പേർളിക്ക് ഇത് അഞ്ചാം മാസം.!! ബേബി മൂൺ ആഘോഷങ്ങൾ തുടങ്ങി; മൂന്നാറിലെ പ്രണയിച്ച് പേർളിയും ശ്രീനിഷും.!! | Pearle Maaney 5 Th Month Pregnancy Moments In Munnar Malayalam

Pearle Maaney 5 Th Month Pregnancy Moments In Munnar Malayalam

Pearle Maaney 5 Th Month Pregnancy Moments In Munnar Malayalam : മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. യാത്ര ചെയ്യാൻ ഒരുപാടു ആഗ്രഹിക്കുന്ന പേളി തന്റെ യാത്ര വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കാറുണ്ട്. രണ്ടാമത് ഗർഭിണിയാണ് താരമിപ്പോൾ. ആദ്യത്തെ കുഞ്ഞു ജനിച്ച ശേഷം ടീവി ഷോകളിൽ നിന്നും അഭിനയത്തിൽ നിന്നുമെല്ലാം മാറി നിൽക്കുന്ന താരം തന്റെ യൂട്യൂബ് ചാനലിൽ സജീവമാണ്.

ഫുൾ സപ്പോർട്ടുമായി ശ്രീനീഷും നിലു ബേബിയും കൂടെ തന്നെയുണ്ട്. ഫാമിലി വ്ലോഗ്ഗുകളും, പാചകവും, ട്രാവൽ വ്ലോഗ്ഗുകളും മറ്റുമായി ഫുൾ ടൈം താരം ബിസി തന്നെയാണ് എങ്കിലും നിലു ബേബിയുടെ കാര്യങ്ങൾ നോക്കുക എന്നതാണ് താരത്തിന്റെ ഇപ്പോഴത്തെ പ്രധാന ജോലി. തന്റെ കരിയറിൽ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന സമയത്താണ് താരം ഗർഭിണിയാകുന്നതും ഇൻഡസ്ട്രിയൽ നിന്ന് മാറി നിൽക്കുന്നതും. കുഞ്ഞു ജനിച്ച ശേഷവും താരം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കാൻ വീട്ടിൽ തന്നെ കഴിയുകയായിരുന്നു.

കൊച്ചിയിലെ ഫ്ലാറ്റിൽ ആണ് പേളിയും ശ്രീനിഷും നിലു ബേബിയും താമസം. ശ്രീനിഷിന്റെ മാതാപിതാക്കളും പേളിയുടെ മാതാപിതാക്കളും ഇവരോടൊപ്പം വന്ന് നിൽക്കാറും ഇവർ അവരുടെ വീട്ടിലേക്ക് പോകാറുമുണ്ട്. കുടുംബത്തോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ എല്ലാം പേളി തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്ക് വെയ്ക്കാറുണ്ട്.

രണ്ടാമത് ഗർഭിണിയായ വിവരവും ആരാധകാരുമായി താരം പങ്ക് വെച്ചിട്ടുണ്ട്. ഇപോഴിതാ ശ്രീനിഷിനും കുടുംബത്തിനുമൊപ്പം മൂന്നാറിൽ എത്തിയിരിക്കുകയാണ് പേളി. ലക്‌സെ ഗ്ലാമ്പ്സ് എന്ന മനോഹരമായ റിസോർട്ടിലാണ് ഇവർ താമസിച്ചത്. മൂന്നാറിലെ പൂപ്പാറയിൽ സ്ഥിതി ചെയ്യുന്ന ലക്‌സെ ഗ്ലാമ്പ് താരങ്ങൾ വിസിറ്റ് ചെയ്ത സന്തോഷം മധുരം നൽകിയാണ് പങ്ക് വെച്ചത്. ലക്‌സേ ഗ്ലാമ്പ് നൽകിയ കേക്ക് മുറിച്ചു മധുരം പങ്കിട്ടു കൊണ്ട് താരങ്ങളും സന്തോഷം അറിയിച്ചു. നിലു ബേബിയാണ് കേക്ക് മുറിച്ചത്. മന്ത്രികമായ ഒരു യാത്ര ലക്‌സേ ഗ്ലാമ്പിൽ തുടങ്ങിയതിനു നന്ദി നിങ്ങളുടെ വിസിറ്റ് ഞങ്ങളുടെ കൊച്ചു സ്വർഗത്തിന് കൂടുതൽ തിളക്കമേകുന്നു. ഞങ്ങളെ തിരഞ്ഞെടുത്തതിന് നന്ദി. പേളിക്കും കുടുംബത്തിനും നന്ദി പറഞ്ഞു കൊണ്ട് ലക്‌സേ ഗ്ലാമ്പ് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.

Rate this post

Comments are closed.