ത്രിമൂർത്തികൾ ഒന്നിച്ചു.!! നാലാമന്റെ വരവും കാത്ത് നിലു ബേബിയും ലിറ്റിൽ ഗാങ്ങും; നിറവയറിൽ കുഞ്ഞുവാവയെ എടുത്ത് പേർളി മാണി.!! | Pearle Maaney Daughter Nilu Baby The Cute Little Gang Viral

Pearle Maaney Daughter Nilu Baby The Cute Little Gang Viral

Pearle Maaney Daughter Nilu Baby The Cute Little Gang : മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പേർളി മാണി. അഭിനേത്രിയും, അവതാരികയും, മോഡലുമായിട്ടാണ് പേർളി തിളങ്ങി നിന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും ബോളിവുഡിലും താരത്തിൻ്റെ മികവ് തെളിയിച്ചിരുന്നു.

മലയാളം ബിഗ്ബോസ് സീസൺ വണ്ണിലെ മത്സരാർത്ഥിയായ പേർളി, ബിഗ്ബോസിലെ മത്സരാർത്ഥിയും സീരിയൽ താരവുമായ ശ്രീനിഷിനെയാണ് വിവാഹം കഴിച്ചത്. വിവാഹ ശേഷം അധികം പ്രോഗ്രാമുകളിൽ പങ്കെടുക്കാതെ കൂടുതൽ സമയം കുടുംബത്തിന് വേണ്ടി ചിലവഴിക്കുകയായിരുന്നു പേർളി. ശേഷം 2021 – ൽ നില ബേബി പിറന്നതോടെ കുഞ്ഞിൻ്റെ കൂടെ കൂടുതൽ സമയം ചിലവഴിച്ചു. സ്വന്തമായി യുട്യൂബ് ചാനലുള്ള പേർളി വിവാഹശേഷം എല്ലാ വിശേഷങ്ങളും യുട്യൂബ് ചാനൽ വഴിയാണ് പങ്കുവച്ചിരുന്നത്. ഗർഭിണിയായതും, കുഞ്ഞ് ജനിച്ച വിവരവുമെല്ലാം താരം പങ്കുവെച്ചത് ഇത് വഴിയാണ്. നില പിറന്നതിനു ശേഷം നിലയുടെ ഓരോ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നത് യുട്യൂബ് ചാനലിലും, ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയുമാണ്.

പേർളിയെപ്പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമാണ് പേർളിയുടെ സഹോദരി റെയ്ച്ചൽ മാണി. റെയ്ച്ചൽ മാണിക്ക് രണ്ട് കുട്ടികളാണുള്ളത്. രണ്ടാമത്തെ കുഞ്ഞായ കെയ് ബേബി പിറന്നിട്ട് ഇപ്പോൾ വെറും പത്ത് ദിവസം മാത്രമേ ആയിട്ടുള്ളൂ. നില ബേബി വീണ്ടും ചേച്ചിയമ്മ ആയ വാർത്ത താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

കഴിഞ്ഞ മാസമായിരുന്നു പേർളി താൻ വീണ്ടും ഗർഭിണിയാണെന്ന വാർത്ത പ്രേക്ഷകരുമായി പങ്കുവെച്ചത്. എന്നാൽ ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്. നിലബേബി സഹോദരി റെയ്ച്ചലിൻ്റെ കുഞ്ഞ് വാവയെ മടിയിലിരുത്തി ചിരിക്കുന്നു. അടുത്ത് തന്നെ റെയ്ച്ചലിൻ്റെ മൂത്ത മകനും ഉണ്ട്. ‘ദ ക്യൂട്ട് ലിറ്റിൽ ഗാങ്ങ്’ എന്നാണ് താരം പോസ്റ്റിന് നൽകിയിരിക്കുന്ന ക്യാപ്ഷൻ. കുഞ്ഞുചേച്ചിയും കുഞ്ഞനുജന്മാരുടെയും പോസ്റ്റ് നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ഈ പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻറുമായി എത്തിയിരിക്കുന്നത്. നിലബേബിയുടെ മുഖത്തെ സന്തോഷമാണ് ആ പോസ്റ്റിൽ തെളിഞ്ഞു കാണുന്നത്.

Rate this post

Comments are closed.