സത്യങ്ങൾ അറിഞ്ഞ വേദിക ശ്രീനിലയത്തിന്റെ പടിയിറങ്ങുന്നു.!! കിളവൻ റെ ക്രൂരത തിരിച്ചറിഞ്ഞ് വേദിക.!! | Kudumbavilak Serial Today Episode 8 September

Kudumbavilak Serial Today Episode 8 September

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പയായ കുടുംബവിളക്ക് വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ സിദ്ധാർത്ഥിനോട് വേദിക ഒരു ഡിമാൻ്റ് വയ്ക്കുകയായിരുന്നു. ഡൈവോഴ്സ് കേസ് ഒത്തുതീർപ്പാക്കാൻ. എന്നാൽ അത് കേട്ടതും കലി തുള്ളുകയായിരുന്നു സിദ്ധാർത്ഥ്. വീട്ടിലേക്ക് മടങ്ങി വന്ന വേദികയെ വഴിയിൽ വച്ച് സരസ്വതിയമ്മ വഴക്കിടുന്നു. അതിന് തക്ക മറുപടി തന്നെ വേദിക നൽകുകയും ചെയ്തു. ശേഷം റൂമിലേക്ക് പോയ വേദികയ്ക്ക് ഒരു ഫോൺ കോൾ വരുന്നു.

ആർകെ ആയിരുന്നു. സിദ്ധാർത്ഥ് സാറിനെ സൂക്ഷിക്കണമെന്നും, അദ്ദേഹമിപ്പോൾ ജയിംസുമായി കൂട്ടുകൂടിയിട്ടുണ്ടെന്നും, അവർ രണ്ടു പേരും കൊടയ്ക്കനാലിൽ കൊണ്ടുപോയി മാഡത്തിനെ കൊ ല്ലാനാണ് പ്ലാനെന്നും പറയുകയാണ് ആർകെ.ഇത് കേട്ടതും പൊട്ടിക്കരയുകയായിരുന്നു വേദിക.ഉടൻ തന്നെ വേദിക സുമിത്രയോട് പൊട്ടിക്കരഞ്ഞുകൊണ്ട് ഈ കാര്യങ്ങളൊക്കെ പറയുന്നു. പിന്നീട് ആർകെ സിദ്ധുവിനെ കാണുകയിയിരുന്നു. എനിക്ക് ഭയങ്കര മാനസിക സംഘർഷമെന്ന് പറയുകയാണ് സിദ്ധാർത്ഥ്. എന്നാൽ ആർകെ സിദ്ധാർത്ഥ്മായി കയർത്തു സംസാരിക്കുകയായിരുന്നു.

വേദികമാഡത്തെ കൊ ല്ലാൻ വേണ്ടി സർ ജയിംസുമായി ചേർന്ന് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നുവെന്നും, ഇതൊക്കെ ഞാൻ വേദിക മാഡത്തിനോട് പറഞ്ഞെന്നും, ഇനി എനിക്ക് സിദ്ധാർത്ഥ് സാറുമായുള്ള ബന്ധം നിലനിർത്താൻ താൽപര്യമില്ലെന്ന് പറഞ്ഞു കൊണ്ട് പുറത്തേക്ക് പോയി. വിഷമത്തിലായ വേദിക ശ്രീനിലയത്തിൽ നിന്ന് പോവാൻ ഒരുങ്ങുകയാണ്. സുമിത്രയും രോഹിത്തും അമ്പലത്തിൽ പോയ സമയത്തായിരുന്നു വേദിക പെട്ടിയുമായി ഇറങ്ങിയത്.

സഞ്ജനയും, ശിവദാസമേനോനും പറഞ്ഞിട്ടും പിന്മാറാൻ തയ്യാറാകാതെ വീട്ടിലേക്ക് പോകാൻ മുറ്റത്തിറങ്ങുമ്പോൾ സുമിത്രയും രോഹിത്തും വരുന്നുണ്ടായിരുന്നു. സുമിത്ര വേദികയെ പോകാൻ അനുവദിക്കാതെ അകത്തേക്ക് കൂട്ടിപ്പോയി. പിന്നീട് വേദികയ്ക്ക് പല ഉപദേശങ്ങളും നൽകുന്നു. അതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.