ഒടുവിൽ എന്റെ മറ്റൊരു സ്വപ്നം കൂടി പൂവണിഞ്ഞു.!! നിങ്ങളുടെ പിന്തുണ എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് അവസരം നൽകി; പുതിയ വിശേഷവുമായി സാന്ത്വനം അച്ചു.!! | Santhwanam Fame Manjusha Martin Happy News

Santhwanam Fame Manjusha Martin Happy News

മലയാളം ടെലിവിഷൻ ആരാധകരുടെ ഇഷ്ട പരമ്പരയാണ് സാന്ത്വനം. ഏഷ്യാനെറ്റ് സീരിയലുകളിൽ വച്ച് സാന്ത്വനത്തിന് ഒരു പ്രത്യേക ആരാധക വൃത്തം തന്നെയുണ്ട്. റേറ്റിംഗ് കാര്യത്തിലും സാന്ത്വനം സീരിയലിനെ വെല്ലാൻ മറ്റു സീരിയലുകൾക്ക് കുറച്ച് ബുദ്ധിമുട്ടാണ്. കുടുംബപ്രക്ഷകരെ ഈ പരമ്പരയുടെ ആരാധകരാക്കി മാറ്റുന്നത് ഇതിൻറെ വേറിട്ട കഥ ശൈലി തന്നെയാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ഈ പരമ്പര ഏറ്റവും അധികം ഇഷ്ടപ്പെടുന്നത് കുടുംബപ്രേക്ഷകർ തന്നെയാണ്.

ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ്. ഇവർ പങ്കുവെക്കുന്ന ഓരോ വീഡിയോകളും ഫോട്ടോകളും എല്ലാം നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കാറുള്ളത്. ഇവരെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. സാന്ത്വനത്തിലെ ജ്യേഷ്ഠ അനുജന്മാരിൽ ഏറ്റവും ഇളയവനാണ് കണ്ണൻ. കണ്ണൻറെ മുറപ്പെണ്ണായി എത്തുന്നത് മഞ്ജുഷ മാർട്ടിൻ ആണ്. സീരിയൽ രംഗത്തേക്ക് വെക്കുന്നതിനു മുൻപ് തന്നെ മഞ്ജുഷ സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായിരുന്നു. ടിക്ടോക് വീഡിയോകളിലൂടെയാണ് ആദ്യം മഞ്ജുഷ ആരാധകശ്രദ്ധ പിടിച്ചുപറ്റിയത്.

പിന്നീട് യൂട്യൂബിലൂടെയും instagram ഇലൂടെയും നിരവധി ആരാധകരെ താരം സ്വന്തമാക്കി. സോഷ്യൽ മീഡിയയിൽ നിരന്തരമായി തന്റെ അഭിനയ മികവ് കാഴ്ചവെക്കാറുള്ള താരമാണ് മഞ്ജുഷ. ഇതിലൂടെയാണ് സാന്ത്വനത്തിലേക്കുള്ള അവസരം ലഭിക്കുന്നത്. സീരിയൽ അഭിനയത്തിനിടയിലും താരം തൻറെ വ്ലോഗിങ്ങും വീഡിയോകളും പങ്കുവെക്കാനായി മറക്കാറില്ല. ഈ അടുത്താണ് താരം എൽഎൽബി പാസായി എൻട്രോൾ ചെയ്തത്. ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വിശേഷമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തൻറെ സ്വപ്നവാഹനമായ സ്കൂട്ടർ സ്വന്തമാക്കിയിരിക്കുകയാണ് മഞ്ജുഷ. സ്കൂട്ടർ സ്വന്തമാക്കി അതിനുമുന്നിൽ അഡ്വക്കേറ്റ് സിംബലും മുട്ടിച്ച് സ്റ്റൈലിൽ യാത്ര ചെയ്യുന്ന മഞ്ജുഷയെ കണ്ട് ഏറെ സന്തോഷത്തിലാണ് ആരാധകർ. ഈ പുതിയ വിശേഷം മഞ്ജുഷ തന്നെയാണ് തൻറെ instagram പേജ് വഴി ആരാധകരെ അറിയിച്ചത്. ജീവിതത്തിലെ മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കാരമായി എന്ന് അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോക്ക് താഴെ ആശംസകളുമായി നിരവധി ആരാധകരാണ് എത്തിയിരിക്കുന്നത്. Santhwanam Fame Manjusha Martin Happy News

Rate this post

Comments are closed.