സിദ്ധുവിന്റെ ആ വാർത്ത കേട്ട് ഞെട്ടലോടെ ശ്രീനിലയം.!! സിദ്ധുവിനെ കണ്ടു സംസാരശേഷി ഇല്ലാതെ മേനോൻ | Kudumbavilakku today latest episode

Kudumbavilakku today latest episode

Kudumbavilakku today latest episode : ഏഷ്യാനെറ്റ് പരമ്പരയായ കുടുംബ വിളക്ക് മറ്റൊരു കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപകടം പറ്റി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ കിടക്കുകയായിരുന്നു സിദ്ധാർത്ഥ്. സിദ്ധാർത്ഥ് അബോധാവസ്ഥയിൽ കിടക്കുകയായിരുന്നതിനാൽ സുമിത്ര ഐസിയുവിലേക്ക് കയറി നോക്കുകയായിരുന്നു.

അപ്പോഴാണ് നോക്കുന്നത് കാണുന്നത്. പക്ഷേ സിദ്ധാർത്ഥിന് ഒന്നും മനസിലാവുന്നില്ല. എന്നാൽ ശ്രീനിലയത്തിൽ പോലീസെത്തി ഈ വിവരം അറിയിച്ചപ്പോൾ മുതൽ എല്ലാവരും വലിയ വിഷമത്തിലാണ്. സരസ്വതിയമ്മ പൊട്ടിക്കരയുകയായിരുന്നു. എൻ്റെ മോനെ പോയി ആരെങ്കിലുമൊന്ന് നോക്കൂ എന്ന് പറഞ്ഞ് വാവിട്ട് കരയുകയാണ് സരസ്വതിയമ്മ. മകൻ്റെ അവസ്ഥ കേട്ട് ആകെ തകർന്ന് റൂമിൽ പോയി വിഷമിച്ചിരിക്കുകയാണ് ശിവദാസമേനോൻ.

സുമിത്ര ആശുപത്രിയിൽ നിന്ന് വന്ന ശേഷം പൂജ ആ വിവരം അറിഞ്ഞ ശേഷം ആരോടും ഒന്നും മിണ്ടാതെ ഭക്ഷണം കഴിക്കാതെ ഇരിക്കുകയാണ് അച്ഛാഛൻ എന്ന് പറയുകയാണ് പൂജ. ശേഷം സുമിത്ര പോയി അച്ഛനോട് സിദ്ധുവിന് കുഴപ്പമൊന്നുമില്ലെന്നും, അച്ഛൻ വിഷമിക്കേണ്ടെന്നും പറയുകയാണ്. അപ്പോഴാണ് സരസ്വതിയമ്മ ഓടിവരുന്നത്. എൻ്റെ മകൻ എങ്ങനെയെന്ന് ചോദിക്കുകയാണ് പൊട്ടിക്കരഞ്ഞുകൊണ്ട് സരസ്വതിയമ്മ. പിന്നീട് സരസ്വതിയമ്മ ശരണ്യയെ വിളിക്കുകയാണ്. സിദ്ധുവിന് അപകടം പറ്റിയ വിവരം പൊട്ടിക്കരഞ്ഞുകൊണ്ട് ശരണ്യയെ അറിയിക്കുകയാണ്. അപ്പോൾ വീണ്ടും രോഹിത്തും

സുമിത്രയും കൂടി ആശുപത്രിയിലേക്ക് പോവുകയാണ്. അവിടെ എത്തിയപ്പോൾ സിദ്ധാർത്ഥിനെ കാണാൻ ഐസുവിലേക്ക് സുമിത്ര കയറി. വീണ്ടും സിദ്ധാർത്ഥ് കണ്ണ് തുറന്ന് നോക്കുന്നുണ്ടായിരുന്നു. പക്ഷേ ഒന്നും പറയാനാവാതെ നിൽക്കുന്ന സിദ്ധാർത്ഥി ന് പെട്ടെന്ന് ശ്വാസതടസം വരികയായിരുന്നു. അപ്പോൾ തന്നെ ഡോക്ടർമാരൊക്കെ ഓടി വന്ന് വേണ്ട പരിചരണം നൽകുകയാണ്. എന്നാൽ സിദ്ധാർത്ഥ് ഇനി ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് പോലും അറിയാത്ത അവസ്ഥയാണ് ഇന്നത്തെ പ്രൊമോയിൽ കാണാൻ സാധിക്കുന്നത്.

Rate this post

Comments are closed.