അഞ്ചു മക്കളുടെ അമ്മയാണെന്ന് കണ്ടാൽ പറയോ.!? മക്കൾക്കൊപ്പം തിളങ്ങി രാധികേച്ചി; സന്തൂർ മമ്മി പൊളിയെന്ന് ആരാധകർ.!! | Radhika Suresh Gopi New Look Viral Malayalam

Radhika Suresh Gopi New Look Viral Malayalam : മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ആക്ഷൻ ഹീറോ ആണ് സുരേഷ് ഗോപി. ആക്ഷൻ രംഗങ്ങൾ കൊണ്ട് അരങ്ങു വാണ സുരേഷ് ഗോപിക്കൊപ്പം നിൽക്കാൻ ഇന്നും മറ്റൊരു നായകനടൻ മലയാള സിനിമയിൽ ഉണ്ടായിട്ടില്ല എന്ന് വേണം പറയാൻ. എന്നാൽ നടൻ എന്ന നിലയിൽ മാത്രമല്ല ഒരു വ്യക്തി എന്ന നിലയ്ക്കും താരം ജനങ്ങൾക്ക് പ്രിയപ്പെട്ടവൻ തന്നെ ആണ്.

അനേകം ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുന്ന സുരേഷ് ഗോപി സിനിമയ്ക്കുള്ളിലും പുറത്തും ഹീറോ തന്നെ ആണെന്ന് വേണം പറയാൻ.മറ്റു താരകുടുംബങ്ങളെപ്പോലെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട കുടുംബം തന്നെയാണ് സുരേഷ് ഗോപിയുടേതും. സുരേഷ് ഗോപിയുടെ ഭാര്യ രാധികയേയും മക്കളെയും അറിയാത്തതായി ആരും തന്നെ കാണില്ല.4 മക്കളാണ് സുരേഷ് ഗോപിക്കുള്ളത്. ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ലക്ഷ്മി സുരേഷ്, ഭാവനി സുരേഷ് എന്നിവരാണ് സുരേഷ് ഗോപിയുടെ മക്കൾ.

ഒന്നര വയസ്സുള്ളപ്പോൾ ലക്ഷ്മി സുരേഷ് ഒരു ആക്‌സിഡന്റിൽ മരണപ്പെടുകയും ചെയ്തു. മക്കളിൽ ആദ്യമായി സിനിമ ലോകത്തേക്ക് കടന്ന് വന്നത് ഗോകുൽ സുരേഷ് ആണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഭിനയ മികവ് കൊണ്ട് സിനിമ ലോകത്ത് തന്റെതായ ഒരു സ്ഥാനം ഉറപ്പിക്കാൻ ഗോകുലിനു കഴിഞ്ഞു.മുദുഗൗ എന്ന ചിത്രത്തിലാണ് ഗോകുൽ ആദ്യമായി നായകനായി പ്രത്യക്ഷപ്പെട്ടത്. ഇന്ന് യുവതാരനിരയിൽ പ്രധാനപ്പെട്ട ഒരു താരം തന്നെയാണ് ഗോകുൽ.

ഇപ്പോഴിതാ രണ്ടാമത്തെ മകനായ മാധവ് സുരേഷും സിനിമ രംഗത്തേക്ക് കടന്നു വരാനുള്ള ഒരുക്കത്തിലാണ്.കുമ്മാട്ടിക്കളി എന്ന ചിത്രത്തിലൂടെ നായകനയാണ് മാധവിന്റെ വരവ്.വിൻസെന്റ് സെൽവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്.ഇപ്പോഴിതാ അമ്മയോടും സഹോദരിയോടും ഒപ്പം മാധവ് പങ്കുവെച്ച ചിത്രമാണ് വൈറൽ ആയിരിക്കുന്നത്.മക്കളോടപ്പം ചെറുപ്പമായാണ് രാധികയും തോന്നുന്നതെന്നാണ് പോസ്റ്റിനു വരുന്ന കമന്റ്‌.

Rate this post

Comments are closed.