ദേവിക്ക് ഈ അപമാനം താങ്ങാവുന്നതിലും അപ്പുറം..!! കണ്ണന്റെ മാറ്റത്തിന് പിന്നിലെ ലക്‌ഷ്യം വെളിപ്പെടുന്നു | Santhwanam today latest episode

ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വിഷമകരമായ അവസ്ഥയിലൂടെയാണ് മുന്നോട്ടു പോകുന്നത്. ഇന്ന് കാണുന്നത് അഞ്ജുവും കൂടെ ഊട്ടുപുരയിൽ പോകുന്നതാണ്. അവിടെ എത്തിയപ്പോൾ കൺമണിക്ക് സന്തോഷമായി. പിന്നീട് അഞ്ജുവിനോട് കുറേ ഉപദേശങ്ങളും നൽകി. ഇത് കേട്ട് അഞ്ജുവിന് ചിരി വരികയാണ്.

നീ ഇങ്ങനെ പലതും പറഞ്ഞ് ശിവേട്ടനെ പറഞ്ഞ് വിടുമ്പോൾ, ശിവേട്ടൻ പല ചികിത്സകളുമായാണ് വീട്ടിൽ വരുന്നത്. അപ്പോഴാണ് ശങ്കരമ്മാമ ഊട്ടുപുരയിലേക്ക് വരുന്നത്. ശിവനും, അഞ്ജുവും വീട്ടിലെ പ്രശ്നങ്ങൾ ശങ്കരമാമയുമായി സംസാരിക്കുകയായിരുന്നു. നീ ഊട്ടുപുര ഉണ്ടാക്കിയതും, ഇന്ന് ഈ നില

യിലെത്തിയതും സാകുടുംബത്തിൽ നിന്നും വീതം വാങ്ങിയിട്ടൊന്നും അല്ലല്ലോ തുടങ്ങി പലതും പറയുകയായിരുന്നു.

അങ്ങനെയിരിക്കെയാണ് വൈകുന്നേരം ആയിട്ടും കണ്ണൻ്റെ സുഹൃത്തുക്കൾ പോയില്ല. അപ്പോഴാണ് അപ്പു വന്ന് വന്നവർ ഇനിയും പോയില്ലല്ലോ എന്ന് ദേവിയോട് പറയുന്നത്. അവർ പലതും സംസാരിച്ച് കൊണ്ടിരുന്ന് പിന്നീട് അപ്പുറൂമിലേക്ക് പോയി. അപ്പോഴാണ് കണ്ണൻ റൂം തുറന്ന് സുഹൃത്തുക്കളുടെ കൂടെ വരുന്നത്. ഞങ്ങൾ പുറത്ത് പോയിട്ട് വരുന്നെന്ന് പറഞ്ഞ് കണ്ണനും സുഹൃത്തുക്കളും പോയി. പിന്നീട് രാത്രിയായപ്പോൾ ദേവിയും ദേവൂട്ടിയും പുറത്തിരിക്കുകയായിരുന്നു. അപ്പോഴാണ്

ബാലൻ വരുന്നത്. ബാലനോട് കണ്ണൻ്റെ സുഹൃത്തുക്കൾ വന്ന കാര്യമൊക്കെ പറഞ്ഞപ്പോൾ, ബാലന് ദേവിയോട് ദേഷ്യം പിടിക്കുകയായിരുന്നു. നിനക്ക് എപ്പോൾ നോക്കിയാലും കണ്ണൻ്റെ കാര്യം മാത്രമാണോ പറയാനുള്ളത്. മനുഷ്യൻ സമാധാനത്തിന് വേണ്ടിയാണ് വീട്ടിൽ വരുന്നത്. എന്നൊക്കെ പറഞ്ഞ് ബാലൻ റൂമിലേക്ക് പോയി. ദേവിയെ ബാലൻ വഴക്കു പറഞ്ഞത് ദേവൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല. ഉടൻ തന്നെ ദേവൂട്ടി ബാലനോട് റൂമിൽ പോയി അമ്മയെ എന്തിനാണ് വഴക്ക് പറഞ്ഞതെന്ന് ചോദിക്കുകയാണ്. അപ്പോഴാണ് ബാലൻ കൊച്ചച്ഛൻ അമ്മയെയും അച്ഛനെയും വല്ലാതെ വിഷമിപ്പിക്കുന്നെന്നും, അതു കൊണ്ടാണ് ദേഷ്യത്തിൽ അച്ഛൻ അങ്ങനെ സംസാരിച്ചതെന്നും പറയുകയായിരുന്നു.

Rate this post

Comments are closed.