സുമിത്രയോടും രോഹിത്തിനോടും വേദികയുടെ അവസ്ഥയെ കുറിച്ച് ഡോക്ടർ പറഞ്ഞത് വിശ്വസിക്കാനാകാതെ രണ്ടു പേരും.!! | Kudumbavilak serial Today episode August 16 Malayalam

Kudumbavilak serial Today episode August 16 Malayalam

കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ കുടുംബ വിളക്ക് വളരെ രസകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. സുമിത്ര സാക്ഷി പറഞ്ഞതോടെ ആകെ ടെൻഷനടിച്ച് ഇരിക്കുകയാണ് സിദ്ധാർത്ഥ്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സരസ്വതിയമ്മ മകൻ്റെ അടുത്ത് വന്ന് മകനുമായി സംസാരിക്കുന്നതായിരുന്നു.ദേവികയെ ആശുപത്രിയിൽ കൊണ്ടു പോകാൻ പോവുകയാണ്. വേദികയോട് ആശുപത്രിയിൽ പോവേണ്ട കാര്യം സംസാരിച്ചപ്പോൾ വേദികയ്ക്ക് വലിയ താൽപര്യം ഇല്ല.

പിന്നീട് വേദികയെ സുമിത്ര കുറേ പറഞ്ഞ് മനസിലാക്കി. വേദികയെയും കൂട്ടി രോഹിത്തും സുമിത്രയും ആശുപത്രിയിൽ പുറപ്പെട്ടു. ആശുപത്രിയിൽ എത്തിയപ്പോൾ സുമിത്ര വേദികയ്ക്ക് കൂട്ട് നിൽക്കുകയായിരുന്നു. ഇതൊക്കെ കണ്ട് നീ ഓഫീസിലൊന്നും പോകാതെ എന്നെ സംരക്ഷിക്കുന്നത് കാണുമ്പോൾ എനിക്ക് വലിയ വിഷമം തോന്നുന്നു.

വളരെ ദു:ഖത്തിൽ പല കാര്യങ്ങളും പറയുകയാണ് വേദിക. ശ്രീനിലയത്തിൽ സരസ്വതിയമ്മ വേദികയ്ക്ക് വേണ്ടി കഷ്ടപ്പെടുന്നത് കണ്ട് പലതും പറഞ്ഞു കൊണ്ടിരിക്കുകയാണ്. വേദിക വന്നപ്പോൾ മുതൽ സുമിത്രയെ കുറിച്ചും, അവളുടെ ബിസിനസിനെ കുറിച്ചും നിനക്ക് നല്ല ബോധമുണ്ടല്ലോ എന്ന് ശിവദാസമേനോൻ പറഞ്ഞു. ആശുപത്രിയിൽ ഡോക്ടറുമായി സംസാരിക്കുകയായിരുന്നു സുമിത്രയും രോഹിത്തും. വേദികയുടെ അവസ്ഥ കുറച്ച് സീരിയസാണെന്നും,

ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്നത് ഇരുപതു ശതമാനം മാത്രമേ പറയാൻ പറ്റൂ എന്നും ഡോക്ടർ പറഞ്ഞപ്പോൾ സുമിത്രയ്ക്കും രോഹിത്തിനും വിഷമമായി. പിന്നീട് വേദികയെ കാണാൻ പോകുമ്പോൾ സുമിത്രയുടെ മുഖത്തെ ഭാവം കണ്ട് ഞാൻ വേഗം മരിച്ചു പോവുമോ എന്ന് ചോദിച്ചു. ഇത് കേട്ടപ്പോൾ സുമിത്ര ചില ഉപദേശങ്ങൾ നൽകുകയാണ്. നീ ഇനി ദൈര്യമായിരിക്കണമെന്നും, മരണത്തെ കുറിച്ച് ചിന്തിക്കരുതെന്നും പറയുകയാണ് സുമിത്ര. അങ്ങനെ സുമിത്രയുടെ സ്നേഹവായ്പിനു മുന്നിൽ തകർന്ന് നിൽക്കുകയാണ് വേദിക.

Rate this post

Comments are closed.