അട്ടപ്പാടിക്ക് ഇനി നഞ്ചിയമ്മയുടെ കാറിന്റെ വേഗവും; സൗഭാഗ്യ തിളക്കത്തിൽ തനത് സ്വരത്തിന്റെ ഗായിക.!! | National Award Winner Nanjiyamma New Car KIA Sonet

National Award Winner Nanjiyamma New Car KIA Sonet

National Award Winner Nanjiyamma Brought New Car KIA Sonet : സിനിമ ലോകം അവസരങ്ങളുടെ ഒരു മഹാസാമുദ്രമാണ്. ഒരുപാട് പേരുടെ തലവര മാറ്റാനും സ്വപ്നത്തിൽ പോലും കാണാത്ത ജീവിതം സ്വന്തമാക്കാനും സിനിമ ലോകം പലരെയും സഹായിച്ചിട്ടുണ്ട്. സിനിമ കാരണം ജീവിതം തന്നെ മാറിയ ഒരുപാട് നടീ നടന്മാരെ നാം കണ്ടിട്ടുമുണ്ട്.

അത്തരത്തിൽ ഒറ്റ പാട്ട് കൊണ്ട് ജീവിതം തന്നെ മാറിയ ഒരു ഗായികയാണ് നഞ്ചിയമ്മ. അട്ടപ്പാടിയിൽ ഒരു സാധാരണ കുടുംബത്തിൽ കൂലിപ്പണി എടുത്ത് ജീവിച്ചിരുന്ന സ്ത്രീയിൽ നിന്ന് ദേശീയ പുരസ്‌കാര ജേതാവായ ഗായികയിലേക്കുള്ള നഞ്ചിയമ്മയുടെ വളർച്ച ഒരു സിനിമാക്കഥ പോലെ രസകരവും മനോഹരവും ആണ്.

മലയാളത്തിലെ സൂപ്പർ ഹിറ്റ്‌ ചിത്രമായ അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ ആണ് നഞ്ചിയമ്മ ആദ്യമായി ഒരു പാട്ട് പാടിയത്. അതോടെ അത് വരെ മലയാള സിനിമ കണ്ടിട്ട് പോലുമില്ലാത്ത നഞ്ചിയമ്മ കേരളം അറിയുന്ന ഗായികയായി മാറി.

ഇരുള ഭാഷയിൽ എഴുതിയ കലക്കാത്ത എന്ന പാട്ട് ചുരുങ്ങിയ കാലം കൊണ്ട് യൂട്യുബിൽ നേടിയത് 10 മില്യൺ വ്യൂസ് ആണ്. ചുരുക്കത്തിൽ സിനിമയേക്കാൾ ഹിറ്റ് ആയി നഞ്ചിയമ്മയുടെ പാട്ട്. ഇതോടു കൂടി നഞ്ചിയമ്മയുടെ ജീവിതം തന്നെ മാറി.

Rate this post

Comments are closed.