ഹിറ്റ് സോങ്ങിന് ഒപ്പം ചുവടുവെച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ ഹരിയും കണ്ണനും | Santhwanam Hari & Kannan dance reel

Santhwanam Hari & Kannan dance reel

Santhwanam Hari & Kannan dance reel: സാന്ത്വനം എന്ന കുടുംബ പ്രേക്ഷകരുടെ പ്രിയ പരമ്പരയിലൂടെ ജനശ്രദ്ദേയനായ വ്യക്തിയാണ് ഗിരീഷ് നമ്പ്യാർ. പരമ്പരയിലെ ഹരി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ബാലകൃഷ്ണൻ ഹരി ശിവൻ കണ്ണൻ എന്നീ നാല് സഹോദരങ്ങളുടെ കുടുംബസ്നേഹത്തിന്റെ കഥ പറയുന്ന പരമ്പരയാണ് സാന്ത്വനം. ഹരിയുടെ ഭാര്യയാണ് അപർണ്ണ. അപർണയായി വേഷമിടുന്നത് രക്ഷാ രാജ് ആണ്.

ഹരിയുടെയും അപർണയുടെയും വിവാഹം ഒരു പ്രണയ വിവാഹമായിരുന്നു. ഇരു കുടുംബങ്ങൾക്കും താല്പര്യമില്ലാതെ ആയിരുന്നു വിവാഹം നടന്നതെങ്കിലും പിന്നീട് രണ്ടും കുടുംബങ്ങളും ഇവരെ അംഗീകരിക്കുന്നു. ചില ചെറിയ പിണക്കങ്ങളും പരിഭവങ്ങളും മാത്രമാണ് സാന്ത്വനം കുടുംബത്തിൽ ഉണ്ടാകാറുള്ളത്. മടുപ്പിക്കുന്ന മറ്റു തിരക്കഥകളിൽ നിന്നും വ്യത്യസ്തമാവുകയാണ് സാന്ത്വനം. അതുകൊണ്ടുതന്നെ ഈ കഥയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്.

സാന്ത്വനം കുടുംബത്തിലെ കളിയും ചിരിയും തമാശകളുമായി താരങ്ങൾ എല്ലായിപ്പോഴും സോഷ്യൽ മീഡിയയിൽ സജീവമാകാറുണ്ട്. രാജീവ് പരമേശ്വരൻ ചിപ്പി രഞ്ജിത്ത് സജിൻ ഗോപിക ഗിരീഷ് നമ്പ്യാർ രക്ഷാരാജ് ഗിരിജ പ്രേമൻ അച്ചു സുഗന്ധ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അച്ചു സുഗന്ധ് കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കണ്ണൻ എന്ന ഈ കഥാപാത്രത്തിന് കൊച്ചു കുറുമ്പുകളും കുസൃതികളും എല്ലാമുണ്ട്. അതുകൊണ്ടുതന്നെ

കണ്ണനെ സ്നേഹിക്കുന്ന നിരവധി ആരാധകർ ചുറ്റുമുണ്ട്. ഇപ്പോൾ ഗിരീഷ് നമ്പ്യാർ പങ്കുവെച്ചിരിക്കുന്ന പുതിയ വീഡിയോ ആണ് ജനശ്രദ്ധയാകർഷിക്കുന്നത്. അച്ചു സുഗന്ധിനൊപ്പം നൃത്തം വയ്ക്കുന്ന ഒരു വീഡിയോയാണിത്. മാലിനിയുടെ തീരങ്ങൾ തഴുകിവരും പനിനീർ കാറ്റെ… എന്ന ഹിറ്റ് സോങ്ങിലാണ് ഇരുവരും ചുവടുകൾ വയ്ക്കുന്നത്. ഇതിൽ ശകുന്തളയെ അവതരിപ്പിക്കുന്നത് കണ്ണനാണ്. ഓർമ്മയുണ്ടോ കണ്ണാ.. ഏട്ടനും അനിയനും സീരിസ് കണ്ടിന്യൂസ് … എന്ന അടിക്കുറിപ്പും ആയാണ് ഗിരീഷ് നമ്പ്യാർ വീഡിയോ പങ്കു വച്ചിരിക്കുന്നത്.

Rate this post

Comments are closed.