സാന്ത്വനം കുടുംബത്തിന് വേണ്ടി ഉറച്ച തീരുമാനമെടുത്തത് അഞ്ജു, ശിവന്റെ വാശിക്ക് മുന്നിൽ വെല്ലുവിളിയോടെ.!! | Santhwanam Serial Today 19 / 10 / 25 Malayalam

Santhwanam Serial Today 19 / 10 / 25 Malayalam

ഏഷ്യാനെറ്റ് സീരിയൽ പരമ്പരയിൽ മുൻപന്തിയിൽ നിൽക്കുന്ന സീരിയലാണ് സാന്ത്വനം. കുറച്ച് ദിവസങ്ങളായി വിഷമഘട്ടത്തിലൂടെയാണ് മുന്നോട്ട് പോയതെങ്കിലും, ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സാന്ത്വനം വീട്ടുകാർക്ക് ഈശ്വരനായി എത്തിച്ചു നൽകിയ ആശ്വാസമായിരുന്നു ശിവൻ്റെ ഊട്ടുപുരയ്ക്ക് ലൈസൻസ് കിട്ടിയത്. ആ സന്തോഷത്തിലായിരുന്നു ബാലനും സേതുവും. എന്നാൽ വീട്ടിൽ ശിവനും അഞ്ജുവും വീട്ടിൽ പോവുകയും,

ഹരിയും അപ്പുവും കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടുപോയി. ദേവി ഒറ്റയ്ക്ക് പുറത്ത് ഇരിക്കുമ്പോഴാണ് അഞ്ജുവും ശിവനും വന്നത്. അതിനു പിന്നാലെ ബാലനും സേതുവും എത്തി. പഞ്ചായത്തിൽ നടന്ന പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് സന്തോഷ വാർത്തയായി ശിവൻ്റെ ഊട്ടുപുരയുടെ ലൈസൻസ് കാണിക്കുന്നത്. ഇത് കണ്ട് ദേവിയ്ക്കും, അഞ്ജുവിനും വലിയ സന്തോഷമായി.എന്നാൽ ശിവന് ബാലൻ അത് നൽകിയപ്പോൾ ഞാൻ കൃഷ്ണ സ്റ്റോർസ് തുറക്കാതെ ഊട്ടുപുര തുറക്കില്ലെന്ന് പറയുകയാണ് ശിവൻ. അതും പറഞ്ഞ് അകത്തേക്ക് പോയ ശിവൻ്റെ പിന്നാലെ അഞ്ജുവും പോയി.

പിന്നീട് ശിവനെ വഴക്കു പറയുകയുമായിരുന്നു. ഇപ്പോൾ ഈ കുടുംബം മുന്നോട്ടു പോവാൻ പാടുപെടുകയാണെന്നും, അതിൽ നിന്നൊരു വരുമാനം കിട്ടിയാൽ ഈ കുടുംബത്തിനുള്ള ബുദ്ധിമുട്ട് കുറയുമെന്നും പറയുകയാണ് അഞ്ജലി.എന്നാൽ ഞാൻ കാരണമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്നും പറയുകയാണ് ശിവൻ. അഞ്ജു ശിവനോട് ഞാൻ നാളെ ഊട്ടുപുര തുറക്കുമെന്ന് പറഞ്ഞ് ദേഷ്യത്തിൽ പുറത്തു വന്നു. ഈ കാര്യം ബാലേട്ടനോടും പറഞ്ഞു. എന്നാൽ ബാലേട്ടൻ ഞാൻ ശിവനെ പറഞ്ഞ് ശരിയാക്കാമെന്നും, നീ സൂസൻ്റെ കൂടെയുള്ള ബിസിനസ് നോക്കിയാൽ മതിയെന്ന് പറയുകയാണ്.

പിന്നീട് ബാലേട്ടൻ ശിവനെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയപ്പോൾ ശിവൻ കട തുറക്കാൻ തയ്യാറാവുന്നു. എന്നാൽ അഞ്ജു കലിയിറങ്ങി നിൽക്കുകയാണ്. ദേവിയോടായിരുന്നു അഞ്ജു ദേഷ്യം തീർക്കുന്നത്. അനിയന്മാരെ വഷളാക്കിയെന്നും, തുടങ്ങി പലതും പറഞ്ഞ് വഴക്കിടുകയായിരുന്നു അഞ്ജു. അപ്പോഴാണ് ബാലൻ വന്ന് ശിവൻ ഊട്ടുപുര തുറക്കാൻ സമ്മതിച്ചുവെന്ന കാര്യം പറയുന്നത്. ഇത് കേട്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. പിന്നീട് അഞ്ജു ശിവൻ്റെ അടുത്ത് പോകുന്നു. പിന്നീട് ബാലനും ദേവിയും പലതും സംസാരിച്ചുകൊണ്ടിരിക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.