ബേബിമൂൺ ആഘോഷം അങ്ങ് തുർക്കിയിൽ.!! പേർളി – ശ്രീനിഷ് റൊമാൻസ് കണ്ട് ഓടിയൊളിച്ച് നിലു ബേബി; | Pearle Maaney Baby Moon Celebration

Pearle Maaney Baby Moon Celebration

Pearle Maaney Baby Moon Celebration : മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് പേളി മാണി. നിരവധി ടീവി ഷോ കളിലൂടെ മലയാളികളുടെ പ്രിയ താരമായ പേളി ഇപ്പോൾ ഒരു യൂട്യൂബ് വ്ലോഗ്ഗർ കൂടിയാണ് രണ്ട് മില്യൺ സബ്സ്ക്രൈബ്ഴ്സ് ഉള്ള പേളി തന്റെ എല്ലാ വിശേഷങ്ങളും യൂട്യൂബ് ചാനലിലൂടെ പങ്ക് വെയ്ക്കാറുണ്ട്. ഇപോഴിതാ രണ്ടാമത് ഗർഭിണിയാണ് താരം. സോഷ്യൽ മീഡിയയിലൂടെ ഈ സന്തോഷ വാർത്ത പേളി തന്നെ ആരാധകാരുമായി പങ്ക് വെയ്ക്കുകയുണ്ടായി.

ആദ്യത്തെ കുട്ടി ജനിച്ച ശേഷം പേളി അങ്ങനെ ടീവി ഷോ കൾ അവതരിപ്പിക്കുകയോ സിനിമയിൽ അഭിനയിക്കുകയോ ഒന്നും ചെയ്തിട്ടില്ല. കുട്ടിയെ ശ്രദ്ധിക്കാനാണ് താരം ഈ തീരുമാനം എടുത്തത്. വ്ലോഗ് ആകുമ്പോൾ പേളിക്ക് കുട്ടിയോടൊപ്പം തന്നെ മുഴുവൻ സമയവും ചിലവഴിക്കാം. സത്യത്തിൽ ഇപ്പോൾ പേളിയുടെ വ്ലോഗുകളിൽ പേളിയേക്കാൾ താരമാകുന്നത് നിലു ബേബി തന്നെയാണ്. ഡെയിലി വ്ലോഗ്ഗുകളും, കണ്ടന്റ് വീഡിയോസും, കുക്കിങ്‌ വ്ലോഗ്ഗുകളും ട്രാവൽ വ്ലോഗ്ഗുകളും ഒക്കെയാണ് കൂടുതലും താരം ചെയ്യുന്നത്. കൂടെ മുഴുവൻ സപ്പോർട്ടുമായി ശ്രീനിഷും ഒപ്പമുണ്ട്. ഇപോഴിതാ സെക്കന്റ്‌ ബേബി മൂൺ ആഘോഷിക്കാൻ താരം പോയിരിക്കുന്നത് തുർക്കിയിലേക്കാണ്.

ശ്രീനിഷും നിലു ബേബിയും ഒപ്പം തന്നെയുണ്ട്. തുർക്കിയിൽ മൂവരും അടിച്ചു പൊളിക്കുന്ന വീഡിയോകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. തുർക്കിയിൽ മനോഹരമായ കാഴ്ചകൾ കണ്ടും സ്ട്രീറ്റ് ഫുഡ്‌ ആസ്വദിച്ചുമൊക്കെ അടിച്ചു പൊളിക്കുകയാണ് മൂന്ന് പേരും. ബിഗ്‌ബോസിൽ വെച്ച് തുടങ്ങിയ പേർളിയുടെയും ശ്രീനീഷിന്റെയും പ്രണയം ഇപ്പോഴും മനോഹരമായി തുടരുകയാണ്. അത്രയേറെ പ്രേക്ഷക ശ്രദ്ധ നേടിയ മറ്റൊരു ജോഡി പിന്നീടൊരിക്കലും ബിഗ്‌ബോസിൽ വന്നിട്ടില്ല എന്നതാണ് സത്യം.

നിലു ബേബിയുടെ വീഡിയോ പങ്ക് വെച്ച് കൊണ്ട് പേളി പറയുന്നത് പേളിയുടെ ചെറുപ്പം പോലെ തന്നെയാണ് നിലുവും എന്നാണ്.പേളിയുടെ അമ്മ പറയുന്നത് നിലുവിന്റെ പ്രായത്തിൽ പേളി അവളെപ്പോലെ തന്നെ ആയിരുന്നു എന്നാണ്. ഇങ്ങനെ പറഞ്ഞു കൊണ്ട് നിലു ബേബിയുടെ വീഡിയോ പേളി ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചിട്ടുണ്ട്. ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർസ് പാടകയും ഐസ് ക്രീം കഴിക്കുകയും ചെയ്യുന്ന നിലു ബേബിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പേളി ഇട്ടത് എന്നാൽ അതിനു രസകരമായ കമന്റുമായ് എത്തിയിരിക്കുകയാണ് ശ്രീനിഷ്. ഞാനും ചെറുപ്പത്തിൽ ട്വിങ്കിൾ ട്വിങ്കിൾ ലിറ്റിൽ സ്റ്റാർസ് പാടുകയും ഐസ് ക്രീം തിന്നുകയും ചെയ്തിട്ടുണ്ട് അത് കൊണ്ട് നിലു നിന്നെപ്പോലെ ആണെന്ന് പറയണ്ട എന്നാണ് ശ്രനിഷിന്റെ കമന്റ്. ഒരുപാട് പേരാണ് കമന്റിനു ലൈക്കുമായി എത്തിയത്.

Rate this post

Comments are closed.