ഉരുണ്ട് വീണ തമ്പിക്ക് വീണ്ടും പണി കൊടുത്ത് ഹരി.!! | Santhwanam Today December 12

Santhwanam Today December 12

Santhwanam Today December 12 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വളരെ രസകരമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ കാറിൽ ദേവൂട്ടി കയറിയതിന് വളരെ മോശമായ രീതിയിൽ അപ്പു പറഞ്ഞത് അറിഞ്ഞ് ശിവന് ദേഷ്യം പിടിക്കുകയായിരുന്നു. അപ്പോഴാണ് ദേവൂട്ടി അഞ്ജുവിൻ്റെ മുറിയിൽ കിടക്കുന്നത്.

ഇത് കണ്ട അഞ്ജു ദേവിയെ വിളിച്ച് ഇത് കാണിച്ചു. ഞാൻ ഇന്ന് ഇവിടെയാണ് കിടക്കുന്നതെന്ന് ദേവൂട്ടി പറഞ്ഞപ്പോൾ, അവിടെ കിടക്കേണ്ടെന്നും, ചെറിയമ്മയുടെ വയറ്റിൽ കുഞ്ഞാവയുണ്ടെന്നും പറയുകയാണ്. എന്നാൽ ഞാൻ ഇന്ന് ഇവിടെ കിടക്കുമെന്ന് പറയുകയാണ് ദേവൂട്ടി. അപ്പോഴാണ് അപ്പു ദേവൂട്ടിയെ കിടക്കാൻ വിളിക്കുന്നത്. ദേവൂട്ടി അഞ്ജുവിൻ്റെ റൂമിൽ കിടന്നുറങ്ങിയെന്ന്

ദേവി പറഞ്ഞപ്പോൾ, വേണ്ടെന്നും അവളെ ഇങ്ങെടുക്കാനും പറയുന്നു. ഇന്നവിടെ കിടക്കട്ടെ എന്ന് ദേവി അപ്പുവിനെ പറഞ്ഞ് മനസിലാക്കുന്നു. പിന്നീട് റൂമിൽ പോയി ദേഷ്യത്തിൽ അപ്പു പലതും പറയുകയാണ്. പിറ്റേ ദിവസം രാവിലെ തന്നെ അമരാവതിയിൽ അംബികയ്ക്ക് ഒരു ഫോൺ വരികയാണ്. തമ്പി വീണ് കാൽ പൊട്ടി ആശുപത്രിയിലാണെന്ന്. ഇത് കേട്ട് ടെൻഷനടിച്ച അംബിക ഉടൻ തന്നെ അപ്പുവിനെ വിളിച്ചറിയിക്കുന്നു. ഇത് കേട്ട അപ്പു ഉടനെ ഹരിയെ വിളിച്ച് വിവരം അറിയിക്കുന്നു. പിന്നീട് അപ്പുവും ഹരിയും ദേവൂട്ടിയെ

കൂട്ടി അമരാവതിയിൽ പുറപ്പെട്ടു. അമരാവതിയിലെത്തിയപ്പോൾ, അംബിക ടെൻഷനടിച്ച് നിൽക്കുകയായിരുന്നു. അപ്പുവും ഹരിയും എത്തിയപ്പോൾ , അംബിക കാര്യങ്ങൾ പറയുന്നു. ഇവിടെ നിന്നല്ലെന്നും, ഓഫീസിൽ നിന്നാണ് വീണതെന്ന് പറയുകയാണ് അംബിക. അപ്പോഴാണ് കാർ വരുന്നത്.അതിൽ നിന്നും തമ്പിയും മഹേന്ദ്രനും ഇറങ്ങുകയാണ്. മഹേന്ദ്രൻ താങ്ങി പിടിച്ച് വരുമ്പോൾ, അപ്പു ഹരിയോട് ഡാഡിയെ പിടിക്കാൻ പറയുന്നു. ഹരിയും മഹേന്ദ്രനും പിടിച്ച് തമ്പിയെ അകത്തേക്ക് കൂട്ടി വരുമ്പോൾ, തമ്പി മനസിൽ ചിരിക്കുകയാണ്. എൻ്റെ കാലിനൊന്നും പറ്റിയില്ലെന്നും, ഞാൻ അഭിനയിച്ചതാണെന്ന് എൻ്റെ മകൾക്ക് മനസിലായിലല്ലോ, തുടങ്ങി പലതും ആലോചിച്ച് തമ്പി അകത്തു കയറി പോവുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

Rate this post

Comments are closed.