കല്യാണിയെ കാണാൻ താത്തയുടെ രൂപത്തിൽ പർദ്ദയണിഞ്ഞ് രൂപ ഇറങ്ങുമ്പോൾ മുന്നിൽ സരയു! രൂപയെ കണ്ട് ഞെട്ടി സരയു.!! | Mounaragam Serial Today Episode August 16

Mounaragam Serial Today Episode August 16

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു എപ്പിസോഡാണ് ഇപ്പോൾ നടക്കാൻ പോകുന്നത്. കല്യാണിയെ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. കിരൺ അയച്ച മെസേജ് കണ്ട് ആശുപത്രിയിൽ കല്യാണിയെ കാണാൻ പുറപ്പെടുകയാണ് രൂപ. കിരൺ ആശുപത്രിയിൽ എല്ലാവരും തന്നെ കാണാൻ വരുന്നുണ്ടെന്നും, അമ്മയ്ക്ക് മെസേജ് അയച്ച വിവരവും അറിയിക്കുന്നു. അപ്പോൾ കല്യാണിയ്ക്ക് സന്തോഷം വരുന്നത് കിരൺ ശ്രദ്ധിക്കുന്നുണ്ട്.

അപ്പോഴാണ് രൂപയെ കാണാൻ സരയു രൂപയുടെ വീട്ടിൽ എത്തുന്നത്. സരയു കാറിൽ നിന്ന് ഇറങ്ങുന്നത് കണ്ട് യാമിനി ഞെട്ടുകയായിരുന്നു. കാരണം മുകളിൽ പർദ്ദ ധരിക്കുകയാണ് രൂപ. സരയുവിനോട് മാഡം ഇവിടെയില്ലെന്ന് പറഞ്ഞെങ്കിലും സരയു യാമിനിയോട് തർക്കിക്കുകയായിരുന്നു. പിന്നീട് ദേഷ്യപ്പെട്ട് മുകളിലേക്ക് പോവുകയാണ്. അപ്പോൾ രൂപ പർദ്ദയണിഞ്ഞ് പുറപ്പെടാൻ നോക്കുകയായിരുന്നു. കയറി വരുമ്പോൾ പുറകിൽ നിന്ന് പർദ്ദയണിഞ്ഞ രൂപം കണ്ട് സരയു ആരാണ് നിങ്ങൾ എന്ന് ചോദിക്കുന്നു.

അപ്പോഴാണ് സരയുവിൻ്റെ ശബ്ദം കേട്ട് രൂപ മുഖം മൂടി സരയുവിനെ കിടക്കയിൽ തള്ളിയിട്ട് ഓടിക്കളഞ്ഞത്. പിറകിൽ തന്നെ ഓടിയെങ്കിലും യാമിനി തടഞ്ഞുവച്ചു.ആൻറിയില്ലാത്ത സമയം നീ ആരെയാണ് വീട്ടിൽ താമസിച്ചതെന്ന് പറഞ്ഞ് യാമിനിയുമായി കുറേ വഴക്കിട്ടശേഷം രൂപയെ ഫോൺ വിളിച്ചു. രൂപ ഫോൺ എടുത്തില്ല. ഓട്ടോയിൽ കയറി ആശുപത്രിയിലേക്ക് പുറപ്പെട്ടിരുന്നു. രൂപ ആശുപത്രിയിൽ എത്തിയത് ദൂരെ നിന്ന് കാണുകയായിരുന്നു കിരൺ.

പെട്ടെന്ന് തന്നെ താത്തയുടെ ഡോക്ടറോട് സംസാരിച്ച ശേഷം കല്യാണിയുള്ള ഐസിയുവിൻ്റെ മുറിയുടെ അകത്ത് കയറി. കല്യാണിയുമായി കുറേ സംസാരിച്ച് നഴ്സിനോട് എൻ്റെ മോളെ നല്ല രീതിയിൽ നോക്കണമെന്ന് പറഞ്ഞ് പുറത്തേക്ക് വന്നു. അവിടെ കല്യാണിയുടെ അമ്മ ദീപ ഇരിക്കുന്നുണ്ടായിരുന്നു. താത്ത വരുന്നത് അത്ഭുതത്തോടെ നോക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുന്നു.

Rate this post

Comments are closed.