നന്ദികെട്ട അപ്പു അഞ്ചുവിനോട് ആ ക്രൂരത ചെയ്യുന്നു.!! | Santhwanam Today December 7

Santhwanam Today December 7

Santhwanam Today December 7 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനത്തിൽ വളരെ രസകരമായ സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ദേവൂട്ടിയുടെ പിറന്നാൾ അടുത്തതിനാൽ ജയന്തിയേടത്തി പിറന്നാൾ സമ്മാനമായി പുത്തനുടുപ്പുമായി വന്നിരിക്കുകയാണ്. അപ്പോഴാണ് അപ്പു പുറത്തേക്ക് വരുന്നത്. ഞാൻ ഈ ഡ്രസ് ദേവൂട്ടിക്കായി കൊണ്ടുവന്നതാണെന്നും,

നീ ഇത് അവൾക്ക് ഇട്ടു കൊടുക്കാനും പറയുന്നു. ഇത് നെറ്റ് ഡ്രസ് ആണെന്നും കുട്ടികൾക്ക് ഇത് ശരീരത്തിൽ കുത്തുമെന്നും പറയുകയാണ് ദേവി. ജയന്തിയേടത്തി സ്നേഹത്തോടെ കൊണ്ടുവന്നതല്ലേ ഒന്ന് ധരിച്ചു നോക്കാമെന്ന് പറഞ്ഞ് അപ്പുറൂമിൽ കൂട്ടിപ്പോയി ധരിപ്പിച്ചു കൊടുത്തപ്പോൾ, എനിക്കിത് വേണ്ടെന്ന് പറഞ്ഞ് കരയുകയാണ് ദേവൂട്ടി. അപ്പോഴാണ് ജയന്തി വരുന്നത്.

നല്ല ഭംഗിയുണ്ട് ദേവൂട്ടിക്ക് ഈ ഡ്രസ് എന്ന് പറഞ്ഞു കൊണ്ട്. എനിക്കിത് വേണ്ട എന്ന് ദേവൂട്ടി പറഞ്ഞപ്പോൾ, എല്ലാം ദേവിയുടെ ഇഷ്ടത്തിന് വിട്ടുകൊടുക്കരുതെന്ന് പറയുകയാണ് ജയന്തി. അഞ്ജുവും ദേവിയും ഇത് കേട്ടപ്പോൾ വലിയ പ്രശ്നമാവുമോ എന്ന് ചോദിക്കുകയാണ്. അല്ലെങ്കിൽ തന്നെ അപ്പുവിന് ഹരി കടയിൽ പോയതിൻ്റെ ദേഷ്യമാണെന്നും, അത് മുഴുവൻ കുഞ്ഞിൻ്റെ മേലെ തീർക്കുമെന്ന് പറയുകയാണ് ദേവി. അപ്പോഴാണ് അമരാവതിയിൽ തമ്പി അംബികയോട് ദേവൂട്ടിയുടെ പിറന്നാൾ കാര്യങ്ങൾ അന്വേഷിക്കുന്നത്. പിറന്നാൾ ദിവസം അമ്പലത്തിൽ പോയ ശേഷം ഉച്ചഭക്ഷണം കഴിഞ്ഞ് വൈകിട്ട് അപ്പുവും ഹരിയൊക്കെ വരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും,

മറ്റുള്ളവരാരും വരില്ലെന്ന് പറയുകയാണ് അംബിക. ആര് വന്നില്ലെങ്കിലും അവർ വരുമല്ലോ എന്ന് പറയുകയാണ് തമ്പി. പിന്നീട് ഹരിയുടെ ജോലി പോയ കാര്യവും അംബിക പറയുന്നുണ്ട്. അപ്പോൾ സാന്ത്വനത്തിൽ വലിയ പ്രശ്നം നടക്കുകയാണ്. ഡ്രസ് അഴിക്കണമെന്ന് പറഞ്ഞ് കുഞ്ഞ് പൊട്ടിക്കരയുകയാണ്. അപ്പോഴാണ് അഞ്ജു വന്ന് ആ ഡ്രസ് അവൾക്കിഷ്ടമില്ലെങ്കിൽ പിന്നെന്തിനാണ് നിർബന്ധിക്കുന്നതെന്ന് ചോദിക്കുകയാണ്. അവളുടെ വാശിക്ക് കൂട്ട് നിൽക്കരുതെന്നും, എൻ്റെ മകൾ ഏത് ഡ്രസ് ധരിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നതെന്ന് പറയുകയാണ് അപ്പു. ഇത് കേട്ടപ്പോൾ അഞ്ജുവിന് ആകെ വിഷമമായി.അവൾ അകത്തിരുന്ന് കരയുകയായിരുന്നു. ഇത് കണ്ട് വന്ന ദേവി കാര്യം അന്വേഷിച്ചപ്പോൾ, അഞ്ജു പറഞ്ഞത് കേട്ട് ദേവിക്കും വിഷമമായി.അവൾ ഹരിയാടുള്ള ദേഷ്യത്തിന് പറഞ്ഞതായിരിക്കുമെന്നും, നീ അത് കാര്യമാക്കേണ്ടെന്നും സമാധാനിപ്പിക്കുകയാണ് ദേവി.ഇതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.