മകളുടെ വിവാഹമാണ്.!! തിരക്കുകൾക്ക്‌ ഇടയിലും ആത്മജയെ കാണാൻ ഓടിയെത്തി സുരേഷ് ഗോപി; ഹൃദയം കവരുന്ന നിമിഷങ്ങൾ വീഡിയോ പങ്കുവെച്ച് വിജയ് മാധവ് – ദേവിക നമ്പ്യാർ താരജോഡികൾ.!! | Suresh Gopi With Dr Vijay Maadhhav Devikaa Nambiaar Son

Suresh Gopi With Dr Vijay Maadhhav Devikaa Nambiaar Son

Suresh Gopi With Dr Vijay Maadhhav Devikaa Nambiaar Son : മിനിക്‌സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദേവിക നമ്പ്യാരും വിജയ് മാധവും. സീരിയലിലൂടെയും സിനിമകളിലൂടെയും അവതാരകയായുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച താരമാണ് ദേവിക. ദേവിക വിവാഹം കഴിച്ചതും ഒരു ടെലിവിഷൻ താരത്തെയാണ്. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഐഡിയ സ്റ്റാർ സിങ്ങർ എന്ന ജനപ്രിയ

ടെലിവിഷൻ സംഗീത റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനായി മാറിയ വിജയ് മാധവ് ആണ് ദേവികയുടെ ഭർത്താവ്. ഐഡിയ സ്റ്റാർ സിങ്ങർ സീസൺ 1 കഴിഞ്ഞിട്ട് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഷോയിലെ ഓരോ മത്സരാർഥികളും പ്രേക്ഷകരുടെ ഹൃദയത്തിൽ ഇന്നും ഉണ്ട്. എന്നാൽ വർഷങ്ങൾക്ക് ശേഷം ഉണ്ടായ ശരീരികമായ മാറ്റങ്ങൾ കൊണ്ട് പഴയ വിജയ് മാധവിനെ ആദ്യം ആരും തന്നെ

തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് അഭിമുഖങ്ങൾ പുറത്ത് വന്നത്തോടെയാണ് വിജയ് മാധവിനെ ഭൂരിഭാഗം വരുന്ന പ്രേക്ഷകരും തിരിച്ചറിഞ്ഞത്. എന്നാൽ ഇന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട യൂട്യൂബേഴ്സ് ആണ് വിജയിയും ദേവികയും. ഫാമിലി വ്ലോഗ്ഗുകളും പാട്ടും പാചകവുമൊക്കെയായി യൂട്യൂബിൽ സജീവമാണ് ഇരുവരും. മ്യൂസിക് ഡയറക്ടറും ഗായകനുനായ വിജയിയെ ദേവിക പരിചയപ്പെട്ടത് പാട്ട് പഠിക്കാൻ വിജയിയുടെ

അടുത്ത് എത്തിയപ്പോഴാണ്. വിജയിയോടൊപ്പം സ്റ്റുഡിയോയിൽ ദേവികയും പാട്ട് പാടാറുണ്ട്. ദേവിക ഇത്ര നല്ല ഗായികയുമാണെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്നാണ് ഇവർ പങ്ക് വെയ്ക്കുന്ന പാട്ട് വീഡിയോകൾ കണ്ട ആരാധകർ പറയുന്നത്. ഇപ്പോൾ ഇവർക്ക് ഒരു കുഞ്ഞു കൂടി ഉണ്ട്. ആത്മജ എന്നാണ് ഇവരുടെ ആദ്യത്തെ കണ്മണിയുടെ പേര്. യൂട്യൂബ് വ്ലോഗ്കളിലൂടെ ആത്മജയും എല്ലാവർക്കും പരിചിത മുഖമാണ്. ഇപോഴിതാ സൂപ്പർ താരം സുരേഷ് ഗോപി ആത്മജയെ താലോലിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വിജയ് മാധവ് പങ്ക് വെച്ചിരിക്കുന്നത്. ആത്മജ അവന്റെ സൂപ്പർ സ്റ്റാറിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്ക് വെച്ചിരിക്കുന്നത്.

Rate this post

Comments are closed.