കറുപ്പണിഞ്ഞ് മാലയിട്ട് മലചവിട്ടി ജനപ്രിയ നായകൻ!! മകളുടെ വിവാഹ നിശ്ചയം കഴിഞ്ഞു; അയ്യനെ കണ്ട് നിറ കണ്ണുകളോടെ താരം!! | Actor Jayaram At Sabarimala Viral Video

Actor Jayaram At Sabarimala Viral Video

Actor Jayaram At Sabarimala Viral Video : മിമിക്രിയിലൂടെ സിനിമയിലേക്ക് വന്ന നടനാണ് ജയറാം.1988-ൽ ‘അപരൻ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ജയറാം നിരവധി കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു ജയറാമിൻ്റെ മകൾ മാളവികയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. നവംബറിൽ മകനും പ്രിയ താരവുമായ കാളിദാസിൻ്റെ വിവാഹ നിശ്ചയവും നടന്നിരുന്നു.

താരത്തിൻ്റെ കുടുംബവിശേഷങ്ങളൊക്കെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ ജയറാം അയ്യനെ കാണാൻ ശബരിമലയിൽ എത്തിയ വീഡിയോ യാണ് വൈറലായി മാറുന്നത്. മണ്ഡലകാലം മുതൽ മകരവിളക്ക് വരെ ശബരിമലയിൽ വൻ ഭക്തജനത്തിരക്കുള്ള സമയമാണ്. നിരവധി ഭക്തരാണ് അയ്യനെ കാണാൻ സന്നിധാനത്ത് എത്തുന്നത്. ഇവരുടെ ഇടയിൽ സെലിബ്രെറ്റികളും ഉണ്ടാവും. അയ്യന് മുൻപിൽ സെലിബ്രെറ്റികൾക്ക് പ്രേത്യക ദർശനമൊന്നും നൽകാതെ എല്ലാവരും ഒരുപോലെയാണ് ശബരിമലയിൽ ദർശനം നടത്തുന്നത്.

നിരവധി ഭക്തജനങ്ങളുടെ കൂടെ സെലിബ്രെറ്റികളും ദർശനം നടത്തിപ്പോകുന്നത് പതിവാണ്. എല്ലാ വർഷത്തെയും പോലെ ഇന്നലെ ശബരിമലയിലെത്തി ദർശനം നടത്തി മടങ്ങിയിരിക്കുകയാണ് ജയറാം. കഴിഞ്ഞ വർഷം ദർശന സമയത്ത് പാർവ്വതിയും ഉണ്ടായിരുന്നു. ആദ്യമായായിരുന്നു പാർവ്വതി കഴിഞ്ഞ വർഷം 41 ദിവസത്തെ വ്രതനിഷ്ഠയോടെ ശബരിമലയിലെത്തി അയ്യനെ കണ്ടത്. ഈ വർഷം ജയറാം സുഹൃത്തുക്കളുടെ കൂടെയാണ് ദർശനത്തിനെത്തിയത്. ഇന്നലെ സന്ധ്യയ്ക്ക് ദീപാരാധന സമയത്തായിരുന്നു ജയറാം ശബരിമലയിലെത്തിയത്. മകൻ്റെയും മകളുടെയും വിവാഹം നടക്കാൻ പോകുന്ന വേളയിൽ അയ്യനെ നിറകണ്ണുകളോടെ കൈകൂപ്പി തൊഴുതാണ് ജയറാം മടങ്ങിയത്.

ശബരിമലയിൽ വർഷത്തിൽ ഇടയ്ക്കിടെ ജയറാം മലചവിട്ടാൻ എത്താറുണ്ട്. സന്നിധാനത്ത് എത്തുന്ന കാര്യം മുടക്കം വരാതിരിക്കാൻ അദ്ദേഹം എപ്പോഴും ശ്രമിക്കാറുണ്ട്. അയ്യനെ കാണാൻ സുഹൃത്തുക്കളുടെയും, മകൻ കാളിദാസിൻ്റെ കൂടെയൊക്കെയാണ് താരം ദർശനം നടത്തിയിരുന്നത്. തമിഴ്നാട്ടിൽ സ്ഥിരതാമസമാക്കിയതിനാൽ അവിടെ നിന്നാണ് ദർശനത്തിനായി താരം സന്നിധാനത്ത് എത്താറുള്ളത്.ഈ വർഷവും തമിഴ്നാട്ടിൽ നിന്നു തന്നെയാണ് ഇരുമുടിക്കെട്ടുമേന്തി സ്വാമിയെ കാണാൻ ജയറാം എത്തിയത്.

Rate this post

Comments are closed.