നാല്പത്തിന് ഇത്ര അഴകോ.!? ഉണ്ണി മുകുന്ദനൊപ്പം പിറന്നാൾ ആഘോഷിച്ച് റിമി ടോമി; മാലദ്വീപിൽ അടിച്ച് പൊളിച്ച് പ്രിയ ഗായിക ബർത്ത് ഡേ പാർട്ടി.!! | Rimi Tomy Birthday Celebration In Maldives

Rimi Tomy Birthday Celebration In Maldives

Rimi Tomy Birthday Celebration In Maldives : മലയാളികളുടെ പ്രിയ ഗായികയാണ് റിമി ടോമി. ചാനലിൽ മ്യൂസിക് ഷോയുടെ അവതാരികയായിട്ടായിരുന്നു റിമിടോമിയുടെ തുടക്കം. പിന്നീടം താരം മീശ മാധവനിലെ ‘ ചിങ്ങമാസം’ എന്ന ഗാനത്തിലൂടെ പ്ലേ ബാക്ക് സിങ്ങറായി മാറുകയായിരുന്നു. പിന്നീട് നിരവധി ചലച്ചിത്ര ഗാനങ്ങളിലൂടെ പ്രേക്ഷകരെ കൈയിലെടുക്കുകയായിരുന്നു താരം.

റോയ്സിമായുള്ള വിവാഹമോചനത്തിനു ശേഷം താരത്തിൻ്റെ രൂപത്തിലും വലിയ മാറ്റം വന്നിരുന്നു. ജിമ്മിൽ പോയി തടി കുറച്ച താരം ഇന്ന് ഒരു 18 വയസുള്ള പെൺകുട്ടിയുടെ ലുക്കിലാണ് വിലസുന്നത്. ഇപ്പോൾ അവതാരികയായും, ഡാൻസറായും, പാട്ടുകാരിയായും, അഭിനേതാവായും മലയാളികളുടെ മുന്നിൽ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തമായി ഒരു യുട്യൂബ് ചാനലുള്ള താരം പല വിശേഷങ്ങളും അതുവഴിയാണ് പങ്കുവയ്ക്കാറുള്ളത്.

ഇന്ന് താരം താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു ഫോട്ടോയാണ് വൈറലായി മാറുന്നത്. നാൽപതാം പിറന്നാൾ ആഘോഷിക്കാനായി താരം ഇന്നലെ കുടുംബസമേതം മാലദ്വീപിൽ പോകുന്ന വാർത്ത പങ്കുവച്ചിരുന്നു. നാളെ വിഷ് ചെയ്യാൻ മറക്കല്ലേ എന്നൊരു കമൻറും താരം ചേർക്കുകയുണ്ടായി. ഇന്ന് രാവിലെ തന്നെ താരത്തിൻ്റെ രസകരമായ പോസ്റ്റാണ് പ്രേക്ഷകർ കണ്ടത്. ‘ജീവിതം നാൽപ്പതിലേ കടന്നുവെന്നും, എനിക്ക് 40 വയസ്സായിട്ടില്ല.

18 വയസ്സും 22 വർഷത്തെ എക്സ്പീരിയൻസും എന്നു പറയാനാണ് എനിക്ക് താൽപര്യം. പക്ഷേ, എന്തു പറഞ്ഞാലും, നാൽപതായി മക്കളേ.’ എന്ന പോസ്റ്റാണ് താരം പങ്കുവച്ചത്. സെലിബ്രിറ്റികളായ രഞ്ജിനി ഹരിദാസ്, ബീന ആൻ്റണി, മുന്ന, ലക്ഷ്മി നക്ഷത്ര, മിഥുൻ തുടങ്ങിയവർ താരത്തിന് ആശംസകളുമായി എത്തുകയും ചെയ്തു. നാത്തൂന് പ്രിയതാരം മുക്ത ‘ഏറ്റവും നല്ല നാത്തൂന് പിറന്നാൾ ആശംസകൾ’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ കൺമണിയുടെ കൂടെയുള്ള ഫോട്ടോകൾ പങ്കുവച്ച് എത്തിയത്. താരത്തിൻ്റെ പോസ്റ്റിന് താഴെ നിരവധി ആരാധകരും ആശംസകൾ അറിയിച്ച് എത്തുകയുണ്ടായി.

View this post on Instagram

A post shared by Rimitomy (@rimitomy)

Rate this post

Comments are closed.