മഞ്ഞൾ കുളിയും, മധുരം നൽകലും, അണിയിച്ചൊരുക്കലും.!! മകളുടെ ഋതുമതി ചടങ്ങുകൾ ആഘോഷമാക്കി ബഷീർ ബാഷിയും കുടുംബവും; ബിബി കുടുംബത്തിൽ ലക്ഷങ്ങൾ പൊടിച്ച് റോയൽ ആഘോഷം.!! | Sunaina Basheer Bashi Big Day Puberty Ceremony Celebration Highlights

Sunaina Basheer Bashi Big Day Puberty Ceremony Celebration Highlights

Sunaina Basheer Bashi Big Day Puberty Ceremony Celebration Highlights : ബഷീർ ബഷിയും കുടുംബത്തിനും ഇപ്പോൾ നിരവധി ആരാധകരാണുള്ളത്. ബഷീർ ബഷിയും രണ്ടു ഭാര്യമാരും കുട്ടികൾക്കുമൊക്കെ യുട്യൂബ് ചാനൽ ഉണ്ട്.ഇവരുടെ വിശേഷങ്ങളൊക്കെ ഇവർ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ ബഷീറിൻ്റെ മൂത്ത മകൾ സുനൈന ബഷീറിൻ്റെ വിശേഷങ്ങളുമായാണ് ഇന്ന് വന്നിരിക്കുന്നത്.

‘സുനൈന ബഷീർ’ എന്ന സുനൈനയുടെ ചാനലിലാണ് ഇന്നത്തെ വിശേഷം പങ്കുവെച്ചിരിക്കുന്നത്. മകൾ സുനൈനയുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമാണ് മഷൂറ വീഡിയോയിലൂടെ പങ്കുവച്ചിരിക്കുന്നത്. സുനൈന വയസറിയിച്ചോ എന്ന കാര്യം ഒന്നര വർഷത്തോളമായി പലരും ചോദിക്കാറുണ്ടെന്നും, എന്നാൽ മകൾ സുനുമോൾ വയസറിയിച്ചതും, അതിൻ്റെ കുറച്ച് ചടങ്ങുകളുമായാണ്

ഇന്ന് വന്നിരിക്കുന്നതെന്നും പറയുകയാണ് ബഷീർ. പല സ്ഥലങ്ങളിലും വ്യത്യസ്തമായാണ് ചടങ്ങുകൾ നടക്കുന്നത്. മഷൂറയുടെ നാട്ടിൽ ഇത് രഹസ്യമായി വയ്ക്കാറാണെന്നും, എന്നാൽ നമ്മൾ ഇത് ഫങ്ങ്ഷനായാണ് നടത്തുന്നത്. ഞായറാഴ്ച അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു. ആദ്യം സുനൈന കുളിക്കുന്ന ചടങ്ങാണെന്നും, പിന്നീട് എല്ലാവരും അവൾക്ക് മധുരം നൽകുന്നതായിരുന്നു. മധുരം

കഴിച്ച ശേഷം സുനൈന മോളെ സുന്ദരിയായി ഒരുക്കുകയായിരുന്നു. ആ സമയത്ത് ബഷീറും ഭാര്യമാരും ചേർന്ന് വിശേഷങ്ങൾ പങ്കുവെച്ചു. ഞാനൊരു ബാപ്പ ലുക്കിലാണ് വന്നതെന്നും, എൻ്റെ ഉത്തരവാദിത്തങ്ങൾ കൂടിയെന്നും, അവളെ ഇനി കുറച്ചു വർഷം കൂടി കഴിഞ്ഞാൽ കെട്ടിച്ച് വിടേണ്ടതാണെന്നും പറയുകയാണ് ബഷീർ ബഷി. അവൾ ഇനി നല്ല രീതിയിൽ പഠിച്ച്, ഒരു ജോലി വാങ്ങണമെന്നും പറയുകയാണ്. മഷൂറയുമായി അമ്മ മകൾ ബോണ്ടല്ലെന്നും, നല്ല സുഹൃത്തുക്കളാണവർ എന്നും സുഹാന പറയുന്നുണ്ട്. മഷൂറ വരുമ്പോൾ അവൾ 5 വയസുള്ള കുഞ്ഞായിരുന്നുവെന്നും, അവൾ വളരുന്നത് നമ്മൾ അറിഞ്ഞതേയില്ലെന്നും, മക്കളുടെ കൂടെ എൻജോയി ചെയ്യാൻ പറ്റുന്ന സമയം മുഴുവൻ നമ്മൾ ചിലവഴിക്കണമെന്നും മഷൂറപറയുന്നുണ്ട്. മകൾക്ക് ഗോൾഡ് പർച്ചേയ്സ് ചെയ്യുന്നതും, അതിൻ്റെ കൂടെ സുഹാനയുടെയും ബഷീറിൻ്റെയും വിവാഹ വാർഷികത്തിന് സുഹാനയ്ക്ക് വേണ്ടിയുള്ള ഗിഫ്റ്റും ബഷീർ വാങ്ങിയിരുന്നു. സുനുമോൾ ഒരുങ്ങി വന്നപ്പോൾ ബഷീർ ബഷി മകൾക്ക് മാലയും കമ്മലും നൽകുകയായിരുന്നു. മഷൂറയും സുഹാനയും ചേർന്ന് അത് അണിയിക്കുകയായിരുന്നു. പിന്നീട് മുല്ലപ്പൂ കൊണ്ട് മുഖം മറക്കി സുനു മോൾക്ക് മധുരം നൽകുകയും, ഗിഫ്റ്റുകൾ നൽകുകയും ചെയ്തു. അങ്ങനെ സുനുവിൻ്റെ നല്ലൊരു ദിവസമാണ് ബഷീർ ബഷി പങ്കുവച്ചത്. നിരവധി സുഹൃത്തുക്കളും ആരാധകരുമാണ് ബഷീറിനും കുടുംബത്തിനും ആശംസകളുമായി എത്തിയിരിക്കുന്നത്.

Rate this post

Comments are closed.