കല്യാണിയുടെയും കിരണിന്റെയും ഓണഘോഷം അടിച്ചു പൊളിക്കുമ്പോൾ സരയുന്റെ തലയിൽ ഇടുത്തി വീഴുന്നു! ആ ത്മഹ ത്യക്ക് ഒരുങ്ങി സരയു.!! | Mounaragam Serial Today Episode 26 August Malayalam

Mounaragam Serial Today Episode 26 August Malayalam

മിനിസ്ക്രീൻ പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു ഭാഗമാണ് മൗനരാഗത്തിൽ കഴിഞ്ഞിരിക്കുന്നത്. കല്യാണിയെ പ്രസവത്തിനായി ആശുപത്രിയിൽ കൊണ്ടു പോയതും കല്യാണി പ്രസവിച്ചതും ആയിരുന്നു കഴിഞ്ഞയാഴ്ചത്തെ ഭാഗം. എന്നാൽ ഇനി വരുന്ന ആഴ്ച വരാൻ പോകുന്നത് സന്തോഷകരമായ കാര്യങ്ങളാണ്. കുഞ്ഞാവ വീട്ടിലേക്ക് വരുന്നതും, വീട്ടിലുള്ള സന്തോഷങ്ങളും ഓണാഘോഷങ്ങളും ഒക്കെയാണ് ഇനി വരുന്ന ആഴ്ചയിൽ കാണാൻ പോകുന്നത്.

കഴിഞ്ഞ ആഴ്ചയിൽ എപ്പിസോഡ് അവസാനിക്കുമ്പോൾ കുഞ്ഞു കരഞ്ഞതും കല്യാണി പ്രസവിച്ചതൊക്കെ അറിഞ്ഞു സങ്കടപ്പെട്ട് വീട്ടിലേക്ക് മടങ്ങുന്ന പ്രകാശനെ ആണ് കണ്ടത്. മകളാണെങ്കിൽ പോലും ശത്രുവിനെ പോലെ കാണുന്ന പ്രകാശൻ വീട്ടിലെത്തി വിക്രമിനോട് അവിടെ നടന്ന കാര്യങ്ങളൊക്കെ പറയുകയായിരുന്നു. എനിക്ക് ഇനി നിന്നിലാണ് പ്രതീക്ഷ എന്നും, സ്വാതി മോളെ കല്യാണം കഴിച്ച് അതിൽ നിനക്ക് ഒരു ആൺ കുഞ്ഞു ജനിക്കുമെന്നും പറയുകയായിരുന്നു പ്രകാശൻ. അച്ഛൻ ആണായാലും പെണ്ണായാലും എൻ്റെ കുഞ്ഞിനെ സ്നേഹിക്കുമല്ലോ എന്നാണ് വിക്രം പറയുന്നത്. ശരിയാ മോനെ എന്നും,വേഗം തന്നെ സ്വാതി മോളെ കല്യാണം കഴിക്കണം എന്നാണ് പ്രകാശൻ വിക്രമിനോട് പറയുന്നത്.

അപ്പോഴാണ് കാദംബരി വരുന്നത്. ആശുപത്രിയിൽ പോയിട്ട് എന്തൊക്കെയാണ് വിവരങ്ങളെന്നും, കുഞ്ഞു കരയുന്നുണ്ടോ എന്നും, ആൺ കുഞ്ഞ് ആണോ തുടങ്ങിയ കാര്യങ്ങൾ കാദംബരി അന്വേഷിക്കുകയാണ്. പ്രകാശൻ എല്ലാകാര്യങ്ങളും പറയുകയാണ്. കാദംബരി കല്യാണി യെക്കുറിച്ച് നല്ല കാര്യങ്ങളാണ് പറയുന്നത്. അച്ഛൻ എത്ര വെറുത്താലും അവൾ മറ്റുള്ളവരെ സ്നേഹിക്കുകയാണ് ചെയ്യുന്നത്. വിക്രമിനോട് സോണിയെ കെട്ടി നല്ല രീതിയിൽ ജീവിക്കാൻ പറയുകയാണ്. സ്വാതിയുടേത് റിയൽ ലൗവാണെന്ന് തോന്നുന്നില്ലെന്ന് പറയുകയാണ് കാദംബരി. എന്നാൽ ആശുപത്രിയിൽ കല്യാണിയും കിരണും റൂമിൽ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പ്രകാശൻ വന്ന് പറഞ്ഞ കാര്യങ്ങളൊക്കെ കിരൺ കല്യാണിയോട് പറയുകയും, ഇനി നീ അച്ഛനാണെന്ന് പറഞ്ഞ് അയാൾക്ക് പിന്തുണ നൽകേണ്ടെന്നും പറയുകയാണ് കിരൺ. എല്ലാവരും സന്തോഷത്തോടെ നിൽക്കുമ്പോഴാണ് കല്യാണിക്ക് ഡോക്ടർ ഡിസ്റ്റാർജ് എഴുതി നൽകുന്നത്. വീട്ടിൽ എല്ലാവരും കല്യാണിയെ സ്വീകരിക്കുന്നു. പിറ്റേ ദിവസം ഓണമാണ്. കുഞ്ഞാവയുടെ ആദ്യത്തെ ഓണം ആയതിനാൽ എല്ലാവരും ആഘോഷം ഗംഭീരമാക്കി. പൂക്കളൊക്കെയിട്ട് കല്യാണിയും കുഞ്ഞും എല്ലാവരും ഒരുങ്ങി നിന്നു.ചന്ദ്രസേനനും, താരയും, ദീപയും, ബൈജുവും,പാറു കുട്ടിയും എല്ലാവരും ചേർന്ന് സന്തോഷത്തോടെ ഓണം ആഘോഷിക്കുകയും,പുലികളിയുമായി ബൈജുവരികയാണ്.

എന്നാൽ ഇതൊക്കെ കണ്ട് സഹിക്കാനാവാതെ അപ്പുറത്തെ വീട്ടിൽ നിന്ന് ശാരിയും സരയുവും ഭ്രാന്ത് പിടിച്ച് നിൽക്കുകയാണ്. അവളുടെ കൈയിൽ കുഞ്ഞു വന്നിരിക്കുന്നു, എനിക്കും വേണം കുഞ്ഞെന്ന് പറയുകയാണ് സരയു. വെറുതെ ഈ വീടിൻ്റെ അടുത്ത് തന്നെ നമ്മൾ വീട് എടുത്തുവെന്നും, തുടങ്ങി പല കാര്യങ്ങൾ പറഞ്ഞ് സങ്കടപ്പെടുകയാണ് സരയു. അവിടെ കുഞ്ഞാവയെ എല്ലാവരും എടുത്ത് താലോലിക്കുകയും, എല്ലാവരും ചേർന്ന് കുഞ്ഞാവയുടെ കൂടെ സെൽഫി എടുക്കുകയുമൊക്കെ ചെയ്യുന്നത് കണ്ട ടെൻഷനിൽ നിൽക്കുകയാണ് ശാരിയും, സരയുവും. വളരെ രസകരമായ എപ്പിസോഡാണ് അടുത്ത ആഴ്ച വരാൻ പോകുന്നത്.

Rate this post

Comments are closed.