കല്യാണിയെ കുറിച്ചുള്ള ആ വലിയ സത്യവുമായി രാജപ്പൻ പ്രകാശിനുമുന്നിൽ.!! എല്ലാം തകർന്നടിയുമ്പോൾ; ഉറച്ച തീരുമാനവുമായി കിരൺ.!! | Mounaragam Today Episode December 28

Mounaragam Today Episode December 28

Mounaragam Today Episode December 28 : ഏഷ്യാനെറ്റ് കുടുംബ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ മൗനരാഗത്തിൽ രൂപയെയും ചന്ദ്രസേനനെയും ഒരുമിപ്പിക്കാനുള്ള കഠിനശ്രമത്തിലാണ് കിരണും കല്യാണിയും. ഇന്നലത്തെ എപ്പിസോഡിൻ്റെ അവസാനത്തിൽ രാജപ്പൻ്റെ അടി കിട്ടി പ്രകാശൻ ആശുപത്രിയിൽ ആയതായിരുന്നു. ആശുപത്രി ബില്ല് മുഴുവൻ കല്യാണി അടച്ചതറിഞ്ഞ ദേഷ്യത്തിലായിരുന്നു പ്രകാശൻ. അപ്പോഴാണ് രാജപ്പൻ ആശുപത്രിയിൽ വന്ന് 11 ലക്ഷത്തിൻ്റെ

ചെക്ക് കാണിക്കുന്നത്. ഇനി ഞാൻ നിന്നെ ഒന്നും ചെയ്യില്ലെന്നും, എൻ്റെ പണം കിട്ടിയെന്നും പറയുകയാണ് രാജപ്പൻ. എൻ്റെ മകൻ നിങ്ങളുടെ കടം വീട്ടിയല്ലേ എന്ന് സന്തോഷത്തോടെ ചോദിച്ചപ്പോൾ, ഒന്നിനും കൊള്ളാത്ത നിൻ്റെ മകനല്ല തന്നതെന്നും, നീ വെറുക്കുന്ന നിൻ്റെ മകൾ കല്യാണിയാണ് എനിക്ക് ഈ ചെക്ക് തന്നതെന്ന് രാജപ്പൻ പറയുന്നത് കേട്ട് ഞെട്ടി തരിച്ചുപോയി പ്രകാശൻ. ഇത്രയൊക്കെ സംഭവിച്ചിട്ടും കല്യാണിയെ സ്നേഹിക്കാൻ പ്രകാശന് സാധിക്കുന്നില്ല.

അവളോട് എന്തിനാണ് പണം വാങ്ങിയതെന്ന് രാജപ്പനോട് ചോദിക്കുകയാണ് പ്രകാശൻ. നല്ല മനസുള്ള അവൾ ഇതൊക്കെ ചെയ്തിട്ടും അവളെ സ്നേഹിക്കാൻ നിങ്ങൾക്കാവുന്നില്ലല്ലോയെന്ന് പറയുകയാണ് രതീഷ്.പിന്നീട് കാണുന്നത് രൂപയെയാണ്.ചന്ദ്രസേനൻ്റെ പിറന്നാൾ ദിനം കലണ്ടറിൽ മാർക്ക് ചെയ്ത് വയ്ക്കുകയായിരുന്നു രൂപ. അപ്പോഴാണ് കല്യാണി വരുന്നത്. എല്ലാം മനസിലാക്കിയ കല്യാണി അച്ഛൻ്റെ അടുത്ത പിറന്നാളിന് നമുക്ക് ഒരുമിച്ച് അച്ഛൻ്റെ പിന്നാൾ ആഘോഷിക്കണമെന്ന് പറയുകയാണ് കല്യാണി. പിന്നീട് രൂപയും കല്യാണിയും ചേർന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അപ്പോഴാണ് ചന്ദ്രസേനനെ കാണാൻ കിരൺ എത്തുന്നത്. അപ്പോഴാണ് ചന്ദ്രസേനന്

മെസേജ് വരുന്നത്. ന്യൂ ഇയർ ആശംസ അറിയിച്ചായിരുന്നു മെസേജ്. ചന്ദ്രസേനൻ്റെ കൂടെ കിരണും ഭക്ഷണം കഴിക്കുമ്പോൾ വീണ്ടും രൂപയുടെ മെസേജ്. എനിക്ക് ഈ മെസേജ് വല്ലാത്തൊരു ശല്യമായെന്നും, അതിനാൽ ഞാൻ ബ്ലോക്ക് ചെയ്യുമെന്നൊക്കെ ചന്ദ്രസേനൻ പറയുന്നു. അപ്പോഴാണ് കല്യാണിക്ക് കിരൺ അമ്മ മെസേജ് വല്ലതും അയക്കുന്നുണ്ടോ എന്ന് മെസേജ് അയക്കുന്നത്. രൂപ മെസേജയക്കുന്നത് മനസിലാക്കിയ കല്യാണി അമ്മയും മെസേജയച്ചു കൊണ്ടിരിക്കുകയാണെന്ന് പറയുകയാണ്. പിന്നീട് കിരൺ അച്ഛൻ അമ്മയെ ഒരിക്കൽ കൂടി

കല്യാണം കഴിക്കണമെന്ന് പറയുകയാണ് കിരൺ. ഈ കാര്യം കിരൺ മെസേജായി കല്യാണിക്കയച്ചപ്പോൾ, കല്യാണിയും അമ്മയ്ക്ക് പുതിയ താലി അച്ഛൻ കെട്ടിത്തരണ്ടെയെന്ന് ചോദിക്കുകയാണ് കല്യാണി. എന്നാൽ രൂപ ചന്ദ്രസേനനോട് ചെയ്ത തെറ്റുകളോർത്ത് വിഷമിക്കുകയാണ്. അപ്പോഴാണ് ചന്ദ്രസേനൻ പണ്ട് മുത്തശ്ശൻ എനിക്ക് രണ്ട് കല്യാണമുണ്ടാവുമെന്ന് പറഞ്ഞത് പറയുകയാണ്. കിരൺ അച്ഛൻ്റെ ഈ ബർത്ത്ഡേ നമ്മൾ എല്ലാവരും ചേർന്ന് ഗംഭീരമാക്കുമെന്ന് പറഞ്ഞപ്പോൾ, അന്ന് നിൻ്റെ അമ്മ കൂടിയുണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നെന്ന് പറയുകയാണ് ചന്ദ്രസേനൻ. ഇതൊക്കെയാണ് ഇന്നത്തെ പ്രൊമോയിലുള്ളത്.

Rate this post

Comments are closed.