തമ്പിയെ തോൽപ്പിക്കാൻ അഞ്ചുവിന്റെ തീരുമാനം! ബാലൻറെ പ്ലാൻ വിജയിക്കുമ്പോൾ ആ സത്യം പുറത്ത് വരുന്നു.!! | Santhwanam Serial Today Episode 26 August Malayalam

Santhwanam Serial Today Episode 26 August Malayalam

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ സങ്കർഷങ്ങൾ ഒന്നിനു പിന്നാലെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്. എല്ലാ പ്രശ്നങ്ങളും കെട്ടടങ്ങി നിൽക്കുമ്പോഴാണ് ഇന്നലെ അഞ്ജു കണ്ണനെ അടിച്ചത്. കൂടാതെ തമ്പി സർ വന്ന് പലതും പറഞ്ഞതിന് ബാലേട്ടൻ വെല്ലുവിളിച്ചതിൻ്റെ ടെൻഷനിൽ ഹരിയും ശിവനും. കണ്ണനെ അടിച്ചു പോയതിന് അഞ്ജു കണ്ണനോട് മാപ്പ് പറയാൻ പോവുകയായിരുന്നു. ഞാൻ പെട്ടെന്ന് ഉള്ള ദേഷ്യത്തിന് ചെയ്ത് പോയതാണെന്നും,

ഇപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നില്ലെന്നും പറയുകയാണ് അഞ്ജു. പിന്നീട് അഞ്ജു കണ്ണനോട് പഴംപൊരിയുണ്ടെന്നും, ചായ കുടിക്കാൻ വരാനും പറയുമ്പോഴാണ് ദേവി ചായയുമായി റൂമിൽ വരുന്നത്. ഇതെന്താ ഇവിടെ നടക്കുന്നതെന്ന് പറയുകയാണ് ദേവി. നീ പോയി നിനക്ക് ഇഷ്ടമുള്ള ചിക്കനും പൊറോട്ടയും കഴിച്ചോ എന്ന് പറഞ്ഞ് അഞ്ജു കണ്ണന് കാശ് കൊടുത്തു. ഉടൻ തന്നെ കണ്ട് പടിക്ക് വല്യേടത്തി എന്ന് പറയുകയും,നമ്മുടെ ഫൈറ്റ് ഇനിയും തുടരുമെന്ന് പറഞ്ഞു കൊണ്ട് പുറത്ത് പോയി. അപ്പോഴാണ് ബാലൻ സൂസനെ കാണാൻ പോകുന്നത്. അടുത്ത ദിവസം തന്നെ ശിവനും അഞ്ജുവും ബിസിനസിനായി വരുമെന്ന് പറയുകയാണ് ബാലേട്ടൻ.

നമ്മൾ തമ്മിൽ സംസാരിച്ച കാര്യമൊന്നും ശിവനും അഞ്ജുവും അറിയാൻ പാടില്ലെന്നു പറഞ്ഞ് ബാലേട്ടൻ പോവുകയായിരുന്നു. സന്ധ്യയോടടുത്തപ്പോൾ അഞ്ജു വീട്ടിൽ ദീപം കൊളുത്തുമ്പോഴാണ് ഹരിയും ശിവനും കയറി വന്നത്. ഈ സമയം രണ്ടു പേരെയും കണ്ട് ഞെട്ടിയിരിക്കുകയാണ് അപ്പു. എന്താണ് ഇത്രവേഗം വന്നതെന്ന് ചോദിച്ചപ്പോൾ ,തമ്പി കടയിൽ വന്നതും, ബാലേട്ടൻ വെല്ലുവിളിച്ച കാര്യമൊക്കെ ഹരിയും ശിവനും പറഞ്ഞു. ഹരിയും ശിവനും കടയിൽ പോയി തുടങ്ങിയ വിവരം ആരാണ് തമ്പിയെ അറിയിച്ചതെന്ന് സംശയിക്കുകയാണ് എല്ലാവരും. അപ്പോഴാണ് ജയന്തി ആയിരിക്കുമെന്ന് ലക്ഷ്മിയമ്മ പറയുന്നത്. ഉടൻതന്നെ അഞ്ജു ജയന്തിയെ ഫോൺ വിളിച്ചുവഴക്കു പറയുകയായിരുന്നു.ഞാൻ നൂലുകെട്ടിന് ശേഷം തമ്പി സാറിനെ കണ്ടിട്ടില്ലെന്നും, ഒന്നും ഞാൻ പറഞ്ഞിട്ടില്ലെന്നും പറയുകയാണ് സ്വന്തം മകനെ പിടിച്ച് സത്യം തൊട്ട് ജയന്തി.പിന്നെ ആരായിരിക്കും പറഞ്ഞത് എന്ന് ആയിരുന്നു എല്ലാവരും ആലോചിക്കുന്നത്.രാത്രിയായപ്പോൾ ബാലേട്ടൻ കടയിലെത്തിയത്. ശത്രുവിനോട് കാര്യങ്ങളൊക്കെ അന്വേഷിച്ചു.

രണ്ടുപേരോടും ഞാൻ നല്ല രീതിയിൽ പറഞ്ഞിട്ടുണ്ടെന്നും, ഇനി അവർ കടയിൽ വരാൻ സാധ്യതയില്ലെന്നും, വീണ്ടും ബിസിനസിലേക്ക് കടക്കുമെന്നാണ് എനിക്ക് തോന്നുന്നതെന്ന് പറയുകയാണ് ശത്രു. അഞ്ജു വീണ്ടും ഇൻ്റീരിയറിൻ്റെ പ്ലാൻ നോക്കുമ്പോഴാണ് ശിവൻ മുറിയിലേക്ക് കയറി വരുന്നത്. നീ എന്താണ് വീണ്ടും ഇതൊക്കെ നോക്കുന്നത് എന്ന് ചോദിച്ചപ്പോൾ ബാലേട്ടൻ വെല്ലുവിളിച്ച് ഇരിക്കുകയല്ലേ എന്ന് പറയുകയാണ് അഞ്ജു. എന്നുകരുതി ഇനിയും ബിസിനസ്സിലേക്ക് പോകാൻ നമുക്ക് പറ്റില്ലല്ലോയെന്നും,ഹരിയേട്ടൻ്റെ ബിസിസ് നടക്കാതെ നമുക്ക് ബിസിനസിൽ പോകാൻ സാധിക്കുമോ എന്ന് ശിവൻ ചോദിക്കുന്നു.എന്നാൽ തമ്പി സാറിൻ്റെ വീട്ടിൽ തോട്ടപണിക്ക് പോകുമെന്ന് പറഞ്ഞ് ബാലേട്ടൻ്റെ വെല്ലുവിളി ഓർക്കുമ്പോൾ എന്ത് ചെയ്യും എന്നാണ് അഞ്ജു ചോദിക്കുന്നത്. ഇങ്ങനെ എന്തു ചെയ്യണമെന്നറിയാതെ അഞ്ജുവും ശിവനും നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.

Rate this post

Comments are closed.