പ്രശ്നത്തിന് പരിഹാരമായി ബാലന്റെ മുന്നിലേക്ക് അയാൾ എത്തുന്നു..സാന്ത്വനം കുടുംബത്തിന്റെ സർവ്വനാശം കാണാൻ കച്ചകെട്ടി ഭദ്രൻ..ആ വാർത്ത കേട്ട് ബാലൻ നടുങ്ങി..!! | Santhwanam today episode promo oct 28 malayalam

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകരുടെ ഇഷ്ടപരമ്പരയായ സാന്ത്വനത്തിൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉണ്ടായിരുന്നത്. എന്നാൽ ഇന്നലെ എപ്പിസോഡ് ഭദ്രനെ കൂടാതെ, ഇപ്പോൾ വേണുവും വന്നതോടെ ആകെ ടെൻഷനിലാണ് ബാലൻ. ബാലൻ പിഡബ്ലുഡി ഓഫീസിൽ പോവുകയായിരുന്നു. അദ്ദേഹത്തിൽ മാത്രമായിരുന്നു ബാലന് ആകെ പ്രതീക്ഷ.

വീട്ടിൽ ദേവിയോട് അഞ്ജുവും അപ്പുവും നമ്മുടെ സ്വർണ്ണമൊക്കെ വിറ്റ് വേണുവിൻ്റെ കടം വീട്ടണമെന്ന് പറയുകയാണ്. ഇത് കേട്ട് ആദ്യം ദേവി പിന്തിരിപ്പിച്ചെങ്കിലും അഞ്ജുവും അപ്പുവും കടുത്ത തീരുമാനത്തിലായിരുന്നു. അപ്പോഴാണ് ബാലൻ പിഡബ്ലുഡി ഓഫീസിലെത്തുന്നത്. അകത്ത് കയറിയപ്പോൾ ആരെയും കാണുന്നില്ല. അപ്പോഴാണ് പ്യൂൺ പുറത്തേക്ക് വരുന്നത്. എൻജിനിയറെ കുറച്ച് അന്വേഷിച്ചപ്പോൾ അയാൾ ഇവിടെ നിന്ന് സ്ഥലം മാറ്റം കിട്ടിപ്പോയെന്ന് പറഞ്ഞു.

ഇത് കേട്ട മാത്രയിൽ ബാലൻ തകർന്നു പോയി. എവിടെയാണ് പോയത് എന്നൊക്കെ ചോദിച്ചെങ്കിലും പ്യൂണിന് കൃത്യമായൊരു മറുപടി നൽകാൻ സാധിച്ചില്ല. ആകെ ടെൻഷനിലായ ബാലൻ പുറത്തിറങ്ങി പൊട്ടിക്കരയുകയായിരുന്നു. കുറച്ചൊക്കെ കണ്ണനോട് പരാതി പറഞ്ഞു കൊണ്ടാണ് ബാലൻ്റെ കരച്ചിൽ. പിന്നീട് ബാലൻ തൻ്റെ സങ്കടം പറയാൻ സഖാവിൻ്റെ അടുത്താണ് പോയത്. സഖാവിനോട് എൻജിനീയർ സ്ഥലം മാറിപ്പോയെന്നും, മറ്റും വളരെ വിഷമത്തിൽ പറഞ്ഞ് പൊട്ടിക്കരയുകയായിരുന്നു. ബാലൻ്റെ അവസ്ഥ കണ്ട് സഖാവിനും വലിയ വിഷമമായി. അങ്ങനെയിരിക്കെ ഭദ്രന് വലിയ സന്തോഷമായി. അങ്ങനെ ബാലൻ ഞാൻ വിചാരിച്ച പോലെ സംഭവിച്ചു. തോമാച്ചാ ആ എൻജിനീയരെ ‘സ്ഥലം മാറ്റിയത് ഞാനാണ്. അങ്ങനെ ബാലനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല. ഞാൻ പത്തനംതിട്ടയിൽ പോകുന്നതിന് മുൻപ് ആ തറവാട് വീട് എൻ്റെ പേരിലാക്കിയിരിക്കും.

തോമാച്ചാ ഇപ്പോൾ നിനക്ക് ഭദ്രനാരാണെന്ന് മനസിലായോ തുടങ്ങി പലതും പറയുകയായിരുന്നു. ബാലൻ നേരെ പോയത് കൃഷ്ണസ്റ്റോർസിലേക്കാണ്. അവിടെയും പോയതിനു ശേഷം ബാലൻ ദൈവത്തേയും അച്ഛനെയും അമ്മയെയും വിളിച്ച് പൊട്ടിക്കരയുകയാണ്. അപ്പോഴാണ് ഊട്ടുപുരയിൽ നിന്ന് ഹരി വിഷമിച്ചു നിൽക്കുകയാണ്. ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാമെന്ന് പറഞ്ഞ് ഹരി പുറത്ത് പോയി. സാന്ത്വനംവീട്ടിൽ ദേവി ബാലേട്ടൻ്റെ വേദനകൾ ഓർത്ത് ഭഗവാൻ്റെ അടുത്ത് പോയി വലിയ പ്രാർത്ഥനയിലാണ്. അപ്പോഴും ബാലൻ കരഞ്ഞുകൊണ്ട് കടയിൽ തന്നെ നിൽക്കുകയാണ്. പലതും ഓർത്ത് ഇരിക്കുമ്പോഴാണ് ഒരു വണ്ടി വന്നു നിർത്തുന്നത്. അതിൽ നിന്നും രണ്ട് എൻജിനിയർമാർ ഇറങ്ങുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.