ഹമ്പോ.!! ഇതാണ് മകളെ അട; കിടിലൻ ടേസ്റ്റിൽ ഗോതമ്പു പൊടി കൊണ്ട് സോഫ്റ്റ് ഇല അട.!! | Healthy & Tasty Wheat Ada recipe

Healthy & Tasty Wheat Ada recipe

ചായക്ക് കൂടെ കഴിക്കാൻ എന്നും നമ്മൾ പല തരത്തിൽ ഉള്ള മോഡേൺ പലഹാരങ്ങൾ അല്ലേ കഴിക്കാറുള്ളത് ?? എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി നടൻ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കിയാലോ ? ഗോതമ്പ് പൊടി ഉപയോഗിച്ച് നല്ല ഹെൽത്തിയായുള്ള ഒരു എല്ലാ അട തയാറാക്കിയാലോ ? ഇങ്ങനെയൊന്ന് ചെയ്തുനോക്കൂ..അടിപൊളി ടേസ്റ്

Ingredients

  • ഗോതമ്പ് : 2 കപ്പ്
  • തേങ്ങ ചിരകിയത് : വലിയ 1
  • ശർക്കര : 5 അച്ച്
  • പഞ്ചസാര പൊടിച്ചത്: 2 ടേബിൾ സ്പൂൺ
  • ഏലക്കായ പൊടി : 1 ടേബിൾ സ്പൂൺ
  • ഉപ്പ് : 1/2 ടേബിൾ സ്പൂൺ
  • നെയ്യ് : 1 1/2 ടേബിൾ സ്പൂൺ
  • ജീരക പൊടി : 1/2 ടേബിൾ സ്പൂൺ
  • വാഴ ഇല

How to make Healthy & Tasty Wheat Ada recipe

ആദ്യം ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ശർക്കര ഇട്ട് കൊടുക്കുക ഇതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക ശർക്കര അലിഞ്ഞു വന്നാൽ ഇത് അരിച്ചു എടുക്കാം അതിനു വേണ്ടി ഒരു അരിപ്പ എടുത്ത് ഒരു പാനിലേക്ക് ഒഴിച്ചു കൊടുത്ത ശേഷം ഇതൊന്നും തിളപ്പിച്ചു എടുക്കാം കുറുകി വന്നു ഒട്ടുന്ന പോലെയാണ് ഇത് വേണ്ടത് ഈ സമയത്ത് ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്ത് കൊടുക്കാം തേങ്ങയിലെ വെള്ളം എല്ലാം വരാൻ തുടങ്ങിയാൽ ഇതിലേക്ക് നെയ്യ് ഒഴിച്ചു കൊടുക്കാം ശേഷം നന്നായി മിക്സ് ചെയ്ത് എടുക്കാം ഇനി ഇതിലേക്ക് ഏലക്ക പൊടി, ജീരക പൊടി, എന്നിവ ചേർത്ത്

കൊടുത്ത് നന്നായി മിക്സ് ചെയ്ത് കൊടുക്കുക കറക്റ്റ് പാകം ആവുന്നത് വരെ മിക്സ് ചെയ്തു എടുക്കുക ശേഷം ഗ്യാസ് ഓഫ് ചെയ്യാം ഇനി മാവ് റെഡി ആക്കി എടുക്കാം അതിനു വേണ്ടി ഗോതമ്പിലേക്ക് പഞ്ചസാര, ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക ഇനി ഇതിലേക്ക് 1 1/2 കപ്പ് വെള്ളം കുറച്ചു കുറച്ചു ചേർത്ത് കൊടുത്ത് കുഴച്ച് എടുക്കാം ശേഷം 5 മിനുട്ട് റെസ്റ്റ് ചെയ്യാൻ വെക്കാം ശേഷം ഒരു ബൗളിൽ വെള്ളം വെക്കാം എന്നിട്ട് വാഴ ഇല ഒന്ന് വാട്ടി എടുക്കാം എന്നിട്ട് വെള്ളം ഒന്ന്

പുരട്ടി കൊടുക്കാം ശേഷം മാവിൽ നിന്നും ഒരു ഉരുള എടുത്ത് ഇലയിൽ വെച്ചു വെള്ളം കയ്യിൽ ആക്കി മാവ് പരത്തി കൊടുക്കാം ഇതിൻ്റെ മുകളിൽ വിരൽ വെച്ചു ഇലയുടെ ശൈപിൽ ആക്കി കൊടുക്കാവുന്നത് ഇനി ഇതിലേക്ക് മിക്സ് ഒരു സൈഡിലേക്ക് ആയി ചേർത്ത് കൊടുക്കാം ശേഷം മറു ഭാഗത്തു നിന്ന് മടക്കാം ശേഷം സൈഡുകൾ മടക്കി കൊടുക്കാം ശേഷം ഇത് ആവിയിൽ വെച്ചു വേവിച്ച് എടുക്കാം അതിനു വേണ്ടി ഇഡലി ചെമ്പ് അടുപ്പത്ത് വെച്ച് വെള്ളം തിളച്ചു വരുമ്പോൾ നമ്മൾ ഉണ്ടാക്കി വെച്ച ഇല അട അതിൻ്റ തട്ടിലേക്ക് വെച്ചു കൊടുക്കുക ശേഷം അടച്ചു വെച്ചു 15 മിനുട്ട് വേവിച്ച് എടുക്കാം ഇപ്പൊൾ ഗോതമ്പിൻ്റെ അട തയ്യാർ!!Opols Curryworld Healthy & Tasty Wheat Ada recipe

Rate this post

Comments are closed.