തമ്പിക്ക് ഇനി കഷ്ടകാലം.!! തമ്പിയുടെ മകൾ മയക്കുമരുന്നിന് അടിമായാകുമ്പോൾ ഞെട്ടി തമ്പി.!! അംബികയുടെ നാവിൽനിന്നും ഒളിഞ്ഞിരുന്ന രഹസ്യം പുറത്ത്.!! | Santhwanam Serial Today Episode Malayalam

Santhwanam Serial Today Episode Malayalam

ഏഷ്യാനെറ്റ് സീരിയൽ ആരാധകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം വളരെ വിഷമഘട്ടത്തിലൂടെയാണ് മുന്നോട്ടു പോകുന്നത്. കട നഷ്ടപ്പെട്ടെങ്കിലും പുതുക്കി പണിയാൻ പോലും പണമില്ലാതെ കഷ്ടപ്പെടുകയാണ് സാന്ത്വനം വീട്ടുകാർ. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാംഗ്ലൂരിൽ നിന്ന് വന്ന ശേഷം വിവരങ്ങൾ അറിഞ്ഞ് അപ്പുവിൻ്റെ മമ്മി സാന്ത്വനംവീട്ടിലേക്ക് വന്നതായിരുന്നു. ആരും ഒരു ദേഷ്യവും അംബികയോട് കാണിച്ചില്ല. അംബികയോട് തമ്പി സർ ചെയ്ത ക്രൂരതകൾ പറയുകയാണ് ദേവി. ഈ പ്രശ്നത്തിന് ശേഷം ഞാൻ അയാളോട് മിണ്ടാറേയില്ലെന്ന് പറയുകയാണ് അംബിക.

ശേഷം അംബിക ചായ കുടിക്കുമ്പോൾ പല കാര്യങ്ങളും സംസാരിച്ചുകൊണ്ടിരിക്കുകയാണ്. പിന്നീട് അമ്മുവിനെ കുറിച്ച് ചോദിക്കുകയാണ്. അപ്പോൾ തന്നെ അംബിക പൊട്ടിക്കരയുകയാണ്. അമ്മു ആകെ കൈവിട്ട ജീവിതമാണെന്ന് പറയുകയാണ് അംബിക. അദ്ദേഹത്തിൻ്റെ ക്രൂരതകൾക്ക് ദൈവം പല വിധത്തിൽ തിരിച്ചു കിട്ടുകയാണെന്ന് പറയുകയാണ് അംബിക. പിന്നീട് അംബിക തിരിച്ചു നൽകിയ കുഞ്ഞിൻ്റെ സ്വർണ്ണമൊക്കെ അപ്പുവിനെ ഏൽപ്പിക്കാനൊരുങ്ങുന്നു.

പക്ഷേ അപ്പു അത് മമ്മി തിരിച്ചു കൊണ്ടുപോവണമെന്ന് തന്നെ പറയുകയാണ്. അങ്ങനെ ദേവൂട്ടിയെയൊക്കെ കളിപ്പിച്ച് അംബിക പോകാൻ ഒരുങ്ങുകയാണ്. അപ്പോൾ ബാങ്കിൽ നിന്നും നേരെ ബാലൻ കൃഷ്ണസ്റ്റോർസിൽ വരികയാണ്. ശിവനും ഹരിയും പെട്ടെന്ന് തന്നെ എന്തായി ബാലേട്ടാ എന്ന് ചോദിച്ചപ്പോൾ, ലോണിൻ്റെ കാര്യത്തിൽ സാവകാശം കിട്ടുമെന്നും പക്ഷേ, വീടിൻ്റെ പ്രമാണം മറ്റൊരാളുടെ പേരിൽ മാറ്റിയെഴുതണമെന്നും, അല്ലെങ്കിൽ എത്രയും പെട്ടെന്ന് ലോൺ തീർത്ത് ആധാരം കൈപ്പറ്റണമെന്നതാണ്.

ഇത് കേട്ട് എന്തു ചെയ്യുമെന്ന് ആലോചിക്കുകയാണ്. അപ്പോഴാണ് ശിവൻ്റെ സുഹൃത്ത് ഇലക്ട്രീഷ്യനായ ഉത്തമൻ വരുന്നത്. അയാൾ വയറിങ്ങൊക്കെ ടെസ്റ്റ് ചെയ്ത് നോക്കിയപ്പോൾ ഇത് പൊളിച്ചുപണിയണമെന്ന് പറയുകയാണ് ഉത്തമൻ.ഇത് കേട്ട് ആകെ ഞെട്ടുകയാണ് മൂന്നു പേരും. നിനക്ക് സംശയമുണ്ടെങ്കിൽ എൻജിനീയറോടും ചോദിക്കാൻ പറയുകയാണ് ഉത്തമൻ. ഇനി എന്തു ചെയ്യും എന്നറിയാതെ ആകെ തകർന്നിരിക്കുകയാണ് എല്ലാവരും. അങ്ങനെ വ്യത്യസ്തമായ ഒരു പ്രൊമോയാണ് ഇന്ന് സാന്ത്വനത്തിൽ വന്നിരിക്കുന്നത്.

Rate this post

Comments are closed.