ആശുപത്രിക്കിടക്കയിലും ദേവിയെ തേടി ദേവൂട്ടി.!! ഡോക്ടർ പറഞ്ഞത് കേട്ട് നെഞ്ച് പൊട്ടി അപ്പു; ഉള്ളുലയ്ക്കുന്ന മുഹൂർത്തങ്ങളുമായി സാന്ത്വനം | Santhwanam today latest episode

Santhwanam today latest episode

ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വന ത്തിൽ വേദനിപ്പിക്കുന്ന മുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഐസിയുവിൽ കിടക്കുമ്പോഴും അമ്മയെ കാണണമെന്നാണ് ദേവൂട്ടി പറയുന്നത്. എന്നാൽ ഞാൻ ചെയ്തത് തെറ്റായിപ്പോയെന്നാണ് അപ്പു പറയുന്നത്. അപ്പോഴാണ് ശിവൻ വരുന്നത്. കുഞ്ഞിൻ്റെ കാര്യങ്ങളൊക്കെ ചോദിച്ച ശേഷം

ദേവിയേടത്തിയും ബാലേട്ടനും വരാൻ പോകുന്നുണ്ടെന്നും, ഇവിടെ ദേവിയേടത്തി വന്നാൽ അപ്പു ഏടത്തിയോട് കുത്തു വാക്കുകൾ പറയരുതെന്ന് പറയണമെന്ന് പറയുകയാണ് ശിവൻ. അപ്പോഴാണ് ഡോക്ടർ വന്നു വരുന്നത്. ദേവൂട്ടിയുടെ അമ്മ വന്നോ എന്ന് ചോദിച്ചപ്പോൾ, ഇല്ലെന്ന് പറഞ്ഞപ്പോൾ, അവരോട് പെട്ടെന്ന് വരാൻ പറയൂ എന്ന് പറയുകയാണ് ഡോക്ടർ.

അപ്പോഴാണ് ദേവിയും ബാലേട്ടനും ഓടി വരുന്നത്. വന്നപ്പോൾ ഐസിയുവിൻ്റെ മുന്നിലാണ് ഹരിയെയും അപ്പുവിനെയും കാണുന്നത്. നിങ്ങൾ എന്താണ് ഐസിയുടെ മുന്നിൽ നിൽക്കുന്നതെന്ന് ഹരിയോട് ചോദിച്ചപ്പോൾ, മോൾ ഐസിയുവിലാണെന്ന് ഹരി പറയുന്നു. ഏടത്തി പോയി കണ്ടിട്ടു വരൂ, ഏടത്തിയെ കാണണമെന്ന് പറയുകയാണ് ദേവൂട്ടിയെന്നു പറയുകയാണ് ഹരി.

ദേവി ഐസിയുവിലേക്ക് പോവുകയാണ്. അപ്പോഴാണ് ശിവനെ അഞ്ജുവിളിക്കുന്നത്. ദേവൂട്ടിക്ക് എങ്ങനെയുണ്ടെന്നും, മറ്റും ചോദിക്കുകയും, ദേവിയേടത്തി മോളെ കണ്ടോ തുടങ്ങി പല കാര്യങ്ങളും ചോദിക്കുകയായിരുന്നു. ദേവിയേടത്തി മോളെ കാണാൻ പോയിട്ടുണ്ടെന്നും, മോൾക്ക് സീരിയസൊന്നും അല്ലെന്നും ശിവൻ പറഞ്ഞു. അപ്പോഴാണ് ദേവി ഐസിയുവിൽ പോയി ദേവൂട്ടിയെ കാണുന്നത്. മോളോട് വിഷമിക്കരുതാന്നും മറ്റും പറഞ്ഞ് സമാധാനിപ്പിക്കുന്നത്.

Rate this post

Comments are closed.