കൈക്കൂലിയും ആയി ചെന്ന ചിട്ടപ്പന് പണികിട്ടി.!! ഭദ്രൻ എന്ന ചെകുത്താനെ ആട്ടിയിറക്കി പഞ്ചായത്ത് ഓഫീസർ.!! | Santhwanam Serial 24 Oct Today Episode Malayalam

Santhwanam Serial 24 Oct Today Episode Malayalam

ഏഷ്യാനെറ്റ് സീരിയൽ പ്രേക്ഷകർ കാത്തിരുന്ന എപ്പിസോഡുകളാണ് സാന്ത്വനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ. എപ്പിസോഡ് അവസാനിക്കുമ്പോൾ ശിവൻ്റെ ഊട്ടുപുരയുടെ ഉദ്ഘാടനമായിരുന്നു. സാന്ത്വനംവീട്ടിൽ നിന്ന് എല്ലാവരും ഉദ്ഘാടനത്തിന് വന്ന് ഉദ്ഘാടനം സന്തോഷകരമായി നടന്നു. ദേവി അടുപ്പിൽ തീ കൊളുത്തുകയും ചെയ്തു. പിന്നീട് എല്ലാവർക്കും ചായ ഉണ്ടാക്കി. ഊട്ടുപുരയുടെ ഉദ്ഘാട:നംെ! കഴിഞ്ഞതറിഞ്ഞ് ചിറ്റപ്പന് ഭ്രാന്ത് പിടിച്ച പോലെയായി.

ഉടൻ തന്നെ കടയിലേക്ക് പുറപ്പെട്ടു. കടയിലെത്തിയപ്പോൾ എല്ലാവരും ചിറ്റപ്പനെ സ്വീകരിച്ചു. ചായയൊക്കെ കൊടുക്കുകയും ചെയ്തു. ചിറ്റപ്പന് ശിവൻ്റെ കടയിലെത്തിയപ്പോൾ ആകെ ദേഷ്യമാണ് വരുന്നത്. ഇതു കൊണ്ട് ഇവർ പച്ച പിടിക്കുമോ$ എന്നൊക്കെ ചിറ്റപ്പൻ ആലോചിക്കുന്നുണ്ട്. പിന്നീട് ബാലനെ സ്വകാര്യമായി വിളിച്ച് കൃഷ്ണസ്റ്റോർസിൻ്റെ കാര്യമെന്തായെന്നും, ശിവൻ്റെ കട ശിവൻ നോക്കുമെന്നും ഭദ്രൻ പറഞ്ഞു. ഇനി കൃഷ്ണസ്റ്റോർസ് തിരികെ പിടിക്കാൻ പഞ്ചായത്തിൽ

നിന്ന് സാക്ഷ്യപത്രം കിട്ടില്ലെന്നും, അതിനാൽ നീ ഞാൻ പറഞ്ഞത് ആലോലിച്ചിരുന്നോയെന്നും ചോദിക്കുകയാണ് ഭദ്രൻ . ഞാൻ പറഞ്ഞല്ലോ തറവാട് വീട് തരാൻ എനിക്ക് താൽപര്യമില്ലെന്നും പറയുകയാണ് ബാലൻ. ഇത് കേട്ട് ചിറ്റപ്പൻ ദേഷ്യം പിടിച്ച് കടയിൽ നിന്ന് പോവുന്നു. നേരെ തോമാച്ചൻ്റെ അടുത്ത് പോയി നമുക്ക് പിഡബ്ളുഡി ഓഫീസിലൊന്ന് പോവണമെന്ന് പറയുകയാണ് ഭദ്രൻ. നേരെ ഓഫീസിലെത്തി എഞ്ചിനിയറെ കണ്ടു. അദ്ദേഹത്തോട് കൃഷ്ണസ്റ്റോർസ് പൊളിച്ച് പണിയണമെന്ന് നിങ്ങൾ പറയണമെന്നും, അതിന് ഞാൻ എന്താണ് നിങ്ങൾക്ക് തരേണ്ടതെന്നും ചോദിക്കുന്നു. നിങ്ങൾ കൈക്കൂലി തന്ന് കൈയിലെടുക്കാൻ വന്നതാണോയെന്നും, ആ കാര്യം നടക്കില്ലെന്നും പറയുകയാണ് എഞ്ചിനീയർ. അവിടെ നിന്ന് ഇറങ്ങിപ്പോകാനും പറയുന്നു.

ശിവൻ്റെ ഊട്ടുപുരയിൽ എല്ലാവരും സന്തോഷത്തോടെ കച്ചവടമൊക്കെ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് ദേവിയും അപ്പുവും ഹരിയും വീട്ടിലേക്ക് പോവുന്നത്. വീട്ടിലെത്തിയ ദേവി നേരെ പോയത് അമ്മയുടെ മുറിയിലേക്കാണ്. മുറിയിലെത്തി അവിടെ ഇരുന്ന് വീൽചെയർ നോക്കി ലക്ഷ്മിയമ്മയുടെ ആത്മാവിനോടെന്ന പോലെ സംസാരിക്കുകയായിരുന്നു. അമ്മയുടെ ആഗ്രഹം പോലെ ബാലേട്ടൻ കട ഉദ്ഘാടനം ചെയ്തെന്നും, അമ്മയുടെ ആഗ്രഹം പോലെ മക്കളെല്ലാം ചെറുതായി ഉയർച്ചയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ് ദേവി. പിന്നീട് ശിവൻ്റെ ഊട്ടുപുരയിലെ മസാലദോശയും വടയും വീൽചെയറിൽ വയ്ക്കുകയും ചെയ്തു. ഇതൊക്കെ പറയുമ്പോൾ ദേവിയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഉതിർന്നു വീഴുകയായിരുന്നു. അങ്ങനെ ഇന്നത്തെ സാന്ത്വനം പ്രൊമോ പ്രേക്ഷകർക്ക് ആശ്വാസം നൽകുന്നതായിരുന്നു.

Rate this post

Comments are closed.