പിറന്നാളിന് പുറമെ അലിമോളെ കാണിച്ച് സുകുമാരൻ കുടുംബത്തിൽ ഓണാഘോഷം.!! അമ്മക്കൊപ്പം ഓണമുണ്ട് മക്കൾ.!! | Prithviraj Sukumaran And Family Onam Celebration Viral Malayalam

Prithviraj Sukumaran And Family Onam Celebration Viral Malayalam

Prithviraj Sukumaran And Family Onam Celebration Viral Malayalam : തിരുവോണ നാളിൽ ഒത്തു ചേർന്നിരിക്കുകയാണ് പൃഥ്വിരാജ് ഇന്ദ്രജിത്ത് താര കുടുംബം. പൃഥ്വിരാജ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച കുടുംബ ചിത്രമാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭാര്യ സുപ്രിയയും മകൾ അലംകൃതയും അമ്മയും കൂടാതെ സഹോദരന്റെ ഭാര്യ പൂർണിമയും കുടുംബവുമുണ്ട്.

ചിത്രത്തിനു താഴെ കൊടുത്ത രസകരമായ കാപ്പ്ഷൻ ഇവരുടെ ജീവിതവും സന്തോഷവും വിളിച്ചറിയിക്കുന്നുണ്ട്. അഭിനേതാക്കളായ ഇന്ദ്രജിത്തും പൃഥ്വിയും, നൃമാതാവായ സുപ്രിയ, ഫാഷൻ ഡിസയിനർ പൂർണ്ണിമ ഇപ്പോഴും സിനിമയിൽ അഭിനയിക്കുന്ന അമ്മ മല്ലിക, ഇവർക്ക് തിരക്കില്ലാത്ത ദിവസം സ്വപ്‌നം കാണാൻ പോലും കഴിയില്ല.

എന്നാൽ നിർബന്ധിച്ച് എടുത്ത ഈ അവധിക്ക് അതിന്റെതായ ഗുണങ്ങളുണ്ട്. സകുടുംബം നിൽക്കുന്ന ചിത്രവും അമ്മ മല്ലിക്കൊപ്പം പൃഥ്വിയും ഇന്ദ്രജിത്തും മാത്രമുള്ള ഫോട്ടോയുo അടുത്തത് മരുമക്കളായ പൂർണ്ണിമയും സുപ്രിയയും നിൽക്കുന ചിത്രവും പിന്നീട് ഓണ സദ്യ കഴിക്കുന്ന ചിത്രവുമാണ്.

പൃത്ഥിയുടെ അച്ഛൻ സുകുമാരനും മലയാളത്തിലെ പ്രധാനപ്പെട്ട ഒരു നടനായിരുന്നു. അച്ഛൻ കൂടെ ഇല്ലെങ്കിലും അച്ഛനെക്കാൾ പ്രശസ്തിയിൽ ഉയരാൻ മക്കൾക്കു കഴിഞ്ഞിട്ടുണ്ട്. പൃഥ്വിയും ഈജിത്തും ഒന്നിച്ചഭിനയിച്ച ചിത്രങ്ങളുമുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ലാൽ ജോസിന്റെ സംവിത്തിൽ പിറന്ന ക്ലാസ്മേറ്റ്സ്. എന്തൊക്കെയായാലും താരകുടുംബത്തിന്റെ ഒത്തുചേരൽ അവർക്കൊപ്പം കുടുംബ പ്രേക്ഷകരേയും സന്തോഷത്തിലാക്കുന്നുണ്ട്.

Rate this post

Comments are closed.