എല്ലാവരുടെയും മുന്നിലിട്ട് ഭദ്രനെ തീർത്തു ബാലൻ.!! കൃഷ്ണ സ്റ്റോർസ് തുറന്നു പ്രവർത്തിക്കാൻ സമ്മതിക്കാത്ത ചിറ്റപ്പനെ വെല്ലുവിളിച്ച ബാലൻ.!! | Santhwanam Serial Today Oct 2 Malayalam

Santhwanam Serial Today Oct 2 Malayalam

ഏഷ്യാനെറ്റ് പരമ്പരയിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയാണ് സാന്ത്വനം. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ഭദ്രൻ ചിറ്റപ്പൻ സാന്ത്വനത്തിലേക്ക് വീണ്ടും വരുന്നതാണ്. ഉമ്മറത്ത് ഇരുന്ന് പച്ചക്കറി മുറിച്ചിടുന്ന ദേവിയോട് പല കുശലങ്ങളും പറഞ്ഞു കൊണ്ടിരുന്നു. ബാലനില്ലേ എന്ന് ദേവിയോട് ചോദിച്ചു. ഇല്ല എന്നു ദേവി പറഞ്ഞപ്പോൾ എനിക്ക് ബാലനെ ഒന്നു കാണണമെന്ന് പറഞ്ഞ് ചിറ്റപ്പൻ അകത്തു കയറി ഇരുന്നു. ദേവിയ്ക്ക് ആകെ ടെൻഷനായി.

ഉടൻ അടുക്കളയിൽ പോയി ദേവി ബാലേട്ടനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അപ്പോഴാണ് ഹരി വീട്ടിലേക്ക് വരുന്നത്. ഹാളിലിരിക്കുന്ന ചിറ്റപ്പനെ കണ്ട് ഹരിയ്ക്ക് ദേഷ്യം വന്നു. ചിറ്റപ്പനോട് ഇരിക്കാൻ പറഞ്ഞ് ഹരി അടുക്കളയിലേക്ക് പോയി. ദേവി ആകെ ടെൻഷനടിച്ച് നിൽക്കുന്നതാണ് കാണുന്നത്. അയാൾ വന്നിരിക്കുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും, എന്തോ ഒരു പണിയുമായാണ് വന്നതെന്നുമാണ് ഹരി പറയുന്നത്. ഞാൻ ബാലേട്ടനെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും, ബാലേട്ടൻ ഉടൻ തന്നെ എത്തുമെന്നും പറയുന്നു. പിന്നീട് ഹരി ചിറ്റപ്പൻ്റെ അടുത്ത് വന്നിരിക്കുന്നു.

പിന്നീട് ചിറ്റപ്പൻ പല കാര്യങ്ങളും പറഞ്ഞു കൊണ്ടിരുന്നു. കടയുടെ കാര്യമെന്തായെന്നും, ആ എഞ്ചിനീയറെ സ്ഥലം മാറ്റിയത് വലിയ ബുദ്ധിമുട്ടായല്ലേ എന്നുമാണ് ഭദ്രൻ ഹരിയോട് പറയുന്നത്. ശബ്ദം കേട്ട് അപ്പു പുറത്തേക്ക് വന്നു. പിന്നീട് അപ്പുവിനോടും കുശലം പറയുകയായിരുന്നു. അപ്പോഴാണ് ബാലൻ കയറി വരുന്നത്. ബാലനെ കണ്ടതും, ചിറ്റപ്പൻ വളരെ വിനയത്തോടെയാണ് സംസാരിക്കുന്നത്. ബാലൻ സോഫയിൽ ഇരുന്നപ്പോൾ, എന്തായി കടയുടെ കാര്യമെന്നും, മറ്റും പലതും ബാലനോട് പലതും പറഞ്ഞു കൊണ്ടിരുന്നു. പിന്നീട് നിൻ്റെ ബുദ്ധിമുട്ട് എനിക്കറിയാമെന്നും, അതിനാൽ നീ ഇത് വച്ചോ ബാല എന്ന് പറഞ്ഞ് 5 ലക്ഷം രൂപയുടെ ചെക്ക് എടുത്തു കൊടുത്തു.

ഇതിനു പകരം നീ ആ തറവാട് എൻ്റെ പേരിൽ എഴുതി തന്നാൽ മതിയെന്ന് ഭദ്രൻ പറഞ്ഞു തീരുന്നതിനു മുൻപേ ബാലൻ ദേഷ്യപ്പെട്ടു.ഈ ജന്മത്ത് ആ തറവാട് വീട് നിങ്ങൾക്ക് കിട്ടാൻ പോകുന്നില്ലെന്ന് ബാലൻ പറഞ്ഞപ്പോൾ, എന്നാൽ ബാലൻ്റെ വെല്ലുവിളി കേട്ട്, ഒട്ടും വിട്ടു നൽകാതെ ചിറ്റപ്പനും പറഞ്ഞു.ഈ ജന്മത്ത് നിനക്ക് കൃഷ്ണസ്റ്റോർ തുറന്ന് പ്രവർത്തിക്കാൻ ഒരിടത്തു നിന്നും നിനക്ക് പെർമിഷൻ കിട്ടില്ലെന്നും ഒരിക്കലും നീ ആ കട പണിയില്ലെന്നും, പറഞ്ഞ് ദേഷ്യത്തിൽ ഇറങ്ങിപ്പോയി. ചിറ്റപ്പൻ പോയതിനു ശേഷം അയാളുടെ കളിയായിരുന്നു ഇതൊക്കെ എന്ന് മനസിലാക്കുന്നു. പിന്നീട് ബാലൻ കടുത്ത തീരുമാനമെടുക്കുന്നു. എങ്ങനെയെങ്കിലും കൃഷ്ണസ്റ്റോർസ് തുറക്കുമെന്ന വാശിയിലാണ് ബാലൻ. അങ്ങനെ രസകരമായ പ്രൊമോയാണ് ഇന്ന് കാണാൻ സാധിക്കുന്നത്.

Rate this post

Comments are closed.