ആടുജീവിതത്തിന് മുന്നേ ഒരു അമ്പല ദർശനം.!! ഗുരുവായൂർ അമ്പല നടയിൽ രാജുവേട്ടനും മല്ലികാമായും; ഉണ്ണിക്കണ്ണനും കുറൂരമ്മയും പോലെയെന്ന് ആരാധകർ.!! | Prithviraj Sukumaran And Mallika Sukumaran In Guruvayur Temple

Prithviraj Sukumaran And Mallika Sukumaran In Guruvayur Temple : മലയാള സിനിമ ലോകത്തെ നിറസാന്നിധ്യം എന്ന് പറയാവുന്ന നടന്മാരിൽ ഒരാളാണ് പൃഥ്വിരാജ് സുകുമാരൻ. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, എന്നിങ്ങനെയുള്ള താരങ്ങളോടൊപ്പം തന്നെ ഇദ്ദേഹത്തിന്റെ പേരും എഴുതി ചേർക്കപ്പെട്ടു കഴിഞ്ഞു.

മലയാളികളുടെ സ്വന്തം രാജുവേട്ടൻ എന്നാണ് ഇദ്ദേഹത്തെ ആളുകൾ വിശേഷിപ്പിക്കാറുള്ളത്. താരത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കായും ആരാധകർ വളരെയധികം ആകാംക്ഷയോടെയാണ് കാത്തിരിക്കാനുള്ളത്. തന്റേതായ അഭിപ്രായങ്ങളും വ്യക്തിത്വവും പൃഥ്വിരാജ് എല്ലായിടങ്ങളിലും കാണിക്കാറുണ്ട്. ഇതുതന്നെയാണ് മറ്റു താരങ്ങളിൽ നിന്നും അദ്ദേഹത്തെ വ്യത്യസ്തമാക്കി നിർത്തുന്ന ഒരു കാരണം. ഇദ്ദേഹത്തിന്റെ കുടുംബം തന്നെ സിനിമാലോകവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. അച്ഛൻ സുകുമാരൻ, അമ്മ മല്ലിക സുകുമാരൻ, സഹോദരൻ ഇന്ദ്രജിത്ത്, ഇന്ദ്രജിത്തിന്റെ ഭാര്യ പൂർണിമ, പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ എന്നിവരെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ സിനിമ മേഖലയോട് ബന്ധം പുലർത്തുന്നവരാണ്.

ഒരു താരകുടുംബം എന്നുതന്നെ വിശേഷിപ്പിക്കാം. അമ്മ മല്ലിക സുകുമാരനും സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ്. തന്റെയും മക്കളുടെയും വിശേഷങ്ങളുമായി താരം എല്ലായിപ്പോഴും പ്രേക്ഷകർക്കു മുൻപിൽ എത്താറുണ്ട്. മക്കളുടെ തിരക്കുകാരണം തന്നെ കാണാൻ വരുന്നില്ല എന്ന പരാതി ഇടക്കിടയ്ക്ക് താരം പങ്കുവെക്കാറുണ്ട്. എന്നിരുന്നാലും തന്റെ മക്കളുടെ ഉയർച്ചയ്ക്ക് തന്നാൽ കഴിയുന്ന എല്ലാ സഹായങ്ങളും സപ്പോർട്ടും നൽകുന്ന ഒരു അമ്മയാണ് മല്ലിക സുകുമാരൻ. ഇപ്പോഴിതാ പൃഥ്വിരാജും അമ്മ മല്ലിക സുകുമാരനും ഒന്നിച്ചു നിൽക്കുന്ന ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. സെറ്റ് സാരിയുടുത്താണ് മല്ലിക സുകുമാരൻ അമ്പലത്തിൽ എത്തിയിരിക്കുന്നത്. മുണ്ടും ഷർട്ടുമാണ് പൃഥ്വിരാജിന്റെ വേഷം.

ഇരുവരും ഗുരുവായൂർ അമ്പലനടയിൽ വെച്ച് എടുത്ത ചിത്രമാണ് ഇത്. ഗുരുവായൂരപ്പനെ കണ്ടു തൊഴാൻ എത്തിയതാണ് ഇരുവരും. പൃഥ്വിരാജിന്റെ പുതിയ ചിത്രമായ ആടുജീവിതം ഈ വരുന്ന മാർച്ച് 28ന് റിലീസ് ചെയ്യുകയാണ്. അതിനു മുന്നോടിയായി ഗുരുവായൂരപ്പനെ ഒന്ന് കണ്ട് അനുഗ്രഹം വാങ്ങാൻ എത്തിയതാകാം ഇരുവരും. നീണ്ട ആറു വർഷത്തെ ഷൂട്ടിങ്ങിനൊടുവിൽ ആണ് ആടുജീവിതം എന്ന സിനിമ പുറത്തിറങ്ങുന്നത്. ബ്ലെസ്സിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഈ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ബോഡി ട്രാൻസ്ഫർമേഷനും തന്റെ മകനെ കുറിച്ചുള്ള അമ്മ മല്ലിക സുകുമാരന്റെ ടെൻഷനും എല്ലാം സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർ അറിഞ്ഞിരുന്നു. ഇനി ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അമ്മ മല്ലിക സുകുമാരനൊപ്പം ആരാധകരും.

Rate this post

Comments are closed.