യൂണിഫോമിൽ കൂടുതൽ ചെറുപ്പമായി ഷംന കാസിം; കുഞ്ഞിനെയും എടുത്താണോ സ്‌കൂളില്‍ പോകുന്നത് എന്ന് ആരാധകർ.!! | Shamana Kasim Back To Best Memories

Shamana Kasim Back To Best Memories

Shamana Kasim Back To Best Memories : മലയാളികളുടെ ഇഷ്ട താരങ്ങളിൽ ഒരാളായ ഷംന കാസിം സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായി ഇടപഴകുന്ന താരമാണ്. എന്നാൽ ഇപ്പോൾ ഷംന അഭിനയ ജീവിതത്തിൽ നിന്ന് മാറി നിൽക്കുകയാണ് എങ്കിലും നിരവധി ടെലിവിഷൻ ഷോകളിലും മറ്റ് ഡാൻസ് പ്രോഗ്രാമുകളിലും നിറഞ്ഞ് നിൽക്കുകയാണ്. ഷംന തന്റെ പ്രസവാനന്തര വിശ്രമ ജീവിതത്തിനു ശേഷം ഇപ്പോൾ പതിയെ മറ്റ് ടെലിവിഷൻ ഷോകളിലും മറ്റു ഡാൻസ് പ്രോഗ്രാമുകളിലും പങ്കെടുത്ത് വരികയാണ്.

എന്നാൽ താരം പ്രസവാനന്തരം പ്രോഗ്രാമുകളിൽ നിന്ന് വിട്ടു നിന്നെങ്കിലും സമൂഹ മാധ്യമങ്ങളിലെ താരത്തിന്റെ സാന്നിധ്യത്തിന് കുറവൊന്നും വന്നിട്ടില്ല. ഇൻസ്റ്റഗ്രാമിലൂടെയും ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയും തന്റെ വിശേഷങ്ങൾ എന്നും താരം ആരാധകരുമായി പങ്കുവയ്ക്കുന്നുണ്ട്. വലിയ ആകർഷണം തന്നെയാണ് താരത്തിന്റെ ചിത്രത്തിന് എപ്പോഴും തോന്നാറുള്ളത്. താരം കൂടുതലായി തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുള്ളത് സാരിയിലും സൽവാറിലും മറ്റുമുള്ള ചിത്രങ്ങളാണ്.

എന്നാൽ ഇപ്പോൾ താരം വളരെ വ്യത്യസ്തമായുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. താരം ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചത് സ്കൂൾ യൂണിഫോമിലുള്ള ഏതാനും ചിത്രങ്ങളാണ്. എന്നാൽ ചിത്രത്തിന്റെ പ്രത്യേകത ഇത് ഷൂട്ടിങ്ങിനു വേണ്ടി ഒന്നും എടുത്തതല്ല എന്നതാണ് ഇത് വീട്ടിൽ നിൽക്കുമ്പോൾ തന്നെ താരം എടുത്ത ചിത്രങ്ങളാണ് എന്നത് വ്യക്തമാണ്. കൂടാതെ താരം പങ്കുവെച്ച ഒരു ഫോട്ടോയിൽ തന്നെ മകനെയും എടുത്തത് കാണാം.

ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് സ്കൂൾക്കാരത്തെ തന്റെ മനോഹര ഓർമ്മകളിലേക്കുള്ള മടങ്ങിപ്പോകലാണ് എന്ന ക്യാപ്ഷൻ നൽകിയാണ്. സെന്റ് തെരേസ സ്കൂളിലെ യൂണിഫോം ധരിച്ചു നിൽക്കുന്ന ഷംന കാസിമിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഞങ്ങളുടെ സ്കൂൾ കാലം ഇത് കാണുമ്പോൾ ഓർമ്മ വരുന്നു, വളരെ ക്യൂട്ട് ആയ സ്മൈലാണ്, ക്യൂട്ട് ലുക്ക്‌ ലുക്ക് തന്നെയാണ് എന്നാണ് ആരാധകർ കമന്റുകളിലൂടെ പറയുന്നത്. ‘ കുട്ടി ഏത് സ്കൂളിലാ പഠിക്കുന്നത് എന്നുള്ള ചോദ്യങ്ങളും കമന്റ് ബോക്സിൽ കാണാം.

Rate this post

Comments are closed.