കണ്ണൻ്റെ ബിസിനസ് രഹസ്യം കണ്ടെത്തി സാന്ത്വനം വീട്ടുകാർ.!! കണ്ണൻറെ ദുരൂഹത നിറഞ്ഞ ജീവിതവുമായി അവൻ എത്തുന്നു | Santhwanam today latest episode

ഏഷ്യാനെറ്റ് സീരിയലിൽ മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുന്ന സീരിയലായ സാന്ത്വനത്തിൽ വ്യത്യസ്ത എപ്പിസോഡുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹാളിൽ പോയിരുന്നു ദേവിയും അപ്പുവും പലതും സംസാരിക്കുമ്പോഴാണ് ബാലൻ വരുന്നത്. ഹരിയ്ക്ക് നല്ലൊരു ജോലി കിട്ടിയിട്ടും അവൻ ആ ജോലിയ്ക്ക് പോവാൻ തയ്യാറാവാത്തത്

കൃഷ്ണസ്റ്റോർസിൽ ജോലി ഉള്ളതാണെന്നും, ബാലേട്ടൻ ഹരിയെ കടയിൽ നിൽക്കാൻ സമ്മതിക്കാതിരുന്നെങ്കിൽ, ഹരി ആ ജോലിക്ക് പോവുമായിരുന്നുവെന്ന് അപ്പു പറഞ്ഞു. അവൻ കടയിൽ വരുന്നത് മുടക്കാൻ ഞങ്ങൾക്കാവില്ലെന്നും, കാരണം കൃഷ്ണസ്റ്റോർസ് ഞങ്ങൾ നാലുപേർക്കും ഒരേ അവകാശമാണെന്നും, അതിനാൽ എനിക്കൊന്നും ഹരിയോട് പറയാൻ പറ്റില്ലെന്നും പറയുകയാണ് ബാലൻ.

പിന്നീട് നേരെ കടയിലേക്ക് പോയി ബാലൻ. കടയിലെത്തിയ ശേഷം, ഹരിയോട് നീ ഇനി കടയിൽ വരുന്നത് ശരിയല്ലെന്നും, ഇന്ന് അപ്പു എന്നോടും ദേവിയോടും വളരെ വിഷമത്തിലാണ് പലതും പറഞ്ഞത്. നിന്നെ ഞാൻ കടയിൽ പിടിച്ചു നിർത്തിയതുകൊണ്ടാണ് നീ ജോലിക്ക് പോകാത്തതെന്നും, അതിനാൽ നീ എന്തായാലും ജോലിക്ക് പോകന്ന് പറയുകയാണ് ബാലൻ. അപ്പോഴാണ് സാന്ത്വനത്തിൽ ഒരു ഓട്ടോറിക്ഷയിൽ ആരോ

വരുന്നത്. അവർ വന്ന ശേഷം ദേവിയോട് കണ്ണൻ്റെ സുഹൃത്തുക്കളാണെന്ന് പറയുകയാണ്. പിന്നീട് കണ്ണൻ്റെ കൂടെ റൂമിലേയ്ക്ക് പോയി. അപ്പോൾ ദേവിയും അപ്പുവും, ഇത്രയും വലിയ ബിസിനസ് തുടങ്ങാൻ പോകുന്നവർ ഓട്ടോയിലാണോ വരികയെന്നും, ബിസിനസ് തുടങ്ങുന്നവർ ഇങ്ങനെയാണോ വരികയെന്നും, അവരെ കണ്ടാൽ അറിയാം ഇത്ര വലിയ ബിസിനസ് തുടങ്ങാനുള്ള കഴിവില്ലെന്നും, അതിനാൽ നല്ല രീതിയിൽ കണ്ണൻ്റെ ബിസിനസിനെ കുറിച്ച് നല്ലവണ്ണം അന്വേഷിക്കണമെന്നും, കണ്ണനെ കൊണ്ട് പണം ചിലവാക്കിപ്പിച്ച് ഇവർ എന്തോ ഉദ്ദേശമാണെന്നാണ് എന്നാണ് എനിക്കു തോന്നുന്നതെന്ന് പറയുകയാണ് അപ്പു.

Rate this post

Comments are closed.