തമ്പിയേക്കാൾ വലിയ പണക്കാരായി സാന്ത്വനം കുടുംബം.!! സങ്കടക്കടൽ താണ്ടി സ്നേഹസാന്ത്വനം 5 വർഷങ്ങൾക്ക് ശേഷം | Santhwanam today 11 nov latest episode

Santhwanam today 11 nov latest episode

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡാണ് സാന്ത്വനത്തിൽ വന്നിരിക്കുന്നത്. സാന്ത്വനം കുടുംബം വലിയ ദു:ഖത്തിലൂടെ കടന്നുപോയ അവസ്ഥയിൽ നിന്ന് വ്യത്യസ്ഥമായി അഞ്ച് വർഷങ്ങൾക്കു ശേഷമുള്ള രസകരമായ രംഗങ്ങളാണ് കണാൻ കഴിയുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഹരിയും അപ്പുവും ഓഫീസിലേയ്ക്ക് പോകുമ്പോൾ,

ദേവൂട്ടിയുമായി വഴക്കിടുന്നതായിരുന്നു. അവർ ഓഫീസിൽ പോയ ശേഷം, ദേവി ദേവൂട്ടിയെ യൂണിഫോമിട്ട് ഒരുക്കി ബാലേട്ടൻ്റെ കൂടെ സ്കൂളിലേക്കയച്ചു. ദേവൂട്ടി സ്കൂളിൽ പോയ ശേഷം ദേവിയ്ക്ക് വീട്ടിൽ ഒറ്റയ്ക്കായതു പോലെ തോന്നി. ഓഫീസിലെത്തിയ അപ്പുവും ഹരിയും ഓഫീസ് കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ജ്വല്ലറി ഷോപ്പിൻ്റെ ഉടമസ്ഥൻ പരസ്യത്തിൻ്റെ ആവശ്യത്തിനായി വന്നിരിക്കുന്നത്. 50 ലക്ഷം രൂപയുടെ

ബജറ്റിൽ ഒരു സിനിമാ നടിയും, പരസ്യവും ഒരുമിച്ച് നടക്കണമെന്നാണ് ഷോപ്പുടമ പറയുന്നത്. ഇത് കേട്ട് ഹരിയ്ക്ക് ടെൻഷനാവുകയായിരുന്നു. ഈ പണം കൊണ്ട് അതിന് പറ്റില്ലാലോ എന്നൊക്കെ ആലോചിച്ച് കൊണ്ട് നിൽക്കുമ്പോഴാണ് അപ്പു പറയുന്നത്. സിനിമ നടി തന്നെ വേണമെന്നില്ലല്ലോ, സിനിമ നടിയാണെന്ന് പറയും നടിയുടെ പേര് പറയാതിരുന്നാൽ മതി. നീ ഹരികൃഷ്ണനല്ലേ, ഹരിശ്ചന്ദ്രനല്ലല്ലോ, ബിസിനസ് ഉയരണമെങ്കിൽ

ഇത്തരം ചില കള്ളത്തരങ്ങൾ പറയുന്നത് കൊണ്ട് ഒന്നുമില്ല. ഇത് കേട്ടപ്പോൾ ഹരി നീ നിൻ്റെ പപ്പയുടെ സ്വഭാവം കാണിക്കേണ്ടെന്ന് പറയുകയാണ്. പിന്നെ ഹരിയും അപ്പുവും വഴക്കായി. എന്നെ എന്തിനാ നീ ഇവിടെ കൂട്ടി വന്നതെന്നൊക്കെ പറഞ്ഞ് അപ്പു പോവാനിറങ്ങുമ്പോൾ, ശരി നീ പറഞ്ഞത് ഞാനൊന്ന് ആലോചിക്കട്ടെ എന്ന് പറയുകയാണ്.ശിവൻ്റെ പഴയ ഊട്ടുപുര മാറ്റി പുതിയ നല്ലൊരു കടയാക്കി മാറ്റിയിരിക്കുകയാണ്. രാവിലെത്തന്നെ കച്ചവടം തുടങ്ങുന്നതിന് മുൻപ് ശിവനും അഞ്ജുവും പ്രാർത്ഥിക്കുകയാണ്. അപ്പോഴാണ് കാറ്ററിംങ്ങ് സർവ്വീസിൻ്റെ ഓർഡർ കൊടുക്കാൻ ഒരാൾ വരുന്നത്.

Rate this post

Comments are closed.