പേർളിയ്ക്ക് പ്രസവ ശുശ്രൂഷ!! കുഞ്ഞാവയെ വാരിയെടുക്കാനുള്ള കൊതിയോടെ നില ബേബി; കണ്ണെഴുതി പൊട്ടും തൊട്ട് കാത്തിരിപ്പിൽ പേർളിഷ്!! | Pearle Maaney Nila Baby Day In My Life Video Viral

Pearle Maaney Nila Baby Day In My Life Video Viral

Pearle Maaney Nila Baby Day In My Life Video Viral : മലയാളികളുടെ പ്രിയ നടിയും അവതാരികയുമൊക്കെയായിരുന്നു പേർളിമാണി. ബിഗ്ബോസ് സീസൺ 2-ലെ മത്സരാർത്ഥിയായ ശേഷം പേർളിയ്ക്ക് ആരാധകർ കൂടി. ബിഗ്ബോസിലെ മറ്റൊരു മത്സരാർത്ഥിയും നടനും ആയിരുന്ന ശ്രീനിഷ് അരവിന്ദുമായി പ്രണയത്തിലാവുകയും, ബിഗ്ബോസ് കഴിഞ്ഞ ശേഷം ഇവർ വിവാഹിതരാവുകയും ചെയ്തു.

ഇപ്പോൾ പേർളി 8 മാസം ഗർഭിണിയാണ്. ഏഴാം മാസത്തിൽ പേർളി മാണി വളക്കാപ്പ് ചടങ്ങിൻ്റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പേർളി എട്ടാം മാസത്തിൽ ആലുവയിലെ വീട്ടിലെ തൻ്റെ ഒരു ദിവസത്തെ കാര്യം ആരാധകരുമായി പങ്കുവച്ച് എത്തിയിരിക്കുകയാണ്. കുഞ്ഞ് വാവ വീട്ടിലേക്ക് വരാൻ വെറും ഒരു മാസം മാത്രമാണ് ബാക്കി എന്നു പറഞ്ഞു കൊണ്ടാണ് പേർളി തൻ്റെ ഒരു ദിവസം പങ്കുവയ്ക്കുന്നത്.

രാവിലെ തന്നെ പ്രഭാത ഭക്ഷണം ഇടിയപ്പവും മുട്ടക്കറിയും ഉണ്ടാക്കുന്നതൊക്കെ പേർളി പ്രേക്ഷകരുമായി പങ്കുവച്ചു. മുട്ടക്കറിയുടെ എളുപ്പത്തിലുള്ള രസിപ്പിയും പേർളി പ്രേക്ഷകരെ പരിചയപ്പെടുത്തി. പിന്നീട് ഗർഭാവസ്ഥയിലുള്ള പേർളിയെ കുളിപ്പിക്കാൻ ആലുവയിലുള്ള യഥാസൂത്ര നീരൊഴിക്കൽ വൈദ്യശാലയെ കുറിച്ചും

അവർ പേർളിയെ കുളിപ്പിക്കാനും, പ്രസവിക്കുന്നതിനു മുൻപുള്ള എല്ലാ കാര്യങ്ങളും ഇവരാണ് ചെയ്ത് തരുനതെന്നും, അതിൻ്റെ വിശേഷങ്ങളും, അനിയത്തിക്കും എനിക്കും പ്രസവരക്ഷയൊക്കെ ചെയ്തത് ഇവരാണെന്നും പേർളി പറയുകയുണ്ടായി. പിന്നീട് കുറച്ച് നിലയുമായുള്ള കുറച്ച് തമാശകളും, ശേഷം വൈകിട്ടായപ്പോൾ ശ്രീനിഷും ഡാഡിയും വന്നതുമൊക്കെ പേർളി കാണിക്കുകയുണ്ടായി. വൈകിട്ട് ബ്രോക്കോളി കട്ലറ്റ് കഴിച്ച് രസകരമായി അവതരിപ്പിച്ച് പേർളി വീഡിയോ അവസാനിപ്പിക്കുകയാണ്.

Rate this post

Comments are closed.