ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് തന്റെ പുതിയ കാർ കൊണ്ടുവന്ന് അച്ചു സുഗന്ദ്; വല്യേട്ടനും പിള്ളാരും ഒരേ പൊളി !! | Santhwanam Location Funny Video

Santhwanam Location Funny Video : പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേക്ഷണം ചെയ്യുന്നത്. ബാലകൃഷ്ണനും ഹരിയും ശിവനും കണ്ണനും അഞ്ജലിയും അപ്പുവും ദേവിയും ഇവരുടെ അമ്മയും ചേർന്നതാണ് സാന്ത്വനം കുടുംബം. ഓരോരുത്തർക്കും പ്രത്യേകമായി ഫാൻ പേജുകൾ വരെ സോഷ്യൽ മീഡിയയിൽ സജീവമാണ്. പ്രേക്ഷകർക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ള താരജോഡികൾ ആണ് ശിവനും അഞ്ജലിയും. ഇരുവരുടെയും ജീവിതവും പ്രണയവും എല്ലാ പ്രേക്ഷകരും ഉറ്റുനോക്കുന്നു. സാന്ത്വനം കുടുംബത്തിലേക്ക് ഹരിയുടെയും ശിവന്റെയും ഭാര്യമാരായി എത്തിയ മരുമക്കളാണ് അപ്പുവും അഞ്ജലിയും.

ശ്രീദേവി എന്ന കഥാപാത്രമായാണ് ചിപ്പി എത്തുന്നത്. ബാലകൃഷ്ണന്റെ ഭാര്യയാണ് ചിപ്പി.ശ്രീദേവി ആണ് ഹരിയേയും കണ്ണനിയും ശിവനെയും വളർത്തി വലുതാക്കുന്നത്. ഏടത്തിയമ്മ എന്ന് മാത്രമല്ല ഒരു അമ്മ എന്ന സ്ഥാനം തന്നെയാണ് ശ്രീദേവിക്ക് ഈ വീട്ടിലുള്ളത്. കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അച്ചു സുഗന്ധാണ്. കളിയും ചിരിയും തമാശകളുമായി ഷൂട്ടിംഗ് ലൊക്കേഷനിലെ എല്ലാ വിവരങ്ങളും അച്ചു തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.പങ്കുവെക്കപ്പെടുന്ന എല്ലാ വീഡിയോകളും ആരാധകാർ ഏറ്റെടുക്കുന്നു . ഇപ്പോഴിതാ ഷൂട്ടിംഗ് ലൊക്കേഷനിലെ പുതിയ വിശേഷവുമായി അച്ചു എത്തിയിരിക്കുകയാണ്.

Santhwanam

അച്ചു ആദ്യമായി വാങ്ങിച്ച കാർ ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കൊണ്ടുവരുന്നതാണ് വീഡിയോയിൽ ഉള്ളത്. മാരുതി 800 ആണ് അച്ചു ആദ്യമായി വാങ്ങുന്നത്. ബാലകൃഷ്ണനെയും അപ്പുവിനെയും അഞ്ജലിയെയും കണ്ണനും ചേർന്ന് കാറിൽ ഡ്രൈവിന് പോകുന്നു.ബാലകൃഷ്ണനാണ് കാർ ഓടിക്കുന്നത്. ബാക്ക് സീറ്റിൽ അഞ്ജലിയും അപ്പുവും ഉണ്ട്. ഗോപികയും രക്ഷാരാജും ആണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാറിന്റെ പിൻസീറ്റിൽ ഇരുന്നുകൊണ്ട് അപ്പുവിന്റെ നിരവധി കമന്റുകൾ കേൾക്കാം. അടിപൊളി കാർ ആണെന്നും അടിപൊളി ട്രിപ്പ് ആണെന്നും അപ്പു പറയുന്നു. ഏതൊരു ആളുടെയും ജീവിതത്തിലെ ആദ്യത്തെ വാഹനം മാരുതി 800 തന്നെയാണെന്ന് ബാലകൃഷ്ണൻ പറയുന്നു.

അത് ശരിയാണ് എന്റെ അച്ഛനും ആദ്യമായി വാങ്ങിച്ച കാർ ഇതുതന്നെയാണെന്ന് അപ്പു പറയുന്നു. ശേഷം സാന്ത്വനം കുടുംബത്തിലെ അമ്മയെയും കയറ്റി കണ്ണൻ ഡ്രൈവ് ചെയ്യുന്നു. ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും അധികം ദൂരെയൊന്നുമല്ലാതെ ലൊക്കേഷനിൽ തന്നെയാണ് കാർ ഓടിക്കുന്നത്. എന്റെ മകൻ എന്നെയും കൊണ്ടുപോയി ഞങ്ങൾ ഒരു ചായ കുടിച്ചു എന്ന് തമാശ രൂപയാണ് കാറിൽ നിന്ന് ഇറങ്ങുന്ന സാന്ത്വനം കുടുംബത്തിലെ അമ്മ പറയുന്നു. കണ്ടില്ലല്ലോ എന്ന ചോദ്യത്തിന് അത് നീ കാണാത്തതിന് എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നാണ് ഗിരിജ പ്രേമൻ മറുപടി പറയുന്നത് ഗിരിജ പ്രേമൻ ആണ് സാന്ത്വനം കുടുംബത്തിലെ ഹരിയുടെയും ബാലകൃഷ്ണന്റെയും ശിവന്റെയും കണ്ണന്റെയും അമ്മ. കളികളും ചിരികളും തമാശകളും എല്ലാം ആയി സാന്ത്വനം കുടുംബത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷൻ എല്ലായിപ്പോഴും സജീവമാണ്.

1/5 - (1 vote)

Comments are closed.