താത്തയായി വേഷംമാറി വന്നത് സ്വന്തം അമ്മയാണെന്ന സത്യം കിരൺ തിരിച്ചറിയുന്നു.!! | Mounaragam serial Today episode August 9 Malayalam

Mounaragam serial Today episode August 9 Malayalam

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ കഴിഞ്ഞ ഒരു മാസമായി നടന്നു കൊണ്ടിരിക്കുന്നത് പല സത്യങ്ങളും പുറത്തു വരുന്നതായിരുന്നു. ഇന്നലെ സീരിയലിൽ സന്തോഷകരമായ ഒരു രംഗമായിരുന്നു. കല്യാണിയുടെ ബേബിഷവർ. ബന്ധുക്കളൊക്കെ വന്നതിന് ശേഷം താത്തയും വരികയുണ്ടായി. താത്തയുമായി കല്യാണി ഫോട്ടോ എടുത്തു കൊണ്ടിരിമ്പോഴായിരുന്നു താര വന്നത്.

താരയെ കണ്ടതും താത്ത അവിടെ നിന്ന് മാറിപ്പോവുകയായിരുന്നു. ഇതൊക്കെ കണ്ട് കിരണിന് മനസിലായി താത്തയായി വന്നിരിക്കുന്നത് അമ്മയാണെന്ന്. പിന്നീട് ഭാർഗവിയമ്മയുടെ കൂടെ നിന്ന് അവിടുന്ന് ഭക്ഷണം കഴിച്ച് മടങ്ങാമെന്ന് തീരുമാനിക്കുകയാണ് രൂപ. എന്നാൽ രാഹുലിൻ്റെ വീട്ടിൽ സരയുവും ശാരിയും രൂപയുടെ സ്വത്ത് ഇനി കിട്ടില്ല എന്ന് പറയുകയാണ്. സരയുവിന് എഴുതി കൊടുക്കുമെന്ന് പറഞ്ഞ് നിങ്ങളുടെ പെങ്ങൾ എന്താണ് സ്വത്ത് എഴുതി തരാത്തതെന്ന് പറയുകയാണ്. അതൊക്കെ നമുക്ക് റെഡിയാക്കാമെന്ന് പറഞ്ഞ് സരയുവിനെ സമാധാനിപ്പിക്കുകയാണ് രാഹുൽ.

കിരണിൻ്റെ വീട്ടിൽ ഫങ്ഷൻ കഴിഞ്ഞ് ഭക്ഷണം കഴിക്കുകയാണ്. എന്നാൽ താത്ത ഭക്ഷണം കഴിക്കുന്നില്ല. ഇന്ന് ഒരു നേരമാണെന്ന് ഭാർഗവിയമ്മ പറയുകയാണ്. ഇതൊക്കെ കണ്ട് സംശയം തോന്നിയ കിരൺ ബൈജുവിനോട് താത്തയെ ശ്രദ്ധിക്കണമെന്ന് പറയുകയാണ് കിരൺ. പിന്നീട് ഭാർഗവി അമ്മയും താത്തയും പോകാൻ ഒരുങ്ങുമ്പോൾ, കല്യാണിയുമായി കുശലാന്വേഷണം നടത്തുകയാണ് താത്ത. പിന്നീട് കല്യാണിയോട് യാത്ര പറഞ്ഞ് താത്ത പുറത്തിറങ്ങിയ ശേഷം കിരൺ പിന്നാലെ ബൈക്കുമെടുത്ത് പുറപ്പെട്ടു.

പിന്നീട് യാമിനിയുടെ കൂടെ കാറിൽ കയറാൻ വേണ്ടി എത്തിയപ്പോൾ മൂന്നു പേരും സംസാരിക്കുകയായിരുന്നു. അതിനിടയിൽ തലയിലെ തട്ടം മാറ്റി കാറിൽ കയറുമ്പോൾ ഒളിഞ്ഞ് നിന്ന് വീക്ഷിക്കുന്നു. കിരൺ സംശയിച്ച പോലെ തന്നെ സംഭവിച്ചിരിക്കുന്നു. താത്തയായി വന്നിരിക്കുന്നത് തൻ്റെ അമ്മയാണെന്ന് കിരൺ മനസിലാക്കുന്നു. അമ്മ ഞങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന കാര്യം കിരൺ തിരിച്ചറിയുന്നു.

Rate this post

Comments are closed.