കുഞ്ഞു നിലയുടെ നളപാചകം കണ്ടോ? ഗർഭിണിയായ അമ്മയ്ക്ക് സ്പെഷ്യൽ കട്ലറ്റ് ഉണ്ടാക്കി മിടുക്കി.!! ബ്രോക്കോളി കട്ലറ്റ് റെസിപിയുമായി പേർളി.! | Pearly Maneey Special Cutlate Recipe

Pearly Maneey Special Cutlate Recipe

Pearly Maneey Special Cutlate Recipe : മലയാളികളുടെ പ്രിയതാരമാണ് പേർളിമാണി. നടി, അവതാരിക, മോഡൽ തുടങ്ങിയവയിലൊക്കെ തൻ്റെ കഴിവ് തെളിയിച്ച താരമാണ് പേർളി. മലയാളം ബിഗ്ബോസ് സീസൺ വണ്ണിൽ വന്നതോടെ താരത്തിന് മലയാളി പ്രേക്ഷകരുടെ മനസിൽ കൂടുതൽ സ്ഥാനം നിലനിർത്താൻ സാധിച്ചു. ബിഗ്ബോസിലെ മത്സരാർത്ഥി കൂടിയായിരുന്ന ശ്രീനിഷ് അരവിന്ദിനെയാണ്

താരം വിവാഹം കഴിച്ചത്. പ്രണയം എന്ന സീരിയലിലൂടെ മലയാളികൾക്ക് പരിചിതമായ താരമാണ് ശ്രീനിഷും. വിവാഹ ശേഷം സ്ക്രീനുകളിൽ നിന്നൊക്കെ വിട്ടു നിന്ന പേർളി സന്തോഷകരമായി കുടുംബ ജീവിതവുമായാണ് മുന്നോട്ടു പോകുന്നത്. 2021-ൽ പേർളിക്കും ശ്രീനിഷിനും ഒരു കുഞ്ഞ് പിറക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ താരം താരത്തിൻ്റെ വിശേഷങ്ങളൊക്കെ ‘പേർളി മാണി ഒഫീഷ്യൽ’ എന്ന യുട്യൂബ്

ചാനലിലൂടെയാണ് പങ്കു വയ്ക്കുന്നത്. ഗർഭിണിയായതു മുതലുള്ള എല്ലാ വിശേഷങ്ങളും താരം പങ്കുവച്ചിരുന്നു. കുഞ്ഞു നില വന്നതോടെ നിലയുടെ എല്ലാ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ടായിരുന്നു. എന്നാൽ കുറച്ച് മാസങ്ങൾക്ക് മുൻപാണ് പേർളി താൻ വീണ്ടും ഗർഭിണിയാണെന്ന വിവരം പ്രേക്ഷകരുമായി പങ്കുവച്ചത്. പിന്നീട് ആലുവയിലെ വീട്ടിൽ നിന്നുള്ള വിശേഷങ്ങളാണ് താരം പങ്കുവച്ചിരുന്നത്. ബേബിഷവർ ആഘോഷത്തിൻ്റെ വിശേഷങ്ങളൊക്കെ താരം പങ്കുവച്ചിരുന്നു. ഇപ്പോൾ എട്ടു മാസം കഴിഞ്ഞിരിക്കുന്ന പേർളി വളരെ രസകരമായ റെസിപി വീഡിയോയുമായാണ്

ഇന്ന് വന്നിരിക്കുന്നത്. എപ്പോഴും പല വിശേഷങ്ങളുമായി വരുന്ന പേർളി ബ്രോക്കോളി കട്ലറ്റ് ഉണ്ടാക്കുന്ന വിധമാണ് കാണിക്കുന്നത്. പേർളിയെ സഹായിക്കാൻ കുഞ്ഞു നിലയും ഉണ്ടായിരുന്നു. എനിക്ക് റാഗി തിന്ന് മടുത്തെന്നും ബ്രോക്കോളി കട്ലറ്റ് ഉണ്ടാക്കി തരൂ എന്ന് നില പറയുന്നുണ്ടായിരുന്നു. അങ്ങനെ രുചികരമായ ബ്രോക്കോളികട്ലറ്റ് ഉണ്ടാക്കിയ ശേഷം പേർളി നിലയെ വിളിക്കുകയായിരുന്നു. നില വന്ന് കഴിച്ചപ്പോൾ യമ്മി എന്നു പറയുകയും, ശ്രീനിഷിനും കട്ലറ്റ് നൽകി പിന്നീട് വീഡിയോ അവസാനിപ്പിക്കുകയായിരുന്നു.

Rate this post

Comments are closed.