ശിവനെ തള്ളിക്കളഞ്ഞ ബാലനെ മലർത്തി അടിച്ചുകൊണ്ട് ശിവന് ആ വലിയ സമ്മാനം നൽകി ശങ്കരമാമ..ശിവൻറെ മുഖത്തുനോക്കി വെല്ലുവിളിച്ച് ബാലൻ.!! | Santhwanam Serial Today Episode 4 September Malayalam

Santhwanam Serial Today Episode 4 September Malayalam

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്നു കാണാൻ ആഗ്രഹിക്കുന്ന സീരിയലാണ് സാന്ത്വനം. പ്രശ്നങ്ങളൊക്കെ തീർന്ന് എല്ലാവരും ചേർന്ന് ഓണമൊക്കെ ആഘോഷിക്കുന്നതായിരുന്നു കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡിൽ കണ്ടത്. എന്നാൽ ഇനി വരുന്ന എപ്പിസോഡിൽ ചെറിയ പൊട്ടിത്തെറികളൊക്കെ നടക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ചത്തെ അവസാന എപ്പിസോഡിൽ ശിവൻ പുതിയ ഊട്ടുപുര തുടങ്ങാൻ തീരുമാനിക്കുന്നതായിരുന്നു. എന്നാൽ ഈ ബിസിനസ് തുടങ്ങുന്നത് ബാലന് തീരെ താൽപര്യമില്ലായിരുന്നു.

ഒരു കടയുള്ളപ്പോൾ പിന്നെ എന്തിനാണ് മറ്റൊരു കട വേണ്ടെന്ന ഉറച്ച തീരുമാനമായിരുന്നു ബാലന്. എന്നാൽ ഹരിയുടെ ബിസിനസ് ആവശ്യത്തിന് വേണ്ടിയുള്ള പണത്തിന് വേണ്ടി ഹരിയും നടക്കുകയായിരുന്നു. എന്നാൽ മഞ്ജിമ കടം നൽകാമെന്ന് പറഞ്ഞ കാര്യം അപ്പുവിനോട് പറയുന്നു. അപ്പോദേവി ആകെ ടെൻഷനടിച്ചു നിൽക്കുകയാണ്. ബാലന് എന്ത് പറഞ്ഞിട്ടും മനസിലാവുന്നില്ല. അങ്ങനെയിരിക്കെയാണ് ദേവി ഹരിയോടും, അപ്പുവിനോടും ശിവൻ പുതിയ കട തുടങ്ങാൻ പോകുന്ന കാര്യം പറയുന്നത്.

എന്നാൽ ശിവന് നല്ല സപ്പോർട്ടാണ് ഹരിയും അപ്പുവും നൽകുന്നത്. അവന് അങ്ങനെയൊരു ആശയം തോന്നിയത് നല്ലതായിരിക്കുമെന്നാണ് ഹരി പറയുന്നത്. ശിവൻ തുടങ്ങാൻ പോകുന്ന കട ക്ലീനാക്കുകയായിരുന്നു. അപ്പോഴാണ് ശങ്കരമ്മാമ അവിടേയ്ക്ക് വരുന്നത്. ബാലൻ എന്തു പറഞ്ഞെന്ന് ശങ്കരമ്മാമ ചോദിക്കുന്നുണ്ട്. എന്നാൽ ബാലേട്ടന് താൽപര്യമില്ലെന്ന് പറയുകയാണ് ശിവൻ.ബാലേട്ടന് താൽപര്യമില്ലെങ്കിലും ഞാൻ ഇതിൽ നിന്ന് പിന്മാറില്ലെന്നും ശങ്കരൻ മാമ ബാലേട്ടനെ പറഞ്ഞ് സമ്മതിപ്പിക്കണമെന്നും പറയുകയാണ് ശിവൻ. ഞാൻ പറയാമെന്ന് പറഞ്ഞ് പോകുന്നതിനിടയിൽ ശിവന് കുറച്ച് പണവും ശങ്കരമ്മാമ നൽകുന്നുണ്ട്. വേണ്ടെന്ന് പറഞ്ഞെങ്കിലും ശങ്കരനമ്മാമയുടെ നിർബന്ധപ്രകാരം സ്വീകരിക്കുകയായിരുന്നു. പിന്നീട് ശങ്കരമ്മാമൻ ബാലനോട് കാര്യങ്ങൾ പറഞ്ഞെങ്കിലും ബാലൻ്റെ തീരുമാനത്തിൽ നിന്നും ബാലൻ പിന്മാറുന്നില്ല.

ശിവൻ വീട്ടിൽ എല്ലാവരോടും കടയുടെ കാര്യവും ഉത്ഘാടന കാര്യവുമൊക്കെ പറയുന്നുണ്ട്. എന്നാൽ ബാലേട്ടൻ മാവിൻ ചുവട്ടിലിരിക്കുമ്പോൾ കടയുടെ ഉദ്ഘാടനം നാളെയാണെന്നും, ബാലേട്ടൻ വന്ന് ഉദ്ഘാടനം ചെയ്യണമെന്നും പറയുകയാണ് ശിവൻ. എന്നാൽ തനിക്ക് നാളെ സമയമില്ലെന്നു പറഞ്ഞ് ഒഴിഞ്ഞ് മാറുകയാണ് ബാലൻ. ബാലൻ്റെ സമ്മതമില്ലാത്ത ബിസിനെസ്സ് ആയതിനാൽ വീട്ടിൽ നിന്നും ആരും പോയില്ല. അഞ്ജുവും സാവിത്രിയും ശങ്കരമ്മാമനും, ബാക്കി കുറച്ചു പേരും മാത്രമാണ് നാടൻ ഊട്ടുപുര ഉദ്ഘാടനത്തിന് എത്തിയത്.ശങ്കരമ്മാമ ഉദ്ഘാടനം ചെയ്തപ്പോൾ, അതൊക്കെ മറഞ്ഞ് നിന്ന് കാണുകയാണ് ബാലൻ. ഇത് ശിവനും കാണുന്നുണ്ട്. തൻ്റെ കടയുടെ ഉദ്ഘാടനത്തിന് ചേട്ടൻ വന്നില്ലെങ്കിലും മനസ് കൊണ്ട് അനുഗ്രഹിക്കുന്നത് കണ്ട് ശിവന് സന്തോഷമാവുകയായിരുന്നു. അങ്ങനെ രസകരമായ മറ്റൊരു പുതിയ എപ്പിസോഡുകളാണ് നടക്കാൻ പോകുന്നത്.

Rate this post

Comments are closed.