ലക്ഷ്മിയമ്മയെ സുന്ദരിയാക്കി അണിയിച്ചൊരുക്കി സാന്ത്വനം കുടുംബം; പ്രിയപ്പെട്ട താരം പങ്കുവെച്ച അച്ചുവിന്റെ വീഡിയോ വൈറൽ!! | Santhwanam Kannan shared Location Fun Video Viral

Santhwanam Kannan shared Location Fun Video Viral

Santhwanam Kannan shared Location Fun Video Viral : പ്രേക്ഷക ഹൃദയം കീഴടക്കിയ മലയാള ടെലിവിഷൻ പരമ്പരയാണ് സാന്ത്വനം. സാന്ത്വനം കുടുംബത്തിലെ എല്ലാവരെയും നെഞ്ചോട് ചേർക്കാൻ ആരാധകർ മടിക്കാറില്ല. ഓരോ ദിവസവും സാന്ത്വനം പുതിയ എപ്പിസോഡുകൾ കാണാൻ വളരെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കാറ്. കുടുംബ പ്രേക്ഷകരെ വളരെയധികം സ്വാധീനിക്കുന്ന ഒരു പരമ്പരയാണ് ഇത്. ഏഷ്യാനെറ്റിലൂടെയാണ് പരമ്പര സംപ്രേഷണം ചെയ്യുന്നത്.

തമിഴ് പരമ്പരയായ പാണ്ഡ്യൻ സ്റ്റോർസ് മലയാളം റീമേക്കാണ് സാന്ത്വനം. പ്രധാന കഥാപാത്രമായ ശ്രീദേവിയെ ചിപ്പിയാണ് അവതരിപ്പിക്കുന്നത്. സാന്ത്വനം എന്ന പരമ്പരയിലെ ഓരോ വ്യക്തികളും ഒരു കുടുംബം പോലെയാണ് കഴിയുന്നത്. അവിടെയുള്ള കളികളും ചിരികളും സന്തോഷങ്ങളും എല്ലാം ആരാധകർക്കായി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. ശിവാഞ്ജലി പ്രണയത്തിലൂടെ കടന്നുപോകുന്ന ഈ പരമ്പര പുതിയ വഴിത്തിരിവുകളിലൂടെയാണ് സഞ്ചരിക്കുന്നത്.

രാജീവ് പരമേശ്വരൻ, രക്ഷാ രാജ്,ഗോപിക അനിൽ, അച്ചു സുഗന്ധ്, സജിൻ, ഗിരിജ പ്രേമൻ,തുടങ്ങിയവരാണ് മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ അച്ചു സുഗന്ധ് പങ്കുവെച്ചിരിക്കുന്ന പുതിയ യൂട്യൂബിൽ വീഡിയോയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. സാന്ത്വനം കുടുംബത്തിലെ അമ്മയായ ഗിരിജ പ്രേമനെ എല്ലാവരും ചേർന്ന് അണിയിച്ചൊരുക്കുന്നതും അമ്മയോടൊപ്പം എല്ലാവരും ചേർന്ന് ഫോട്ടോ എടുക്കുന്നതുമാണ് വീഡിയോയിൽ ഉള്ളത്.

ലൊക്കേഷനിൽ അമ്മയെ സുന്ദരി ആക്കിയപ്പോൾ എന്ന അടിക്കുറിപ്പ് പോലെയാണ് അച്ചു വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പച്ചനിറത്തിലുള്ള സാരി അണിഞ്ഞ്, മുല്ലപ്പൂ അണിഞ്ഞ പൊട്ടുവെച്ച് ഒരുങ്ങിയാണ് ഗിരിജ പ്രേമൻ എല്ലാ കുടുംബാംഗങ്ങൾക്കും ഒപ്പം ഫോട്ടോ എടുക്കുന്നത്. Fun on Santhanam location എന്ന ഹാഷ് ടാഗോടെ ആണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. video credit : Achusugandh

Rate this post

Comments are closed.