ബാലന്റെ പ്രതീക്ഷകളെ എല്ലാം പൊളിച്ചടുക്കി വമ്പൻ ട്വിസ്റ്റുമായി അവൾ.!! കൃഷ്ണ സ്റ്റോർസ് കണ്ട് എൻജിനീയർ ആ മഹാസത്യം തുറന്ന് പറയുന്നു.!! | Santhwanam Serial Today Episode 7 Nov Malayalam

Santhwanam Serial

ഏഷ്യാനെറ്റ് പ്രേക്ഷകർ കാത്തിരിക്കുന്ന എപ്പിസോഡുകളാണ് സാന്ത്വനത്തിൽ സാന്ത്വനത്തിൽ ഇനി വരാൻ പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ അപ്പു ആരെയും കാത്തു നിൽക്കാതെ ദോശ തിന്നുന്നതിനെ അഞ്ജു അപ്പുവിനെ കളിയാക്കി കൊണ്ടിരിക്കുന്നതാണ്. അപ്പോഴാണ് ബാലനും ഹരിയും വരുന്നത്. എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു. പക്ഷേ ബാലേട്ടൻ്റെ മനസിൽ നാളെ എന്തു സംഭവിക്കുമെന്ന ഒരു ടെൻഷൻ ഉണ്ട്.

ബാലേട്ടൻ ശത്രുവിനെ വിളിച്ച് നാളെ എൻജിനീയർ കട നോക്കാൻ വരുന്നുണ്ടെന്നും, അതിനാൽ നീ ഒന്ന് രാവിലെ തന്നെ കട വൃത്തിയാക്കിയിടു എന്ന് പറയുകയാണ്. പിന്നീട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണമൊക്കെ കഴിച്ചു കഴിഞ്ഞ് റൂമിലേക്ക് പോയി. പിറ്റേ ദിവസം രാവിലെ ശിവൻ കടയിലേക്ക് പോകുന്നതിന് മുൻപ് ആരും കാണാതെ അഞ്ജലി വീട്ടിലില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് കൊടുക്കുകയായിരുന്നു. സംശയം തോന്നിയ ദേവി അഞ്ജുവിൻ്റെ പിറകെ വന്ന് നോക്കിയപ്പോൾ അഞ്ജു ലിസ്റ്റ് കൊടുക്കുന്നതാണ് കണ്ടത്.

നീ ആണല്ലേ വീട്ടിലില്ലാത്ത സാധനങ്ങൾ നോക്കി ശിവന് കണക്ക് കൊടുക്കുന്നത് എന്ന് ദേവി പറയുന്നത്. എന്തിനാടി അവനെ ബുദ്ധിമുട്ടിക്കുന്നത്. നമ്മുടെ വീടിൻ്റെ കാര്യം നമ്മളല്ലേ നോക്കേണ്ടത്. അതിനെന്താ ഏടത്തി. നമ്മുടെ കട തുറക്കുന്നതു വരെ ഞാൻ നോക്കി കൊള്ളും എല്ലാ കാര്യവും. അപ്പോഴാണ് ബാലനും ഹരിയും കടയിലേക്ക് പോകാൻ ശത്രുവിനെ ഫോൺ വിളിച്ചു കൊണ്ട് ഇറങ്ങി വരുന്നത്. നീ കട തുറന്ന് വയ്ക്കെന്നും, ഞാനും ഹരിയും വരുന്നുണ്ടെന്നും പറഞ്ഞു. ഞങ്ങൾ പോയിട്ട് വരാമെന്ന് പറഞ്ഞ് ബാലനും ഹരിയും ഇറങ്ങുമ്പോൾ, ശിവൻ ഞാൻ കൂടിവരണോ വല്യേട്ടാ എന്നു ചോദിക്കുകയാണ്. നീ വരേണ്ടെന്നും, നീ നിൻ്റെ ഊട്ടുപുരയിൽ വേണമെന്നും, ഞാനും ഹരിയും നോക്കട്ടെ എന്നു പറഞ്ഞു കൊണ്ട് പോവുകയാണ് രണ്ടു പേരും.കടയിലെത്തി കുറച്ച് കഴിഞ്ഞപ്പോൾ ഒരു ജീപ്പ് വന്ന് നിർത്തി. അതിൽ നിന്നും ആ എൻജിനീയർ ഇറങ്ങി വന്നു.

വളരെ ഗൗരവത്തിൽ ആ മാഡം വന്ന് ഞാൻ പുതിയ ആളാണെന്നും, നിങ്ങളുടെ കടയുടെ കാര്യം നോക്കാൻ വന്നതാണെന്ന് പറഞ്ഞ് അകത്ത് കയറി പരിശോധന തുടങ്ങി. പല കാര്യങ്ങളും മൊബൈൽ ക്യാമറയിൽ പകർത്തുകയും ചെയ്തു. അപ്പോഴാണ് ബാലനെ സഖാവ് വിളിക്കുന്നത്. അവർ വന്നെന്നും, കടയുടെ ചുവരിലും റൂഫിലുമൊക്കെ പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ബാലൻ പറഞ്ഞു. പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ, ബാലൻ കടയ്ക്ക് വല്ല പ്രശ്നവുമുണ്ടോയെന്ന് ചോദിക്കുന്നു. ന്യൂസുകളിലൊക്കെ വരുന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ഞാൻ ഡിസിഷൻ എടുക്കാറില്ലെന്നും, അതിനാൽ എല്ലാം പരിശോധിച്ചിട്ടുല്ലെന്നും വിവരമറിയിക്കാമെന്നും പറഞ്ഞ് അവർ പോകുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.

3.5/5 - (2 votes)

Comments are closed.