തമ്പിയുടെ ചതി മനസിലാക്കി കിടിലൻ പണി കൊടുത്ത് ഹരിയും അപ്പുവും പടിയിറങ്ങുന്നു.!! | Santhwanam Today December 16

Santhwanam Today December 16 : ഏഷ്യാനെറ്റ് കുടുംബ പരമ്പരയായ സാന്ത്വനത്തിൽ ഇന്ന് വളരെ വ്യത്യസ്തമായ എപ്പിസോഡാണ് നടക്കാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരിയും ജിമ്മിച്ചനും കൂടി കുടിക്കുമ്പോൾ അപ്പു അവിടേയ്ക്ക് വരുന്നതായിരുന്നു. ദേഷ്യത്തിൽ വന്ന അപ്പു ഹരിയോട് കുടിച്ചത് മതിയെന്നും, നമുക്ക് ഇനി വണ്ടിയെടുത്ത് സാന്ത്വനത്തിൽ പോകാനുള്ളതാണെന്ന് പറയുകയാണ്. അത് എനിക്കറിയാമെന്നും, പക്ഷേ നിൻ്റെ ഡാഡി നമ്മൾ സാന്ത്വനത്തിൽ പോകുന്നത് വൈകിപ്പിക്കാൻ വേണ്ടി മന:പൂർവ്വം നിൻ്റെ അപ്പച്ചിയെ വൈകി

വരുത്തിയതാണോ എന്നൊരു സംശയം എനിക്കുണ്ടെന്ന് ഹരി പറയുകയാണ്. നീ കുടിച്ചതിനെ ന്യായീകരിക്കാർ ഡാഡിയുടെ മേലെ കുറ്റം കണ്ടെത്തേണ്ടെന്ന് പറയുകയാണ് അപ്പു . അതൊക്കെ പോട്ടെയെന്നും,നീ വേഗം നമുക്ക് മടങ്ങി പോകേണ്ട കാര്യം നോക്കെന്ന് പറയുകയാണ് ഹരി. അപ്പോഴാണ് ജിമ്മിച്ചൻ ഒറ്റയ്ക്ക് നിന്ന് കുടിക്കുന്നത് തമ്പി കാണുന്നത്. എന്തു പറ്റി ജിമ്മിച്ചാ, ഹരി എവിടെയെന്ന് ചോദിക്കുകയാണ്.ഹരി രണ്ട് പെഗ് അടിച്ചപ്പോൾ അപ്പു വന്ന് അവനെ കൂട്ടിപ്പോയെന്ന് ജിമ്മിച്ചൻ പറയുകയാണ്. പിന്നീട് തമ്പി ജിമ്മിച്ചനെയും കൂട്ടി ഒരു റൂമിൽ പോയി വാതിലടക്കുകയാണ്. കുറ്റിയിട്ടശേഷം തമ്പി ഹരിയെ കുടിപ്പിച്ചത് മതിയായില്ലെന്നും, ഇനിയും മൂക്കറ്റം കുടിപ്പിച്ച് അവൻ വണ്ടി

എടുക്കാനാവാത്ത വിധം ആവണമെന്നും, അങ്ങനെ പലതും പറഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് ഹരി അത് വഴി നടന്നു വരുന്നത്. റൂമിൽ നിന്നും തമ്പിയുടെ ശബ്ദം കേട്ട ഹരി അവിടെ നിൽക്കുമ്പോൾ, തമ്പി ജിമ്മിച്ചനോട് പറയുന്നത് കേട്ടു. ഞാൻ ഇങ്ങനെയൊക്കെ അഭിനയിച്ചത് എൻ്റെ കൊച്ചുമോളുടെ അഞ്ചാം പിറന്നാൾ അമരാവതിയിൽ വച്ച് നടത്താൻ വേണ്ടി ഞാൻ കളിച്ച കളിയാണെന്ന് തമ്പി പറയുന്നത് കേട്ട ഹരി ദേഷ്യം കൊണ്ട് ഡോർ മുട്ടുകയാണ്. ഡോർ തുറക്കാൻ പറയുന്നത് കേട്ട് റൂമിൽ നിന്നും ഞെട്ടിയ തമ്പി, ഡോർ തുറന്നപ്പോൾ തമ്പിയെ ദേഷ്യത്തിൽ നോക്കുകയാണ്. എന്തു പറ്റി ഹരിയെന്ന് ചോദിച്ചപ്പോൾ, നിങ്ങളുടെ വൃത്തികെട്ട സ്വഭാവം 6 വർഷം കഴിഞ്ഞിട്ടും മാറിയില്ലല്ലോ എന്നും, നിങ്ങൾ ഒരിക്കലും നന്നാവാൻ പോകുന്നില്ലെന്നും പറഞ്ഞു. അപ്പോൾ ജിമ്മിച്ചൻ ഹരി നീ എന്താണ് പറയുന്നത്. അങ്ങനെയൊന്നുമില്ലെന്ന് പറയുകയാണ്.

ഉടൻ തന്നെ ഹരി താഴേക്ക് ഇറങ്ങി വന്നു. അപ്പുവും, അംബികവും, ദേവൂട്ടിയും പലതും സംസാരിക്കുന്നതിനടുത്തേക്ക് ഓടി വന്ന് ഹരി ദേഷ്യത്തിൽ പറഞ്ഞു. അപ്പു വേഗം ഇറങ്ങാൻ നോക്ക്. നമുക്ക് പോകാം. ഇത് കേട്ട് അപ്പു, എന്താ ഹരി സംഭവിച്ചതെന്ന്. നിൻ്റെ ഡാഡിയുടെ സ്വഭാവത്തിന് ഒരു മാറ്റമില്ലെന്ന് പറയുകയാണ്. അപ്പോഴാണ് തമ്പി പിറകിലെത്തുന്നത്. ഇതാ നോക്കു അപ്പു, നടക്കാൻ കഴിയാത്ത നിൻ്റെ ഡാഡി ഇപ്പോൾ ഓടി വന്നിരിക്കുകയാണ്. നമ്മൾ സാന്ത്വനത്തിൽ പിറന്നാൾ ആഘോഷിക്കാതിരിക്കാനുള്ള നിൻ്റെ ഡാഡിയുടെ നാടകമാണ് ഈ സുഖമില്ലാതെയുള്ള അഭിനയമെന്നും, ഇനി നമ്മൾ ഒരു നിമിഷം ഇവിടെ നിൽക്കേണ്ടതില്ലെന്നും, നമുക്ക് പോകാമെന്ന് പറയുകയാണ്. ഹരിയുടെ പിറകെ അപ്പുവും പോവുകയാണ്. ആകെ നാണംകെട്ട് അംബിക തമ്പിയെ വഴക്കുപറയുകയാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങൾക്ക് ഒരു മാറ്റവുമില്ലല്ലോ എന്ന് പറയുകയാണ് അംബിക. ആകെ നാണംകെട്ട് തമ്പി മുകളിലേക്ക് പോവുകയാണ്.സാന്ത്വനത്തിൽ എല്ലാവരും ഇനി അവർ വരില്ലേ എന്നു കരുതി വിഷമത്തിൽ നിൽക്കുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.