അച്ഛനായതിന് ശേഷം ആദ്യത്തെ പിറന്നാൾ.!! ശ്രീകുമാറിന് പിറന്നാൾ വിരുന്നൊരുക്കി കുഞ്ഞു കേദാറും സ്നേഹയും; ചക്കപ്പഴം ഉത്തമന് ആശംസയുമായി ആരാധകർ.!! | Sneha Sreekumar Celebrate Birthday Of Sreekumar
Sneha Sreekumar Celebrate Birthday Of Sreekumar
Sneha Sreekumar Celebrate Birthday Of Sreekumar : മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയ താരജോഡികളാണ് സ്നേഹയും ശ്രീകുമാറും. ചക്കപ്പഴം എന്ന ടെലിവിഷൻ കോമഡി പരമ്പരയിലൂടെയാണ് ഇവർ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറുന്നത്. ടെലിവിഷൻ പരമ്പരകളിലൂടെ എത്തി പ്രേക്ഷകരുടെ ഹൃദയം കവർന്ന ഇവർ വിവാഹിതരായപ്പോൾ അതും ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.
ഇവരുടെ വിവാഹവും തുടർന്ന് കുട്ടിയുടെ ജനനവും എല്ലാം സോഷ്യൽ മീഡിയയിലൂടെ വൈറലായിരുന്നു. തങ്ങളുടെ എല്ലാ വിശേഷങ്ങളും ഇവർ ആരാധകരോട് തുറന്നു പറയാറുണ്ട്. ഇവർക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുമുണ്ട്. സ്നേഹയുടെ ചിരി ആരെയും ആകർഷിക്കുന്നതാണ്. ഇവരുടെ മകന്റെ പേരാണ് കേദാർ. കുഞ്ഞിന്റെ വിശേഷങ്ങളും ഇവർ പങ്കുവെക്കാറുണ്ട്. മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച ഇവർ 2019 ഡിസംബറില്‍ തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹിതരായത്.
പിന്നിട് 2023 ജൂണ്‍ ഒന്നിനായിരുന്നു ഇരുവര്‍ക്കും കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ മറ്റൊരു വിശേഷമാണ് സ്നേഹ തന്റെ ഔദ്യോഗിക പേജിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്നത്. ശ്രീകുമാറിന്റെ പിറന്നാൾ വിശേഷങ്ങൾ ആണിത്. ശ്രീകുമാറിന് പിറന്നാൾ സമ്മാനം നൽകുന്നതും കേക്ക് നൽകുന്നതുമായ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
ചിത്രത്തിന്റെ താഴെയായി സ്നേഹ കുറിച്ചിരിക്കുന്നത് ഇങ്ങനെ ” ഇന്നലെ ശ്രീയുടെ പിറന്നാൾ ആയിരുന്നു.സർപ്രൈസ് കൊടുക്കാൻ കാത്തിരുന്നു രാത്രി ആയതുകൊണ്ട് ഇന്നലെ പോസ്റ്റ് ചെയ്യാൻ പറ്റിയില്ല. സർപ്രൈസ് കൊടുക്കാൻ കൂട്ടുനിന്നവരും ആയി ഇനിയും ചിത്രങ്ങൾ പുറകെ. ഓരോ നിമിഷവും ഓർമ്മകളാണ്. അത് പരമാവധി മനോഹരമാക്കാൻ കൂട്ടുനിൽക്കുന്ന സുഹൃത്തുക്കൾക്കും പ്രകൃതിക്കും നന്ദി. ഇനിയും ഒരുപാട് പിറന്നാളുകൾ നമുക്കൊന്നിച്ച് ആഘോഷിക്കാൻ സാധിക്കട്ടെ. ശ്രീ love.”
Comments are closed.