ഞങ്ങൾ അറിയാതെ പോയ ഗർഭം.!! ഗർഭിണിയായ വിവരം പ്രസവിച്ച ശേഷമാണ് അറിഞ്ഞത്; പ്രതീക്ഷിക്കാത്ത പ്രസവ വിശേഷവുമായി മൃദുലയും ധ്വനിമോളും.!! | Mridhula Vijai Unexpected Delivery Video Viral

Mridhula Vijai Unexpected Delivery Video Viral

Mridhula Vijai Unexpected Delivery Video Viral : മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് മൃദുല വിജയ്. നിരവധി സീരിലുകളിലൂടെയും തമിഴ് ഭാഷയിൽ അടക്കം സിനിമകളിലൂടെയും ടീവി ഷോ കളിലൂടെയുമെല്ലാം പ്രേക്ഷകരുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ താരമാണ് മൃദുല. മെന്റലിസ്റ്റും മിനിസ്‌ക്രീൻ താരവുമായ യുവ കൃഷ്ണയെ ആണ് മൃദുല വിവാഹം കഴിച്ചിരിക്കുന്നത്.

മഴവിൽ മനിരമയിലെ മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെയാണ് യുവ കൃഷ്ണ മിനിസ്‌ക്രീനിലേക്ക് കടന്ന് വന്നത്. ഇതേ സീരിയലിൽ മൃദുലയും അഭിനയിച്ചിരുന്നു. അങ്ങനെയാണ് മറ്റൊരു സഹപ്രവർത്തകയായ പ്രമുഖ സീരിയൽ താരം രേഖ ഇവർ തമ്മിലുള്ള വിവാഹത്തേക്കുറിച്ച് സംസാരിച്ചത്. പിന്നീട് ഈ ആലോചന വീട്ടുകാർ ഏറ്റെടുക്കുകയും ആഘോഷ പൂർണ്ണമായി വിവാഹം നടക്കുകയും ചെയ്യുകയായിരുന്നു. 2021 ലാണ് ഇരുവരും വിവാഹിതരായത്. ധ്വനി എന്ന് പേരുള്ള ഒരു കുഞ്ഞു മകൾ കൂടി ഇവർക്കുണ്ട്. വിവാഹ ശേഷവും അഭിനയ രംഗത്തും മിനിസ്‌ക്രീനിലും സജീവമാണ് ഇരുവരും.

ഏറെ പ്രേക്ഷക പിന്തുണയുള്ള സ്റ്റാർ മാജിക്‌ എന്ന ഷോയിലും ഇവർ വളരെ ആക്റ്റീവ് ആയി പങ്കെടുക്കാറുണ്ട് കൂടാതെ ഇവർക്ക് സ്വന്തമായി ഒരു യൂ ട്യൂബ് ചാനൽ കൂടിയുണ്ട്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം മൃദ്വ എന്ന തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ഇവർ പങ്ക് വെയ്ക്കാറുണ്ട്. സോഷ്യൽ മീഡിയയിൽ ഈയിടയായി കേട്ട് പരിചിതമായ ഒരു വാർത്തയാണ് മൃദുല രണ്ടാമത് ഗർഭിണിയാണെന്നത്.

എന്നാൽ ഇതിലെ സത്യാവസ്ഥ പങ്ക് വെച്ച് കൊണ്ട് എത്തിയിരിക്കുകയാണ് മൃദുല ഇപ്പോൾ. കൂടാതെ വീട്ടിൽ തങ്ങളറിയാതെ ഉണ്ടായ മറ്റൊരു ഗർഭത്തിന്റെയും പ്രസവത്തിന്റെയും വിശേഷങ്ങൾ കൂടി താരം വീഡിയോയിലൂടെ പങ്ക് വെച്ചു. മൃദുലയുടെ വീട്ടിലെ മുയൽകുട്ടിയുടേതായിരുന്നു ആ അപ്രതീക്ഷിതമായ പ്രസവം. എന്നാൽ മുയൽ ഗർഭിണിയായ വിവരം പ്രസവിച്ച ശേഷമാണു തങ്ങൾ അറിഞ്ഞതെന്നാണ് മൃദുല പറയുന്നത്. 7 കുഞ്ഞുങ്ങളാണ് ജനിച്ചത്. മുയലിന്റെ കൂട് വൃത്തിയാക്കുന്നതും മുയൽകുഞ്ഞുങ്ങളെ മൃദുല തന്നെ സ്വന്തം കൈ കൊണ്ട് സംരക്ഷിക്കുന്നതുമെല്ലാം വിഡിയോയിൽ കാണാം.

Rate this post

Comments are closed.