ഭാര്യ ദേവിക എഴുതിയ പാട്ടിന് വിജയ് മാധവിന്റെ ശബ്ദം..!! എല്ലാറ്റിനും സാക്ഷിയായി ആത്മജനും; വൈറലായി വീഡിയോ | Vijay Maadhhav latest reel goes viral

മലയാളികളെ സംബന്ധിച്ചിടത്തോളം എന്നും പ്രിയപ്പെട്ട താരദമ്പതികൾ ആണ് ഡോക്ടർ വിജയ് മാധവും ദേവിക നമ്പ്യാരും. മിനിസ്ക്രീൻ പരമ്പരകളിലൂടെയാണ് ദേവികയെ ആളുകൾ അടുത്തറിഞ്ഞിട്ടുള്ളത്. വിവാഹശേഷം അഭിനയത്തിൽ നിന്നും താൽക്കാലികമായി ഇടവേളയെടുത്ത് താരം മകനും ഭർത്താവിനും ഒപ്പം ഉള്ള സന്തോഷകരമായ കുടുംബജീവിതവുമായി

മുന്നോട്ട് പോവുകയാണ് . അങ്ങേയറ്റം സന്തോഷകരമായ നിമിഷത്തിലും താരത്തെ തേടിയെത്തുന്ന ഒരുപിടി നല്ല നിമിഷങ്ങൾ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുവാൻ ദേവികയും വിജയും എപ്പോഴും ശ്രമിക്കാറുണ്ട്. ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഇവർ തങ്ങളുടെ വിശേഷങ്ങൾ ഒക്കെ അടിക്കടി ആരാധകരിലേക്ക് എത്തിച്ചു കൊണ്ടിരിക്കുന്നത്. അഭിനേത്രി എന്നതിലുപരി മികച്ച ഒരു നർത്തകി കൂടി ആയ

ദേവിക. ഗാനം പഠിച്ചിട്ടില്ലെങ്കിൽ പോലും സംഗീതവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഇപ്പോൾ തന്റെ ശ്രദ്ധ പതിപ്പിക്കാറുണ്ട്. ഒരു വർഷം മുൻപ് അയ്യപ്പനെ പറ്റി ദേവിക എഴുതിയ ഒരു ഗാനം ഇപ്പോൾ വിജയ് മാധവും ദേവികയും ഒന്നിച്ച് പാടുകയാണ്. അതും അവരുടെ പ്രിയപെട്ട പൊന്നോമന ആത്മജയെ ഒപ്പം നിർത്തി. ഇതിൻറെ റെക്കോർഡിങ് വീഡിയോ ആണ് വിജയ് മാധവ് ഇപ്പോൾ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് ദേവികയ്ക്ക് ആശംസകൾ അറിയിച്ച് എത്തിയിരിക്കുന്നത്. നല്ല വരികൾ ആണെന്നും വളരെ നന്നായി ദേവിക പാടുന്നുണ്ടെന്നും ആളുകൾ കമൻറ് ആയി കുറിക്കുന്നു. അതേസമയം തന്നെ സംഗീത ലോകത്ത് വർഷങ്ങളായി സാന്നിധ്യം ഉറപ്പിച്ചിട്ടുള്ള ആളാണ് വിജയ് മാധവ്. ദേവികയുടെ വള കാപ്പ് ചടങ്ങുകളും പിന്നീട് വീട്ടിൽ നടന്ന വിശേഷങ്ങളും ഒക്കെ സോഷ്യൽ മീഡിയയിലൂടെ താരം ആളുകളെ അറിയിക്കുകയും അതിനൊക്കെ മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ മകൻറെ പേരിൽ ഒരു യോഗ സ്കൂൾ ആരംഭിച്ച അതിൻറെ മേൽനോട്ടത്തിലാണ് വിജയും ദേവികയും.

Rate this post

Comments are closed.