38 പവന്റെ സ്വർണ്ണ കിരീടം.!! കണ്ണന് പിറന്നാൾ സമ്മാനം.!! അഷ്ടമി രോഹിണി ദിനത്തിൽ പൊന്നിൻ കിരീടവും പൊന്മണി മാലയും അണിഞ്ഞ് കണ്ണൻ.!! | Guruvayur Lord Krishna Get Gold Crown From Devotee

Guruvayur Lord Krishna Get Gold Crown From Devotee

Guruvayur Lord Krishna Get Gold Crown From Devotee : കേരളത്തിലെ ഏറ്റവും പ്രകത്ഭമായ ഹൈന്ദവ ക്ഷേത്രമാണ് ഗുരുവായൂർ ക്ഷേത്രം. കേരള സർക്കാരിന്റെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡിന്റെ അധികാരത്തിന് കീഴിൽ നില നിൽക്കുന്ന ഗുരുവായൂർ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് തൃശൂർ ജില്ലയിലെ ഗുരുവായൂർ എന്ന സ്ഥലത്താണ്.

ഭക്ത ജനങ്ങളാൽ സമ്പുഷ്ടമാണ് എപ്പോഴും ഗുരുവായൂർ ക്ഷേത്രം. വിവിഐപികളടക്കം ഗുരുവായൂയപ്പനെന്ന കണ്ണനെ തൊഴാൻ പതിനായിരക്കണക്കിനാളുകൾ ആണ് ദിവസവും ക്ഷേത്രം സന്ദർശിക്കുന്നത്. ഹിന്ദു മത വിശ്വാസികളുടെ പ്രധാനപെട്ട ഒരു വെഡിങ് ഡെസ്റ്റിനേഷൻ കൂടിയാണ് ഗുരുവായൂർ അമ്പലം. ഗുരുവായൂരപ്പന്റെ പിറന്നാൾ ദിനത്തോടഞ്ഞബന്ധിച്ചു ഭക്തൻ സമ്മാനിച്ച സ്വർണ്ണക്കിരീടമാണ് ഇപ്പോൾ വാർത്തയാകുന്നത്.

തൃശൂർ കൈനൂർ തറവാട്ടിൽ കെ വി രാജേഷ് ആചാര്യ എന്ന ഭക്തനാണ് സ്വർണ്ണാക്കിരീടം സമർപ്പിക്കുന്നത്. കോയമ്പത്തൂരിൽ സ്വർണ്ണപ്പണി ചെയ്യുന്ന ആളാണ് ഇദ്ദേഹം. ഇദ്ദേഹം സമർപ്പിക്കുന്ന കിരീടത്തിന് 38 പവൻ തൂക്കം വരും. ഗുരുവായൂരപ്പന്റെ പിറന്നാൾ ദിനം കൂടിയായ അഷ്ടമി രോഹിണി ദിനത്തിലാണ് കിരീടം സമർപ്പിക്കുന്നത്.

സെപ്തംബർ 6 ആണ് അഷ്ടമി രോഹിണി ദിനം. ചതയം ദിനത്തിൽ നൂറ് പാവനോളം തൂക്കം വരുന്ന സ്വർണ്ണക്കിണ്ടി ലഭിച്ചിരുന്നു ടി വി എസ് ഗ്രൂപ്പ് ആണ് ഇത് സമർപ്പിച്ചത്. ഗുരുവായൂരപ്പൻറെ കടുത്ത ഭക്തനാണ് ടിവി എസ് ഗ്രൂപ്പിന്റെ സി ഇ ഒ രാധാകൃഷ്ണൻ. കൂടാതെ കഴിഞ്ഞ മാസമാണ് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യ ദുർഗ സ്റ്റാലിൻ ഗുരുവായൂരപ്പന് സ്വർണ്ണകിരീടം സമ്മാനിച്ചത്. 29.5 (236 ഗ്രാം) പവൻ തൂക്കം വരുന്ന സ്വർണ്ണാക്കിരീടമാണ് അവർ സമ്മാനിച്ചത് 14 ലക്ഷം രൂപയാണ് ഇതിനു വേണ്ടി ചിലവായത് കൂടാതെ ചന്ദനം അരയ്ക്കുന്ന ഒരു മെഷീനും അവർ സമർപ്പിച്ചു അതിന്റെ വില രണ്ട് ലക്ഷം ആയിരുന്നു.

Rate this post

Comments are closed.