നാലാമത്തെ കുഞ്ഞുവാവ വരാൻ മണിക്കൂറുകൾ മാത്രം.!! പ്രസവിക്കാനായി പെട്ടികെട്ടി പേർളി മാണി; ഹോസ്പിറ്റൽ ബാഗ് വീഡിയോ കണ്ട് ഞെട്ടലോടെ ആരാധകർ.!! | Pearle Maaney Hospital Bag Packing For Delivery

Pearle Maaney Hospital Bag Packing For Delivery : മലയാളികൾ ഏറെ സ്നേഹിക്കുന്ന അവതാരകയും നടിയും സോഷ്യൽ മീഡിയ സ്റ്റാറും ഒക്കെയാണ് പേളി മാണി. ഒരുപാട് പെൺകുട്ടികളുടെ മോട്ടിവേഷനും റോൾ മോഡലും ഒക്കെയാണ് താരം എന്നും പറയാം. തന്റെ വിശേഷങ്ങൾ എല്ലാം തന്റെ ആരാധകാരുമായി പങ്ക് വെയ്ക്കാൻ താരം സമയം കണ്ടെത്താറുണ്ട്. ആദ്യമായി അമ്മയായപ്പോഴുള്ള താരത്തിന്റെ ഓരോ

വിശേഷങ്ങളും താരം യൂട്യൂബ് ചാനലിൽ പങ്ക് വെയ്ക്കാറുണ്ട്. കുഞ്ഞുണ്ടായതിനു ശേഷം പേളിയുടെ വീഡിയോകളിൽ എല്ലാം പേളിയുടെ കുഞ്ഞു ബേബി നിലുവും ഉണ്ടാകാറുണ്ട്. പേളിയെപ്പോലെ തന്നെ ഒരുപാട് ആരാധകരുള്ള ഒരു താരം കൂടിയാണ് നിലു. നിലുവിന് രണ്ട് വയസ്സായപ്പോൾ ആണ് രണ്ടാമതും ആ സന്തോഷ വാർത്തയുമായി പേളിയും ശ്രീനിയും എത്തിയത്. രണ്ടാമതൊരു കുഞ്ഞു കൂടി തങ്ങൾക്ക്

ജനിക്കാൻ പോകുന്നു എന്ന വിവരം ഒരു കോൺടെന്റ് വീഡിയോയിലൂടെ താരം ആരാധകരെ അറിയിച്ചു. ഇപോഴിതാ ഡെലിവറിക്കായി ഹോസ്പിറ്റലിലേക്ക് പോകുന്ന തിരക്കിലാണ് താരങ്ങൾ. ഹോസ്പിറ്റലിലേക്ക് കൊണ്ട് പോകുന്ന ബാഗിൽ എന്തൊക്കെ കരുതണമെന്ന് തന്നെപ്പോലെ കുഞ്ഞിന് വേണ്ടി കാത്തിരിക്കുന്ന അമ്മമാർക്ക് മനസ്സിലാക്കാൻ വേണ്ടി ചെയ്ത പേളിയുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ വൈറൽ

ആയിരിക്കുന്നത്. പേളിയോടൊപ്പം ബാഗ് പാക്ക് ചെയ്ത് സഹായിക്കാൻ സഹോദരി റെയ്ച്ചലും കസിൻ ശ്രദ്ധയും ഉണ്ട്. ഹോസ്പിറ്റലിൽ ആവശ്യം വരുന്ന എല്ലാ സാധനങ്ങളും താരം തന്റെ ബാഗിൽ കരുതിയിട്ടുണ്ട്. നിലു ബേബി ജനിക്കാനായി ഹോസ്പിറ്റലിലേക്ക് പോയപ്പോഴും താരം ഇങ്ങനൊരു വീഡിയോ ചെയ്തിരുന്നു. അന്നും സാന്ദ്രയും റെയ്ചലും പേളിയുടെ വിഡിയോയിൽ ഉണ്ടായിരുന്നു. മറ്റൊരു പ്രത്യേകത അന്ന് വീഡിയോ എടുത്തപ്പോൾ അവിവാഹിത ആയിരുന്ന പേളിയുടെ അനിയത്തി റെയ്ചൽ ഇന്ന് രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണ്.ബ്ലൂ ടൂത് സ്പീക്കർ, മേക്കപ്പ് ബോക്സ്‌, ഫാൻ, കുട്ടിക്ക് വേണ്ടിയുള്ള ഉടുപ്പുകൾ എന്നിങ്ങനെ നിരവധി സാധനങ്ങൾ ആണ് താരം ബാഗിൽ കരുതിയിരിക്കുന്നത്.

Rate this post

Comments are closed.