നാഗവല്ലീ എങ്കെ പോകിറേൻ? താരജാഡയില്ലാതെ നാഗവല്ലീ വേഷത്തിൽ പ്രോഗാമിന് പോകുന്ന ശോഭന! താരം പങ്കുവെച്ച വീഡിയോ നിമിഷങ്ങൾക്കകം വൈറൽ | Shobana Naradagana sabha dance Performance

Shobana Naradagana sabha dance Performance

Shobana Naradagana sabha dance Performance : ഒരു ഇന്ത്യൻ അഭിനേത്രിയും, മികച്ച നർത്തകിയുമാണ് ശോഭന. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും തൻ്റെ കഴിവ് തെളിയിച്ച താരം 1984-ൽ ഏപ്രിൽ 18 എന്ന സിനിമയിലൂടെയാണ് മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. യുവത്വത്തിൽ സിനിമയിൽ കൂടുതൽ ശ്രദ്ധിച്ചിരുന്ന താരം, സിനിമാ തിരക്കുകൾ കുറഞ്ഞതോടെ പൂർണമായും നൃത്തത്തിലേക്ക് ശ്രദ്ധതിരിഞ്ഞിരിക്കുകയാണ് ശോഭന. താരത്തിൻ്റെ ഇൻസ്റ്റാഗ്രാം പേജുകളിലും, മറ്റ് വാർത്തകളിലും നൃത്തവേദികളിൽ അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചകളാണ് നാം കാണുന്നത്.

ഈ കഴിഞ്ഞ ദിവസം താരം നൃത്തം ചെയ്യാൻ പോകുന്ന തമാശ രീതിയിലുള്ള റീലാണ് വൈറലായി മാറുന്നത്. ഒരു ഡാൻസ് പ്രോഗ്രാമിനായി നൃത്തവേഷത്തിൽ ഓട്ടോറിക്ഷയിൽ ശോഭന കയറിപ്പോകുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ചെന്നൈ മാർഗഴി സംഗീതോത്സവത്തിൻ്റെ ഭാഗമായി നൃത്ത പരിപാടികൾ നടക്കുകയാണ്. അവിടെ നൃത്തം അവതരിപ്പിക്കാൻ പോവുകയാണ് താരം. താരം നൽകിയിരിക്കുന്ന വീഡിയോയ്ക്ക് താഴെ, ‘ ഓട്ടോ അണ്ണാ, നാരദഗാനസഭയിലേയ്ക്ക് വിട്’ എന്ന ക്യാപ്ഷനും താരം നൽകിയിരുന്നു.

വീഡിയോയിൽ ആദ്യം താരം നൃത്തവേഷത്തിൽ ഓട്ടോയിൽ കയറുന്നതാണെങ്കിലും, വീഡിയോയുടെ അവസാന ഭാഗം താരം അവതരിപ്പിച്ച നൃത്തവും കാണാം. താരത്തിൻ്റെ ഈ വീഡിയോ കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. ഇത്രയും സ്റ്റാറായ സെലിബ്രെറ്റി ഒരു ഓട്ടോയിൽ നൃത്തവേഷത്തിൽ കയറിപ്പോകുന്നത് കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് പ്രേക്ഷകർ. താരത്തിൻ്റെ വീഡിയോയ്ക്ക് താഴെ വരുന്ന കമൻറുകളും

അത്തരത്തിലുള്ളതാണ്. ചിലർ തമാശരൂപേണ ‘അല്ലിക്ക് ആഭരണം എടുക്കാൻ പോവുകയാണോ, നകുലേട്ടനെവിടെ എന്നു ചോദിക്കുമ്പോൾ, ചിലർ ഓട്ടോയിൽ പോയാലെന്താണ് കുഴപ്പം എന്നു പറയുന്നുമുണ്ട്. എന്നാൽ ചിലരുടെ സംശയം എപ്പോഴും കാറിൽ സഞ്ചരിച്ചിരുന്ന താരത്തിൻ്റെ കാർ ചെന്നൈയിലെ മഴയിൽ ഒലിച്ചുപോയോ എന്നാണ്. അങ്ങനെ നിരവധി തമാശ രൂപത്തിലുള്ള കമൻറുകളാണ് നിറയുന്നത്.

Rate this post

Comments are closed.