകർത്ത് സേതു.!! ബാലന്റെ തീരുമാനം കേട്ട് ഞെട്ടി സാന്ത്വനം.!! | Santhwanam Serial Today Episode

Santhwanam Serial Today Episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയിൽ കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്നത് പ്രേക്ഷകരെ വേദനിപ്പിക്കുന്ന സംഭവങ്ങളാണ്. ഇന്നലെ എല്ലാവരും ലക്ഷ്മി അമ്മയുടെ ചടങ്ങുകളൊക്കെ കഴിഞ്ഞ ശേഷം കഞ്ഞി കുടിക്കുകയായിരുന്നു. അപ്പോഴാണ് ജയന്തി വളരെ മോശമായ വർത്തമാനങ്ങൾ പറയുന്നത്. അപ്പുവിൻ്റെ ഡാഡി ഇങ്ങനെയൊന്നും ചെയ്തില്ലായിരുന്നുവെങ്കിൽ ലക്ഷ്മി അമ്മ ഇന്നും ജീവിച്ചേനെയെന്നും, ഇത്രയൊക്കെ നടന്നിട്ടും അപ്പു ഇവിടെ താമസിക്കുന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത് തുടങ്ങി അപ്പുവിനെ വളരെയധികം വേദനിപ്പിക്കുകയാണ്.

അപ്പോൾ തന്നെ അപ്പു കഞ്ഞി കുടിക്കാതെ കരഞ്ഞുകൊണ്ട് റൂമിലേക്ക് ഓടിപ്പോയി.പിന്നീട് അഞ്ജു ജയന്തിയെ വഴക്കു പറഞ്ഞു. അതു കേട്ട് കൊണ്ടാണ് സേതു വരുന്നത്. എന്താണ് പ്രശ്നമെന്ന് സേതു ചോദിച്ചപ്പോൾ, അഞ്ജു നടന്ന കാര്യങ്ങൾ പറയുകയാണ്. ദേഷ്യം പിടിച്ച സേതു ജയന്തിയുടെ മുഖത്ത് അടി വച്ച് കൊടുക്കുകയാണ്. ശേഷം ജയന്തിയെയും കൂട്ടി സാന്ത്വനത്തിൽ നിന്ന് സേതു പോവുകയാണ്. ജയന്തി പറഞ്ഞതോർത്ത് പൊട്ടിക്കരയുകയാണ് അപ്പു.

അഞ്ജു റൂമിലേക്ക് പോയി അപ്പുവിനെ സമാധാനിപ്പിക്കുകയാണ്. അപ്പു ഞാൻ എന്തായാലും ഇവിടെ നിന്നും പോവുകയാണെന്ന് തന്നെ പറയുകയാണ്. കുറേ എല്ലാവരും പറഞ്ഞ് സമാധാനിപ്പിച്ച ശേഷമാണ് അപ്പു മാറി ചിന്തിക്കുന്നത്. പിന്നീട് ശങ്കരമാമനും, സാവിത്രി അമ്മായിയും പോവുകയാണ്. അവർ പോകുമ്പോൾ എല്ലാവരും വിഷമിച്ചു നിൽക്കുകയാണ്. പിന്നീട് അപ്പുവിനോട് ജയന്തിയുടെ സ്വഭാവം നിനക്കറിയില്ലേ മോളെയെന്നും, അതൊന്നും ഓർത്ത് വിഷമിക്കേണ്ടെന്ന് പറഞ്ഞ് സമാധാനിപ്പിക്കുകയാണ്.

അങ്ങനെ പിറ്റേ ദിവസം രാവിലെ പൂജാരി വന്ന ശേഷം നാല് ആൺമക്കളും ചേർന്ന് എല്ലാ കർമ്മങ്ങളും പൂർത്തികരിക്കുകയാണ്. പിന്നീട് ബാലൻ പലതും ആലോചിച്ച് മുറിയിലിരിക്കുകയാണ്. അപ്പോഴാണ് ദേവികയറി വരുന്നത്. ദേവിയോട് ബാലൻ കട പുതിയതാക്കിക്കൊണ്ടു വണ്ടേ കാര്യങ്ങൾ സംസാരിക്കുകയാണ്. അപ്പോൾ ഉടൻ തന്നെ ദേവി കൈയിലുള്ള വളകൾ ഊരി നൽകുകയാണ്. അങ്ങനെ വ്യത്യസ്തമായ രംഗങ്ങളാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post

Comments are closed.